For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ നിങ്ങളെ കാണിക്കാനാവില്ല, എക്‌സ്ട്രാ കെയര്‍ കൊടുത്താണ് നോക്കുന്നത്, കുഞ്ഞിനെ കുറിച്ച് ഡിംപിൾ

  |

  മിനിസ്ക്രീനിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഡിംപിൾ റോസ്. യുട്യൂബ് ചാനലിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നടി യുട്യൂബ് ചാനലിൽ സജീവമായിട്ടുണ്ട്. ഗർഭിണിയായതിനെ തുടർന്നാണ് നടി സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തത്. എന്നാൽ ഇടവേളയെ കുറിച്ച് നേരത്തെ താരം പറഞ്ഞിരുന്നില്ല. ഡിംപളിനെ അന്വേഷിച്ച് ആരാധകർ രംഗത്ത് എത്തിയിരുന്നു.

  കുഞ്ഞ് ജനിച്ചതിന് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. പ്രസവത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമുള്ള വിശേഷം താരം പങ്കുവെച്ചിരുന്നു. ഡിംപളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രെൻഡിങ്ങിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിത മകൻ വീട്ടിലെത്തിയ വിശേഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് താരം. പ്രസവത്തിന്റെ ബുദ്ധിമുട്ടുകളും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതുമെല്ലാം താരം നേരത്തെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

  കുടുംബവിളക്ക് സെറ്റിൽ എത്തിയപ്പോൾ അതായിരുന്നു പേടി, തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി, പ്രേക്ഷകരുടെ പ്രതികരണം...

  ഡിംപലും നാത്തൂൻ ഡിവൈനുമാണ് ഇക്കുറി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിംപിളിന്റെ സഹോദരന്റെ ഭാര്യയാണ് ഡിവൈൻ. എന്റെ ഉണ്ണി വീട്ടില്‍ വന്നപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റു വീഡിയോയെ പോലെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട് ഇതും. പാച്ചു എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. ദിവസങ്ങൾക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തുന്ന ഡിംപിളിനും പാച്ചുവിനും ഗംഭീരമായ വരവേല്‍പ്പായിരുന്നു ഡിവൈന്‍ ഒരുക്കിയത്. ഡോണും ജിവൈനും ഡാഡിയും ചേര്‍ന്നായിരുന്നു ഡിംപിളിന്റെ റൂം അലങ്കരിച്ചത്. ഇതൊന്നും പ്രതീക്ഷിച്ചില്ലെന്നും ശരിക്കും സര്‍പ്രൈസായെന്നുമായിരുന്നു ഡിംപിളും അമ്മയും പറഞ്ഞത്. ഇങ്ങനെയൊരു സ്വീകരണമൊരുക്കിയ ഡിവൈനോട് നന്ദി പറയുന്നുവെന്നായിരുന്നു അമ്മ പറഞ്ഞത്.

  കുഞ്ഞുങ്ങളുടെ വരവിന് മുന്‍പ് തന്നെ നിരവധി ഗിഫ്റ്റുകള്‍ ലഭിച്ചിരുന്നു എന്നും അതെല്ലാം തിരിച്ച് അയക്കുകയായിരുന്നു എന്നും താരം വീഡിയോയിൽ പറയുന്നു. കൂടാതെ ഗിഫ്റ്റുകള്‍ അണ്‍ബോക്‌സ് ചെയ്യുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട് കുടാതെ കുഞ്ഞിന്റെ പേരിനെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ പാച്ചുവെന്നാണ വിളിക്കുന്നത്. അധികം വൈകാതെ തന്നെ യഥാർത്ഥ പേര് വെളിപ്പെടുത്താമെന്നും വീഡിയോയിൽ പറയുന്നു. വാരിയര്‍ എന്നര്‍ത്ഥം വരുന്ന പേരാണ് നൽകിയിരിക്കുന്നത്. അതേ പോലെയുള്ള കാര്യങ്ങള്‍ അവന്റെ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു. അവന്റെ അപ്പാപ്പന്‍രെ പേരാണ് ഫ്രാന്‍സിസ്, അത് ചുരുക്കിയാണ് ഞാന്‍ പാച്ചു എന്നാക്കിയത്. അതാണ് ഇപ്പോള്‍ വിളിക്കുന്നത്. ആ പേര് ഉടന്‍ തന്നെ വ്യക്തമാക്കാമെന്നും നടി പറയുന്നു.

  കുഞ്ഞിന് ഒരു ഗിഫ്റ്റ് കിട്ടുമ്പോഴുണ്ടാവുന്ന സന്തോഷത്തെ കുറിച്ചും ഡിംപൾ പറയുന്നു. ഇപ്പോഴാണ് കുഞ്ഞിന് ഗിഫ്റ്റ് കിട്ടുമ്പോഴുള്ള സന്തോഷമെന്താണെന്ന് അനുഭവിച്ചറിയുന്നത്. മമ്മിക്ക് എന്നോടുള്ള ഫീലിംഗ് എന്താണെന്നൊക്കെ ഇപ്പോഴാണ് അറിയുന്നത്. മമ്മിക്ക് എന്താ ഇങ്ങനെ എന്നൊക്കെ ചിന്തിക്കുമായിരുന്നു നേരത്തെ. മക്കളെക്കുറിച്ചും മക്കളുടെ സ്‌നേഹത്തെക്കുറിച്ചുമൊക്കെ പറയുമ്പോഴുള്ള സന്തോഷമൊക്കെ ഇപ്പോഴാണ് അനുഭവിക്കുന്നതെന്നും ഡിംപൾ പറയുന്നു.

  നെടുമുടിയുടെ മരണത്തില്‍ മമ്മൂക്കയുടെ മനംതകര്‍ന്നുള്ള കുറിപ്പ്

  കൂടാതെ വേറെ ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ സ്ഥിരമായി വീഡിയോ ചെയ്യുമെന്നും താരം പറയുന്നു. കുഞ്ഞിനെ കാണിക്കാത്തിനെ കുറിച്ചു താരം വീഡിയോയിൽ പറയുന്നുണ്ട്. ''തീരെ കുഞ്ഞ് വാവ ആയത് കൊണ്ടാണ് കാണിക്കാത്തത്. കുറച്ച് കൂടെ വലുതായിട്ട് നിങ്ങളെ കാണിക്കാം. ഒരുപാട് വൈകാതെ അവനെ ഞാന്‍ നിങ്ങളെ കാണിക്കുമെന്നും ഡിംപിൾ പറയുന്നു. സാധാരണ കുഞ്ഞുങ്ങൾക്ക് നൽകുന്നതിനെക്കാളും എക്‌സ്ട്രാ കെയര്‍ കൊടുത്താണ് അവനെ നോക്കുന്നതെന്നും ഡിംപിൾ പറയുന്നു.

  Read more about: dimple rose
  English summary
  Actress Dimple Rose Shares Her Baby's New Good news, video Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X