കല്യാണം കഴിഞ്ഞ് പോകുമ്പോൾ അതായിരുന്നു ഏറ്റവും വലിയ ടെന്‍ഷന്‍, ഡിംപിളിന്റെ അച്ഛനും അമ്മയും..
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പട്ട താരമാണ് ഡിംപിൾ. മലയാളത്തിലെ മുൻനിര ചാനലുകളിൽ നടി അഭിനയിച്ചിട്ടുണ്ട് . വിവാഹശേഷം അഭിനയത്തിന് ഇടവേള കൊടുത്തിരിക്കുകയാണ് ഡിംപിൾ. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. വീട്ടുകാരും ഡിംപിളിനോടൊുപ്പം വീഡിയോയിൽ എത്താറുണ്ട്. ഇപ്പോഴിത ഡിംപിളിന്റെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് താരം ഇക്കുറി എത്തിയിരിക്കുന്നത്.

മമ്മി വേഴ്‌സ് ഡാഡി എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത് ഇവരുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയും അച്ഛനും എപ്പോഴും മാച്ചിംഗ് ഡ്രസ് ഇട്ടാണ നടക്കുന്നതെന്നാണ് ഡിംപിൾ പറയുന്നത്. എവിടെപ്പോവുകയാണെങ്കിലും അവരത് നോക്കും. ഞാനും ആന്‍സണും ചേട്ടനുമൊന്നും മാച്ചിംഗ് ഡ്രസ് അങ്ങനെ നോക്കാറില്ല. ഡാഡിക്കാണോ മമ്മിക്കാണോ തന്നെ നന്നായി മനസ്സിലാകുന്നതെന്ന് നോക്കുന്നതിനായാണ് ഈ വീഡിയോ, ഡാഡിക്കായിരിക്കും കൂടുതല്‍ മനസ്സിലാവുകയെന്ന് പറഞ്ഞപ്പോള്‍ മമ്മി അത് സമ്മതിച്ചിരുന്നില്ല. ഡാഡിയും ഞാനും എപ്പോഴും ഒരു ടീമാണ്. എന്തുണ്ടെങ്കിലും ഡാഡിയോടാണ് പറയാറ്. ഡോണ്‍ ചേട്ടന്‍ മമ്മിയോടാണ് പറയാറുള്ളത്.
കല്യാണത്തിന് തൊട്ടുമുന്‍പ് നടന്ന ഒരു സംഭവത്തെ കുറിച്ചും പറഞ്ഞായിരുന്നു മമ്മി സംസാരിച്ച് തുടങ്ങുന്നത്. ഡാഡിക്ക് എന്നെയല്ലേ കൂടുതലിഷ്ടമെന്ന സംശയത്തിലായിരുന്നു അന്ന് ഡിംപിള്‍. അത് കേട്ടപ്പോള്‍ ഡോണ്‍ ചേട്ടന്‍ എരികേറ്റി. ബെറ്റ് വെക്കാമെന്ന് പറഞ്ഞു. ഡാഡി വരുമ്പോള്‍ ചോദിക്കാമെന്ന് പറഞ്ഞു. ഡാഡിക്ക് ഇതൊന്നും അറിയില്ല. ഡാഡിക്ക് എന്നെയാണോ മമ്മീനെയാണോ കൂടുതലിഷ്ടമെന്നായിരുന്നു ഡിംപിള്‍ ചോദിച്ചത്. മമ്മീനെയാണ് അദ്ദേഹംവ പറഞ്ഞു. ഇത് കേട്ടപ്പോൾ ഭയങ്കര കരച്ചിലിലായിരുന്നു ഡിംപിള്‍. അന്നത്തേത് പോലെ പിന്നീടൊരിക്കലും താന്‍ കരഞ്ഞിട്ടില്ലെന്നും ഡിംപിള്‍ പറയുന്നു.
