പ്രസവിച്ചിട്ട് 100 ദിവസമായി, എന്നാൽ കുഞ്ഞിനെ കൈയിലേക്ക് കിട്ടിയിട്ട് ഒരാഴ്ച, ഡിംപിൾ പറയുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപൾ റോസ്.അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സ്വന്തമായി യുട്യൂബ് ചാനലും നടിക്കുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നാല് മാസത്തിന് ശേഷമാണ് നടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിത ഇടവേളയെ കുറിച്ച് മനസ് തുറക്കുകയാണ്.

 dimple rose

ബ്രേക്ക് എടുത്തപ്പോഴാണ് വീഡിയോ ഇടുന്നതിന്റെ മൂല്യത്തെ കുറിച്ച് തനിക്ക് മനസ്സിലായതെന്നാണ് നടി പറയുന്നത്. ഡിംപളിന്റെ വാക്കുകൾ ഇങ്ങനെ... ബ്രേക്ക് എടുത്തപ്പോൾ തന്നെ ഇഷ്ടപ്പെടുന്ന കുറെ ആളുകൾ ഉണ്ടെന്ന് മനസ്സിലായി. ദൈവം ഒരു കാര്യം പ്ലാൻ ചെയ്യുമ്പോൾ അതിന്റെ പുറകിൽ എന്തെങ്കിലും ഒരു കാരണം ഉണ്ട് എന്ന് എനിക്ക് തോന്നി. തന്നെ കാണാതായതോടുകൂടി മമ്മിയുടെ ഫോൺ നമ്പറിലേക്ക് പലരും വിളിച്ചു . എന്നെ അന്വേഷിച്ചു. ഞാൻ ഫീൽഡിൽ ഇല്ലാഞ്ഞിട്ടും എന്നോട് ഇത്രയും സ്നേഹം കാണിച്ചതിന് നന്ദിയുണ്ടെന്നും നടി പറയുന്നു. ലാസ്റ്റ് വീഡിയോ എന്ന് പറയുന്നത് അഞ്ചര മാസത്തിലായിരുന്നു. നാല് മാസത്തോളമായി വീഡിയോ നിർത്തിയിട്ടെന്നും ഡിംപൾ പറഞ്ഞു.

ആൺ കുഞ്ഞ്

ഡെലിവറി കഴിഞ്ഞിട്ടുണ്ടെന്നും നടി പ്രേക്ഷകരോട് പറയുന്നുണ്ട്. ആൺകുഞ്ഞാണ്. ഇപ്പോൾ ഞാൻ സ്വസ്ഥമായിട്ടുണ്ട്. സ്വസ്ഥമായി എന്ന് പറഞ്ഞാൽ ഒരാഴ്ച മാത്രമേ ആയിട്ടൊള്ളു എന്ന് വേണം പറയാൻ. പ്രസവം കഴിഞ്ഞിട്ട് നൂറു ദിവസമായി. നൂറു ദിവസം എന്ന് പറയുന്നത് നൂറു വർഷം പോലെ ആണ് അനുഭവിച്ചത്. ഈ ലോകത്തു ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് പോലും എനിക്ക് മനസിലായത് അപ്പോഴാണ്. പ്രസവിക്കുന്ന സമയം വരെ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിവുണ്ടായിരുന്നില്ല.

നൂറ് ദിവസം കൊണ്ട് പഠിച്ചത്

നൂറു ദിവസം കൊണ്ട് വലിയ പാഠങ്ങളായിരുന്നു പഠിച്ചതെന്നും നടി പറയുന്നു. പലർക്കും ഇതിനെകുറിച്ച് ഒന്നും അറിയില്ല. ഇതെങ്ങനെ ഞാൻ പറയണം എന്ന് എനിക്കറിയില്ല. പ്രെഗ്നൻസിയുടെ കളര്ഫുള്ളായ കാര്യങ്ങൾ മാത്രമേ നമ്മൾക്ക് അറിയൂ. എനിക്ക് അത്ര കളർഫുൾ ആയിരുന്നില്ല പ്രെഗ്നൻസിയും ഡെലിവറിയും. അത്രയും ബ്രോക്കൺ ആയിരുന്നു ഞാൻ. ഒരാഴ്ച ആയുള്ളൂ കുഞ്ഞിനെ എന്റെ കൈയിലേക്ക് കിട്ടിയിട്ട്. കുഞ്ഞിനെ എന്റെ കൈയ്യിൽ കിട്ടി ആ കുഞ്ഞു ചിരിക്കുന്നത് കണ്ടപ്പോഴാണ് ഇത്രയും നാൾ ഞാൻ അനുഭവിച്ച വേദനയൊക്കെ മാറിയത്.

കാര്യങ്ങൾ മാറിയത്

ഡെലിവറി കഴിഞ്ഞ കാര്യം പ്രേക്ഷകരോട് പങ്കുവെയ്ക്കാതിരുന്നതിനെ കുറിച്ചും ഡിംപൽ റോസ് പറയുന്നു.. മുൻപ് നിങ്ങൾ എന്നെ കാണുമ്പോൾ ഞാൻ അമ്മ ആയിരുന്നില്ല. ഇപ്പോൾ അമ്മയാണ്. ഇപ്പോൾ കുഞ്ഞിനെ കാണിക്കുന്നില്ല. ക്രിസ്തുമസ് ഒക്കെ ആകുമ്പോൾ ഒരു ഗിഫ്റ്റായി ഞാൻ അവനും ഒന്നിച്ചുകൊണ്ട് നിങ്ങളുടെ അടുത്തേയ്ക്ക് വരാം. അങ്ങിനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുക. പ്രെഗ്നന്റ് ആയപ്പോൾ പോലും ഞാൻ ഓവർ എക്സൈറ്റഡ് ആയിരുന്നു. ഒരുപാട് പ്ലാനിങ്ങും ഉണ്ടായിരുന്നു. ബേബി ഷവറിന്റെ മുൻപാണ് കാര്യങ്ങൾ തലകുത്തി മറിയുന്നത്. ഞാൻ ഹോസ്‌പിറ്റലിൽ തന്നെ ആയിരുന്നു.

പിന്തുണച്ചത്

സഹോദരന്റെ കുഞ്ഞിനെ കാണാൻ പറ്റാതിരുന്നതിനെ കുറിച്ചും ഡിംപൾ പറയുന്നു.നാല് മാസം കുഞ്ഞിനെ കാണാൻ പോലും സാധിച്ചില്ലെന്നാണ് നടി പറയുന്നത്. കാരണം കൊറോണ സിറ്റുവേഷൻ ഒക്കെ കാരണം

കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും നടി പറയുന്നുണ്ട്.''ഈ അവസരത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് എന്റെ കുടുംബം ആണ്ടട. എന്റെ ജീവിതത്തിൽ എനിക്ക് ഇതിനെക്കാളും വലിയ ബുദ്ധിമുട്ട് ഉണ്ടാകല്ലേ എന്നാണ് ഇപ്പോൾ പ്രാർത്ഥന'' എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ഡിംപിൾ പറയുന്നത്.

വീഡിയോ; കടപ്പാട്(ഡിംപിൾ റോസ് യുട്യൂബ് ചാനൽ)

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X