വലിയ സാമ്പത്തിക നഷ്ടം, ഭർത്താവിന്റെ മരണം; മുന്നോട്ട് പോയേ പറ്റുമായിരുന്നുള്ളൂ: ദേവി അജിത്ത്

സഹനടിയായി പല സിനിമകളിലും പ്രേക്ഷകർ കണ്ടിട്ടുള്ള മുഖമാണ് നടി ദേവി അജിത്തിന്റേത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ ഓർത്തെടുക്കുകയാണിപ്പോൾ ദേവി അജിത്ത്. ചെറിയ പ്രായത്തിലെ വിവാഹം, ഭർത്താവിന്റെ മരണം, സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയെക്കുറിച്ചാണ് ദേവി അജിത്ത് സംസാരിച്ചത്. ആരെയും ആശ്രയിക്കാനിഷ്ടമല്ലാത്ത ആളാണ് താനെന്ന് ദേവി അജിത്ത് പറയുന്നു. കാര്യം സാമ്പത്തികമാണ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

18 വയസിൽ ഞാൻ കല്യാണം കഴിച്ചു. അപ്പോഴാണ് എന്റെ ജീവിതം പൂർണമായും മറ്റൊരു ട്രാക്കിലേക്ക് പോകുന്നത്. എനിക്ക് ആശ്രയിക്കാൻ ഒട്ടും ഇഷ്ടമല്ല. വരുമാനം വേണം. അങ്ങനെയാണ് വിജെ ആയത്. ഒരു ബ്യൂട്ടീക് തുടങ്ങണമെന്ന് അന്ന് മനസിൽ തോന്നി. 21 വയസിൽ ഞാൻ ബ്യൂട്ടീക് തുടങ്ങി. ക്ലാസിക്കൽ ഡാൻസ് കുഞ്ഞിലേ പഠിച്ചിട്ടുണ്ട്. അത് മാത്രമായിരുന്നു കലയുമായുള്ള ബന്ധം. ക്യാമറയോടും ലെെറ്റിനോ‌ടുമുള്ള ഭ്രമം അന്നേ എനിക്കുണ്ടായിരുന്നു. കല്യാണത്തിന് ശേഷം എനിക്ക് പൂർണ സ്വാതന്ത്രം ഉണ്ടായിരുന്നു. അജിത്ത് തിയറ്റർ ഉടമയായിരുന്നു. അഭിനയിക്കാനൊഴിച്ച് ബാക്കി എല്ലാത്തിനും അജിത്ത് എനിക്കൊപ്പമുണ്ടായിരുന്നു. അഭിനയിക്കാൻ പോകേണ്ടെന്ന് പറഞ്ഞിരുന്നു. അജിയുടെ മരണത്തിന് ശേഷം അത് ഞാൻ ബ്രേക്ക് ചെയ്തു.

Actress Devi Ajith

അജിത്ത് സിനിമ ചെയ്യുന്നതിൽ ഞാൻ സപ്പോർട്ട് ചെയ്തിരുന്നില്ല. ഞാൻ എതിർത്തിരുന്നു. കാരണം സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത ആൾ സിനിമ ചെയ്യുന്നു. തിയറ്റർ നടത്തുന്നു എന്ന് കരുതി സിനിമ ചെയ്യാൻ പറ്റില്ലല്ലോ. പക്ഷെ അദ്ദേഹം കേട്ടില്ല. പിന്നെ കൂടെ നിൽക്കുക എന്ന ഓപ്ഷനേയുള്ളൂ. സാമ്പത്തിക നഷ്ടം വളരെ വലുതായിരുന്നു. ആൾ പോകുകയും ചെയ്തു, സിനിമ ഒരു സ്ഥലത്ത് എത്തിയതുമില്ല.

വീട് വിൽക്കേണ്ടി വന്നു. സ്വർണം വിറ്റു. പ്രൊഡക്ഷൻ കൺട്രോളർ ഇത്ര രൂപ വെെകീട്ട് വേണമെന്ന് പറഞ്ഞാൽ അജിത്ത് കൊടുക്കും. ശുദ്ധനായിരുന്നു. ആ സിനിമയിൽ ഒരുപാട് പറ്റിക്കപ്പെട്ടു. അന്നത്തെ കാലത്ത് 74 ലക്ഷം രൂപ ചെലവ് വന്നു. ശരിക്കും അത്രയും പണത്തിന്റെ ആവശ്യമില്ല.

ഞാൻ അജിയെയോ മാതാപിതാക്കളെയും ആശ്രയിച്ചിരുന്ന ആളല്ല. എനിക്കൊരു ബ്യൂട്ടീക്ക് ഉണ്ട്. അത് തൊട്ട് കളിക്കാൻ ഞാൻ ആരെയും സമ്മതിച്ചിട്ടില്ല. അജി മരിക്കുമ്പോൾ മകൾക്ക് മൂന്നര വയസാണ്. മുന്നോട്ട് പോയേ പറ്റൂ. ആ സമയത്ത് എനിക്ക് മാനസികമായി പ്രശ്നങ്ങൾ വന്നു. മൂന്ന് മാസം ബോധമില്ലാതെ കിടന്നു. പെെസ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഒന്നും നോക്കാതെ ഞാൻ വീണ്ടും സ്റ്റേജ് ഷോകൾ ചെയ്തു. ​ദുബായിൽ മൂന്ന് വർഷം വർക്ക് ചെയ്തു. ബ്യൂട്ടീക്കും നടത്തുന്നുണ്ടായിരുന്നു.

ധനിക കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. പെെസയുടെ ആവശ്യം വരുന്നില്ല. പക്ഷെ എനിക്ക് മാതാപിതാക്കളെ അശ്രയിക്കാനിഷ്ടമായിരുന്നില്ല. 2024 ൽ എനിക്ക് സീഷർ വന്നു. അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തു. അന്ന് ഒരു മനുഷ്യൻ ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. കാരണം ഞാൻ പെെസ ചോദിക്കുമെന്ന് അവർ കരുതി. പലരും എന്നെ ബ്ലോക്ക് ചെയ്തു. ഞാൻ ചിരിച്ചു. കാരണം താൻ ഒരിക്കലും പെെസ ചോദിക്കില്ലെന്നും ദേവി അജിത്ത് പറഞ്ഞു.

More from Filmibeat

Read more about: devi ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X