'ശരിക്കും പെട്ടതാണ്, കോസ്റ്റ്യൂം പറ്റില്ലെന്ന് പറഞ്ഞിരുന്നു, എന്റെ ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല'; ദേവി

കലാ വേദികളിലൂടെയും സിനിമ-സീരിയലുകളിലൂടേയും രണ്ട് പതിറ്റാണ്ടിലേറെയായി ദേവി ചന്ദന മലയാളികൾക്ക് മുമ്പിലുണ്ട്. ഈ കാലഘട്ടത്തിനിടിയിൽ പല രൂപത്തിൽ ദേവി ചന്ദന പ്രേക്ഷകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് ശരീരഭാരം കുറച്ച് ദേവി ചന്ദന തന്റെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. കൂടാതെ മേക്കോവറിലൂടേയും അസൂയപ്പെടുത്തി.

മിനി സ്ക്രീനിലും യുട്യൂബിലുമായി നിറഞ്ഞ് നിൽക്കുന്ന ദേവി ചന്ദന ​ഗായകനായ കിഷോർ വർമയെയാണ് വിവാഹം ചെയ്തത്. വളരെ നാളുകൾ പ്രണയിച്ച ശേഷമാണ് ഇരുവരും വിവാ​ഹിതരായത്.

ശരീര ഭാരം വർധിച്ചിരിക്കുന്നതിനാൽ പലപ്പോഴും ബോഡി ഷെയ്മിങ് കമന്റുകളും ദേവി ചന്ദന നേരിട്ടുണ്ട്. കൂടാതെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും മറ്റും പങ്കുവെക്കുമ്പോൾ മകനാണോയെന്ന തരത്തിൽ നിരവധി കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ദേവി ചന്ദന പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിത തന്റേയും കിഷോറിന്റെയും പ്രണയ കഥയും തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ കിഷോറിനെ ആളുകൾ ഞാനുമായുള്ള ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയതിനെ കുറിച്ചും ദേവി ചന്ദന വെളിപ്പെടുത്തി.

ശരിക്കും ഞാൻ വന്ന് പെട്ടതാ

ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദേവി ചന്ദനയുടെ വെളിപ്പെടുത്തൽ. 'കെ.എസ് പ്രസാദേട്ടനാണ് എന്നെ കോമഡി റോളുകളിലേക്ക് കൊണ്ടുവന്നത്. കലാഭവനിൽ ഒരു പ്രമോ ഷൂട്ടിന് പോയിരുന്നു.'

'അവിടെ ചെന്ന് ആദ്യം കണ്ടത് കിഷോർ പാട്ട് പാടുന്നതാണ്. ഹായ് കൊള്ളാല്ലോ നല്ലൊരു ചെറുപ്പക്കാരൻ പാട്ട് പാടുന്നുവെന്നാണ് അന്ന് ആദ്യ കാഴ്ചയിൽ തോന്നിയത്. അന്ന് ഇങ്ങനെയാകുമെന്ന് തോന്നിയില്ല. പിന്നെ ഡാൻസിന്റെ ഷൂട്ടാണ് നടന്നാണ്.'

ആ കോസ്റ്റ്യൂം പറ്റില്ലെന്നും പറഞ്ഞിരുന്നു

'സ്ലീവ് ലെസ്സൊക്കെ ഇട്ട് വളരെ മനോഹരമായാണ് അവിടെ ഉള്ളവർ ഡാൻസ് കളിച്ചത്. അത് കണ്ടപ്പോഴെ ഞാൻ തീരുമാനിച്ചു എനിക്ക് ഇതൊന്നും കളിക്കാൻ പറ്റില്ലെന്ന്. കാരണം എനിക്ക് ക്ലാസിക്ക് നൃത്തം കളിച്ചാണ് ശീലം. മാത്രമല്ല സ്ലീവ് ലെസ് ഇടാൻ മടിയാണ്.'

'ഇക്കാര്യം പ്രസാദ് സാറിനോട് പറഞ്ഞപ്പോൾ അ​ദ്ദേഹം പറഞ്ഞു അതിലൊന്നും ടെൻഷൻ അടിക്കേണ്ട അതെല്ലാം കൊറിയോ​ഗ്രാഫേഴ്സ് ശരിയാക്കി തരുമെന്ന്. പിന്നീട് ഞാൻ‌ ഡാൻസ് പഠിച്ച് കളിക്കാൻ തുടങ്ങി.'

എന്റെ ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല

'ശേഷമാണ് അദ്ദേഹം സ്കിറ്റ് കളിക്കാൻ ക്ഷണിക്കുന്നത്. പാർട്ടി ചിത്രത്താഴ് എന്നായിരുന്നു സ്കിറ്റിന്റെ പേര്. സംഭവം സ്റ്റേജിൽ അവതരിപ്പിച്ചപ്പോൾ നല്ല അഭിപ്രായം കിട്ടി. അതോടെയാണ് അദ്ദേഹം കോമഡിയും മിമിക്സും പിന്നെ ഞാനും പരിപാടിയിലേക്ക് എന്നെ ഉൾപ്പെടുത്തിയത്.'

'മിസ്റ്റർ ആന്റ് മിസിസ് പണിക്കർ‌ എന്നായിരുന്നു ഞാൻ അവതരിപ്പിച്ച സറ്റയറിന്റെ പേര്. അതിലെ കമലു എന്ന എന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.'

ഞങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ പലർക്കും അത്ഭുതമായിരുന്നു

'പ്രസാദ് സാറായിരുന്നു നായകൻ. ശേഷം വിദേശത്ത് ഒരുപാട് പരിപാടികൾ ഞങ്ങൾ അവതരിപ്പിക്കാൻ പോകുമായിരുന്നു. അവിടെ വെച്ചാണ് കിഷോറുമായി അടുത്തത്. ആദ്യം വഴക്കായിരുന്നു. എനിക്ക് ഭയങ്കര ശബ്ദമാണ് എന്നതായിരുന്നു കിഷോറിന്റെ പ്രശ്നം.'

'പിന്നെ ഒരുപാട് പരിപാടികൾ ഒരുമിച്ച് അവതരിപ്പിക്കുയും ഒന്നിച്ച് യാത്ര ചെയ്യുകയും ചെയ്തതോടെ കിഷോർ എന്നെ മനസിലാക്കി തുടങ്ങി. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. ഞങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ പലർക്കും അത്ഭുതമായിരുന്നു.'

ഒരു പാവം ചെറുക്കനാണ്

'എന്റെ അടുത്ത് വന്ന് പലരും പറഞ്ഞത് അവൻ ഒരു പാവം ചെറുക്കനാണ് ഇനി അവന്റെ അവസ്ഥ എന്താകുമെന്നാണ്. ഇപ്പോഴും കിഷോറിന്റെ അടുത്ത് വന്ന് ആളുകൾ ചോദിക്കും എങ്ങനെ സഹിക്കുന്നു ഇതിനെയെന്ന്.'

'അപ്പോൾ ഞാൻ‌ സ്വയം ചിന്തിക്കും ഞാൻ അത്ര ഭയങ്കരിയാണോയെന്ന്. ഞങ്ങൾ ഡി​ഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു പ്രണയം. വീട്ടുകാരുടെയെല്ലാം സമ്മതം വിവാ​ഹത്തിന് ഉണ്ടായിരുന്നു. ആരും എതിർത്തില്ല. കിഷോറിന്റെ വീട്ടുകാർ എല്ലാത്തിനും സപ്പോർട്ടാണ്' ദേവി ചന്ദന പറഞ്ഞു.

Read more about: devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X