വിവാഹത്തിന് മുൻപ് ഡാഡിയെ പിരിഞ്ഞിരുന്നിട്ടില്ലെന്നും ഡിംപിളിന്റെ മമ്മി പറയുന്നു. കല്യാണം കഴിഞ്ഞ് പോവുമ്പോഴും ഡാഡിയെ എങ്ങനെ കാണാതിരിക്കും എന്നായിരുന്നു ടെന്‍ഷന്‍. ഡാഡിയില്ലാതെ ഒരു സ്ഥലത്തും പോവാറില്ലായിരുന്നു. ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സൊക്കെ എടുത്തിരുന്നു. നാനോ കാറും ഉണ്ടായിരുന്നു. ഒരു ദിവസം കാര്‍ പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഓഫായി. അന്ന് ഡാഡി ചീത്ത പറഞ്ഞു, പിന്നീടിന്ന് വരെ സ്റ്റിയറിംഗ് തൊട്ടിട്ടില്ലെന്നും പറയുന്നു.
സീക്രട്ടുകളെല്ലാം ആദ്യം പറയുന്നത് ചേട്ടനോടാണ്. മൂന്നാം വയസ്സില്‍ മമ്മി ചിലങ്ക എനിക്ക് സമ്മാനമായി തന്നിരുന്നു. ഫ്രോക്ക് ധരിക്കാനാണ് കൂടുതലിഷ്ടം. ഡിംപിള്‍ ആദ്യമായി സീരിയലില്‍ അഭിനയിച്ചതിനെക്കുറിച്ചും ഡാന്‍സ് ചെയ്തതിനെക്കുറിച്ചുമെല്ലാം ഡാഡിയും മമ്മിയും സംസാരിച്ചിരുന്നു. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോവുമോയെന്ന് ചോദിച്ചപ്പോള്‍ അയ്യോ ഇല്ലെന്നായിരുന്നു ഡിംപിളിന്റെ മറുപടി. മൂന്നാം വയസ്സില്‍ ആദ്യത്തെ ശമ്പളം മേടിച്ചയാളാണ് ഞാന്‍. 54ാമത്തെ വയസ്സിലാണ് ഞാന്‍ ആദ്യ ശമ്പളം മേടിച്ചതെന്നായിരുന്നു മമ്മിയുടെ ഡയലോഗ്.
പൈലറ്റാവണമെന്നായിരുന്നു ഡിംപിളിന്‌റെ ആഗ്രഹമെന്നും മമ്മി പറഞ്ഞപ്പോള്‍ ഫ്‌ളൈറ്റ് തകര്‍ന്ന് വീണെങ്കിലും ഞാന്‍ മരിച്ചേനെയെന്നായിരുന്നു ഡിംപിളിന്റെ കമന്റ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോവണമെന്ന് വല്യ ആഗ്രഹമുണ്ട്. പ്രായം കടന്ന് പോയിട്ടൊന്നുമില്ല, കൊവിഡ് കാലമൊക്കെ കഴിയട്ടെ നമുക്ക് പോവാല്ലോയെന്നായിരുന്നു മമ്മി ഡിംപിളിനെ ആശ്വസിപ്പിച്ചത്. സിനിമയും സീരിയലുമൊന്നും കാണാറില്ല. ഫുള്‍ടൈം ഗൂഗിളാണ്, ഇനിയിപ്പോ അതുമില്ലെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്.
അമ്മ ഡിംപിളിന് ഉപദേശവും കൊടുക്കുന്നുണ്ട്. ഇനി എന്റെ എന്നത് ഇല്ല, കുഞ്ഞിന്റെ കാര്യമാണ് ചിന്തിക്കേണ്ടതെന്നായിരുന്നു മഉപദേശം. അമ്മമാര്‍ക്ക് അറിയുന്ന പോലെ പെണ്‍മക്കളെ ഒരാള്‍ക്കും അറിയില്ലെന്നും ഇവർ പറയുന്നുണ്ട്. മോന്‍ വലുതാവുമ്പോള്‍ എങ്ങനെയാവണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അനുസരണയും എളിമയും വിനയവും വേണമെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. സ്‌കൂളില്‍ പോവുന്നതിന് മുന്‍പ് നല്ല കുട്ടിയാക്കണം. 7 വയസ്സിനുള്ളില്‍ കുട്ടികള്‍ക്ക് എല്ലാം മനസ്സിലാക്കിക്കൊടുക്കണം. ഒരുവിളിയില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവണമെന്നും താരം പറയുന്നു..


Click it and Unblock the Notifications