twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവര്‍ക്ക് കുട്ടികള്‍ വേണ്ടെ എന്ന് ചിലര്‍ നെഗറ്റീവ് സെന്‍സിലൊക്കെ ചോദിച്ചിരുന്നു, വെളിപ്പെടുത്തി ഡിംപിള്‍ റോസ്

    By Midhun Raj
    |

    ബാലതാരമായി തുടങ്ങി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായ താരമാണ് ഡിംപിള്‍ റോസ്. 2017ലാണ് ബിസിനസുകാരനായ ആന്‍സണുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു താരം. തുടര്‍ന്ന് അടുത്തിടെയാണ് ഗര്‍ഭിണിയായ വിവരം ഡിംപിള്‍ പ്രേക്ഷകരെ അറിയിച്ചത്. അതേസമയം ഗര്‍ഭിണിയാവുന്നതിന് മുന്‍പ് ജീവിതത്തില്‍ നേരിട്ട ചോദ്യങ്ങള്‍ തന്‌റെ പുതിയ വീഡിയോയില്‍ ഡിംപിള്‍ വെളിപ്പെടുത്തിയിരുന്നു. നടിയുടെ യൂടൂബ് ചാനലിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്.

    dimplerose

    "നാല് വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇക്കാലയളവില്‍ പലരും ചോദിച്ചിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ വേണ്ടേ എന്നൊക്കെ. ചിലര്‍ നെഗറ്റീവ് സെന്‍സിലൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു. അല്ലാതെ സ്‌നേഹം കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് അങ്ങനെയൊക്കെ ചോദിച്ചപ്പോ എനിക്ക് വിഷമം തോന്നിയിട്ടൊന്നുമില്ല. കാരണം നാല് വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട് എന്ന തോന്നല് എനിക്കും ഭര്‍ത്താവിനും ഇന്നുവരെ ഉണ്ടായിട്ടില്ല.

    പുതിയ ദമ്പതികളെ പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുളളത്. പിന്നെ കല്യാണം കഴിഞ്ഞ് കുറച്ച് ആയപ്പോള്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നല്ലോ. അപ്പോ ഞാനും അന്‍സണ്‍ ചേട്ടനും തീരുമാനിച്ചു. ആ പ്രശ്‌നങ്ങളുടെ ഇടയ്ക്ക്, ഞാന്‍ വളരെ ഡൗണായിട്ടുളള സമയമായിരുന്നു. ആ ഒരു സമയത്ത് പുതിയൊരു ജന്മം ഭൂമിയിലേക്ക് വന്നിട്ട്, സന്തോഷത്തില് അതിനെ സ്വീകരിക്കാനുളള ഒരു മാനസികാവസ്ഥ ആ സമയത്തുണ്ടായിരുന്നില്ല. പിന്നെ ഞങ്ങള്‍ പരപ്‌സരം തീരുമാനിച്ചതാണ് രണ്ട് വര്‍ഷം കഴിഞ്ഞ് ഒരു കുഞ്ഞിന്‌റെ കാര്യം ആലോചിക്കാമെന്ന്. അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു മൂന്നാം വര്‍ഷത്തിലേക്ക് എത്തി.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    അപ്പോഴേക്കും കാര്യങ്ങളെല്ലാം ഒതുങ്ങികഴിഞ്ഞു. പണ്ടത്തെ പോലെ സന്തോഷം ആയി. പക്ഷേ എന്നാലും ഞങ്ങള് അയ്യോ മൂന്ന് വര്‍ഷമായില്ലെ, കുട്ടികള്, അങ്ങനെത്തെ ചിന്ത വന്നോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു പ്രഷറൊന്നും ഉണ്ടായില്ല. ഞങ്ങള്‍ക്ക് അങ്ങനെ വലിയ പ്രഷറ് തോന്നിയില്ല. അങ്ങനെ ഡിവൈന്‍ പറഞ്ഞതുസരിച്ചാാണ് ഞാന്‍ പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. അങ്ങനെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലൈഫ് സ്റ്റൈല്‍ ഒന്ന് കുറച്ചുനാളത്തേക്ക് മാറ്റിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുളളൂ. ഡിവൈന്‍ ഗര്‍ഭിണിയായി എന്നറിഞ്ഞ സമയത്താണ് അങ്ങനെ ഒരു ആഗ്രഹം വന്നുതുടങ്ങിയത്. അപ്പോഴാണ് ഇനി എനിക്കും വേണമെന്ന ചിന്ത വന്നുതുടങ്ങിയത്, ഡിംപിള്‍ പറഞ്ഞു.

    വീഡിയോ

    English summary
    Actress Dimple Rose Opens Up Her Pregnancy Journey And Struggles For The First Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X