നടി ദിവ്യ അമ്മയായി! മകള്‍ വരദക്ഷിണ! കുടുംബചിത്രം പങ്കുവെച്ച് ഭര്‍ത്താവ്! ഫോട്ടോ വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ദിവ്യ വിശ്വനാഥ്. സ്ത്രീധനമെന്ന പരമ്പര കണ്ടവരാരും ദിവ്യയെ മറക്കാനിടയില്ല. സ്ത്രീധനം ഇല്ലാത്തതിന്റെ പേരില്‍ അമ്മായിഅമ്മയുടെ ക്രൂരതയ്ക്ക് ഇരയാവുന്ന ദിവ്യയായാണ് താരം അഭിനയിച്ചത്. സ്‌ക്രീനിലും ഇതേ പേരില്‍ അവതരിക്കാനുള്ള ഭാഗ്യമായിരുന്നു താരത്തിന് ലഭിച്ചത്. ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് ഈ പേരുകളിലായാണ് താരം അറിയപ്പെടുന്നത്. തൊഴിലിടത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞും താരം എത്തിയിരുന്നു.

വൃത്തിയും വെടിപ്പുമുള്ള മുറി ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചിരുന്നില്ലെന്നും അവരുടെ നിലപാടില്‍ സംശയം തോന്നുകയും ചെയ്തതോടെ ആ ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളെ ചിലര്‍ തെറ്റിദ്ധരിച്ചുവെന്നും താരം അന്ന് പറഞ്ഞിരുന്നു. സ്ത്രീധനമെന്ന സിനിമ മാത്രമല്ല സീരിയലിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ദിവ്യയുടെ കരിയര്‍ മാറി മറിഞ്ഞതും ഇതോടെയായിരുന്നു. സംവിധായകനായ രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. മകളെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് രതീഷ് ഇപ്പോള്‍.

ദിവ്യയുടെ സീരിയലുകള്‍

ദിവ്യയുടെ സീരിയലുകള്‍

സ്ത്രീധനത്തിലെ ദിവ്യ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. അമ്മത്തൊട്ടില്‍, സ്ത്രീമനസ്സ്, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയ സീരിയലുകളിലും ദിവ്യ അഭിനയിച്ചിരുന്നു. മനപ്പൊരുത്തമെന്ന സീരിയലിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. പ്രേം പ്രകാശിനൊപ്പമായിരുന്നു അരങ്ങേറ്റം. അമ്മയുടെ പേരുകൂടി ഒപ്പം ചേര്‍ത്തതോടെയാണ് ദിവ്യ പത്മിനി എന്നാക്കി മാറ്റിയത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു. മലയാള സീരിയലുകളില്‍ മാത്രമല്ല തമിഴ് പരമ്പരകളിലും താരം അഭിനയിച്ചിരുന്നു.

വിവാഹത്തിന് ശേഷവും

വിവാഹത്തിന് ശേഷവും

രതീഷുമായുള്ള വിവാഹത്തിന് ശേഷം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു താരം. വിവാഹത്തിന് ശേഷവും ദിവ്യ സജീവമായിരുന്നു. ദിവ്യയുടെ ഭര്‍ത്താവാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടും സൗബിനും സൂരജും തകര്‍ത്ത് അഭിനയിച്ച സിനിമ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

കുഞ്ഞതിഥി

കുഞ്ഞതിഥി

കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചും ദിവ്യ എത്തിയിരുന്നു. രതീഷിന്റേയും ദിവ്യയുടേയും സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് മകളെത്തിയത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കുടുംബസമേതമുള്ള ഫോട്ടോ

കുടുംബസമേതമുള്ള ഫോട്ടോ

കുടുംബസമേതമുള്ള ഫോട്ടോയും പങ്കുവെച്ച് എത്തിയിരിക്കുകയാണ് രതീഷ് ഇപ്പോള്‍. പല്ലില്ലാത്ത ചിരിയും കുഞ്ഞിക്കരച്ചിലും കുഞ്ഞിത്തൊഴിയുമൊക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. അവള്‍ വരദക്ഷിണ, ഇതായിരുന്നു രതീഷിന്റെ കുറിപ്പ്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

സിനിമയിലും

സിനിമയിലും

സീരിയലില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിരുന്നു ദിവ്യ. ചന്ദ്രനിലേക്കുള്ള വഴി, ഇന്ദ്രജിത്ത്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, റോക്ക് സ്റ്റാര്‍ തുടങ്ങിയ മലയാള സിനിമകളില്‍ ദിവ്യ അഭിനയിച്ചിരുന്നു. പുലിവേഷം, അയ്യന്‍, വിളയാട് വാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും ദിവ്യ തുറന്നുപറഞ്ഞിരുന്നു. ഇതോടെയായിരുന്നു താരം വാര്‍ത്തകളില്‍ നിറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X