For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജിമ്മിൽ പോയാൽ ശബ്ദം പോകുമെന്ന് പേടിപ്പിച്ചിരുന്നു, കുറച്ച് കാലം ജീവിക്കണമെന്ന് തോന്നി'; ദേവിചന്ദനയും കിഷോറും!

  |

  കലോൽസവ വേദിയിൽ നിന്നും എത്തി മലയാളത്തിന്റെ ബിഗ്സ്‌ക്രീനിസൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിചന്ദന. ആദ്യകാലത്ത് കോമഡി സ്‌കിറ്റുകളിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സീരിയൽ രംഗത്തും സജീവമാവുകയായിരുന്നു താരം. ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയം ആയ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ്. അതേ സമയം സഹ നടിയുടെ റോളുകളിലാണ് കരിയറിൽ ദേവി ചന്ദന കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.

  'നൂറ്റിയെട്ട് ഡി​ഗ്രി പനിയും ക്ഷീണവും, ഭയന്ന് പോയി'; കുഞ്ഞിനും തനിക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് സൗഭാ​ഗ്യ!

  വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. ഗായകനായ കിഷോർ വർമ്മ ആണ് ദേവി ചന്ദനയെ വിവാഹം കഴിച്ചത്. ഒരുകാലത്ത് തടിയുടെ പേരിൽ കുറെയേറ കളിയാക്കലുകൾ നേരിട്ട താരം കാലങ്ങൾക്ക് ശേഷം ഭാരം കുറച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് യുട്യൂബ് ചാനലും ദേവി ചന്ദനയും ഭർത്താവും ചേർന്ന് ആരംഭിച്ചിരുന്നു. പതിനാറ് വർഷത്തിലധികമായി വിജയകരമായി ദാമ്പത്യ ജീവിതം നയിക്കുന്നതിന്റെ കാരണവും അടുത്തിടെ ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.

  'ഇക്കാര്യങ്ങളെല്ലാം കൊണ്ട് മമ്മൂക്ക ഭാ​ഗ്യവാനായ ഒരു മനുഷ്യനാണ്'; അനുഭവം പറഞ്ഞ് നടൻ രാമു പടിക്കൽ!

  തങ്ങൾ തനിച്ച് ഒരു കാര്യത്തിലും തീരുമാനങ്ങൾ എടുക്കാറില്ലെന്നും അത് കരിയറുമായി ബന്ധപ്പെട്ട താണെങ്കിലും വ്യക്തി ജീവിതത്തിലാണെങ്കിലും ചർച്ച ചെയത് മാത്രമെ തീരുമാനത്തിൽ എത്താറുള്ളുവെന്നുമാണ് ദേവി ചന്ദന പറഞ്ഞത്. ലോക്ക് ഡൗൺ കാലത്ത് ഒരു യുട്യൂബ് ചാനലും ദേവി ചന്ദനയും ഭർത്താവ് കിഷോറും ചേർന്ന് ആരംഭിച്ചിരുന്നു. പതിനാറ് വർഷത്തിലധികം പഴക്കമുള്ള ഇരുവരുടേയും കല്യാണ വീഡിയോ അടുത്തിടെ ഇരുവരും യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചപ്പോൾ വൈറലായി മാറിയിരുന്നു. ചാനൽ തുടങ്ങിയതിന് ശേഷം എല്ലാത്തിനും കിഷോറിന്റെ പിന്തുണയുണ്ടെന്നും ദേവി ചന്ദന പറഞ്ഞിരുന്നു. ദാമ്പത്യം തന്നെ പലതും പഠിപ്പിച്ചുവെന്നും സന്തോഷങ്ങളും ദുഃഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേർന്നതാണ് ദാമ്പത്യമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

  'പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണെന്നും ദേവി ചന്ദന പറഞ്ഞിരുന്നു. ഇപ്പോൾ അലീനയ്ക്കൊപ്പമുള്ള ദേവി ചന്ദനയുടേയും കിഷോറിന്റേയും വീഡിയോയാണ് വൈറലാകുന്നത്. കുറേക്കാലം കൂടി ആരോ​ഗ്യമുള്ളവരായി ജീവിക്കണമെന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഫിറ്റ്നസിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം ദേവി ചന്ദനയാണ് ജിമ്മിൽ പോയി തുടങ്ങിയത്. പണ്ട് ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്. ​ഗായകർ ജിമ്മിൽ‌ പോയി വർക്കൗട്ട് ചെയ്താൽ ശബ്ദം പോകുമെന്ന്. അതിന്റെ ഭയത്തിൽ തുടക്കത്തിൽ വ്യായാമം ചെയ്തിരുന്നില്ല. പിന്നീട് ഞാനും ഒപ്പം കൂടുകയായിരുന്നു. ദേവി ചന്ദന വെജിറ്റേറിയനാണ് അതുകൊണ്ട് മാംസങ്ങൾ‌ വാങ്ങിക്കാറില്ല' കിഷോർ പറയന്നു.

  ഭർത്താവുദ്യോ​ഗം, നരിമാൻ, വേഷം, രഹസ്യ പോലീസ്, തിലോത്തമ, ആയുരേഖ, തലസമയത്ത് ഒരു പെൺകുട്ടി, ശിവപുരം എന്നീ സിനിമകളിലാണ് ദേവി ചന്ദന അഭിനയിച്ചിട്ടുള്ളത്. നിലവിളക്ക്, അലവുദീനും അത്ഭുത വിളക്കും തുടങ്ങിയവയാണ് ദേവി ചന്ദനയുടെ പ്രധാന മലയാളം സീരിയലുകൾ. മുമ്പ് ദേവി ചന്ദനയുടെ മകളായി അലീന പടിക്കൽ അഭിനയിച്ചതിന്റെ ഓർമകളും അഭിമുഖത്തിനിടെ ​ദേവി ചന്ദനയും അലീനയും പങ്കുവെച്ചു. ദേവി ചന്ദനയുടെ സാരി കലക്ഷനും അലീന പരിപാടിയിൽ പ്രേക്ഷകർക്കായി കാണിക്കുന്നുണ്ട്. സാരിയെന്ന വേഷം തനിക്ക് ഏറെ പ്രിയപ്പെട്ടതായ കൊണ്ടാണ് ഫിറ്റ്നസിൽ ശ്ര​​ദ്ധിക്കാൻ ഒരു കാരണമെന്നും ദേവി ചന്ദന പറഞ്ഞിരുന്നു.

  Read more about: devi chandana
  English summary
  actress devi chandana and kishore open up about their fitness secreat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X