'അവൻ ആണാണ് പെണ്ണുങ്ങളോട് അടുപ്പമുണ്ടാകും, ജയിലിൽ പോയി വന്നശേഷം അർണവ് നന്നാകുമെന്ന് കരുതി'; ദിവ്യ ശ്രീധർ!
സീരിയല്‍ താരങ്ങളുടെ കുടുംബ ജീവിതം പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അവര്‍ സ്ക്രീനിൽ അവതരിപ്പിക്കുന്ന കഥാപത്രങ്ങൾ അനുഭവിക്കുന്നതിനേക്കാൾ പത്തിരട്ടി സ്വകാര്യ ജീവിതത്തില്‍ സീരിയൽ താരങ്ങൾ അനുഭവിക്കാറുണ്ട്. അത്തരത്തില്‍ അടുത്തിടെയായി വളരെ അധികം മാനസിക സംഘർഷങ്ങളിലൂടെയാണ് തമിഴ് സീരിയൽ നടി ദിവ്യ ശ്രീധര്‍ കടന്നുപോകുന്നത്.
നടന്‍ അര്‍ണവുമായുള്ള വിവാഹ ബന്ധം വിവാദമായ ശേഷമാണ് ദിവ്യ ശ്രീധറിന്റെ കുടുംബ ജീവിതം ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. ഇരുവരുടെയും ദാമ്പത്യ ജീവിതം തകരാന്‍ ഒരു മലയാളി സീരിയൽ നടിയാണ് കാരണം എന്ന ആരോപണവും ശക്തമായിരുന്നു.
കര്‍ണാടക സ്വദേശിനിയായ ദിവ്യ കന്നട സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് തമിഴ് സീരിയല്‍ ലോകത്ത് എത്തുന്നത്. തമിഴിൽ സീരിയലുകൾ ചെയ്ത് തുടങ്ങിയ ശേഷമാണ് അർണവുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. അർണവിനെ വിവാഹം ചെയ്യാൻ വേണ്ടി മതംമാറുകയും ചെയ്തിരുന്നു ദിവ്യ. പക്ഷെ വിവാഹിതരായി എന്ന കാര്യം ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല.
ഗർഭിണിയായ ശേഷമാണ് ദിവ്യ വിവാഹബന്ധം പരസ്യപ്പെടുത്തിയത്. ഇതോടെ അർണവ് ദിവ്യയുമായി അകലം പാലിക്കാൻ തുടങ്ങി. കൂടാതെ ചെല്ലമ്മ സീരിയലിൽ ഒപ്പം അഭിനയിക്കുന്ന നടിയുമായി സൗഹൃദം ആരംഭിക്കുകയും ചെയ്തു.

അർണവിന് വിദേശത്തും നാട്ടിലുമായി നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അവരിൽ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു. താൻ കൊടുത്ത കേസിന്റെ പേരിൽ റിമാന്റ് ചെയ്യപ്പെട്ട് തിരികെ എത്തിയ ശേഷം വേറെയും പുതിയ ബന്ധങ്ങൾ ചില സ്ത്രീകളുമായി അർണവ് ആരംഭിച്ചിട്ടുണ്ടെന്നും പറയുകയാണ് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ശ്രീധർ.
അർണവിനെ കുറിച്ച് സംസാരിക്കാൻ സുഹൃത്ത് അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചപ്പോൾ അവൻ ആണാണ് പെണ്ണുങ്ങളോട് അടുപ്പമുണ്ടാകും എന്ന തരത്തിൽ നിസാരമായാണ് അമ്മ സംസാരിച്ചതെന്നും ദിവ്യ പറയുന്നു.
'പെണ്ണുങ്ങൾ അർണവിന് വളരെ നിസാരമാണ്. അവൻ അങ്ങനെയാണ് കാണുന്നത്. അർണവ് എന്നെ കാണുമ്പോൾ മുതൽ എനിക്കൊപ്പം എന്റെ ആദ്യത്തെ കുഞ്ഞുണ്ട്. സീരിയൽ ലോകത്തിന് മുഴുവൻ അറിയാം ഞാൻ വിവാഹമോചിതയാണെന്ന്. എന്റെ പേരിനൊപ്പം ചേർത്ത് അർണവ് പറയുന്ന ഈശ്വർ അവന്റെ സുഹൃത്താണ്. വിവാഹഫോട്ടോ ഞാൻ പബ്ലിഷ് ചെയ്തതിന് അവൻ എന്റെ അമ്മയ്ക്ക് മെസേജ് ചെയ്തു.'
'അവന്റെ ഫ്ലാറ്റിൽ നിന്നും ഞാൻ മാറി കൊടുക്കാൻ വേണ്ടത് ചെയ്യണമെന്നാണ് അവൻ അമ്മയോട് പറഞ്ഞത്. ഇഷ എന്ന പെൺകുട്ടിയുമായി അർണവിന് ബന്ധമുണ്ട്. പക്ഷെ അവൻ പറഞ്ഞ് നടക്കുന്നത് ഞാൻ പൈസ കൊടുത്ത് ആ പെൺകുട്ടിയെ കൊണ്ട് കോൾ ചെയ്യിപ്പിച്ചതാണെന്നാണ്. ഞാൻ അവനെ ബ്ലാക്ക് മെയിൽ ചെയ്ത് കല്യാണം കഴിച്ചുവെന്നാണ് ഇഷയോട് അവൻ പറഞ്ഞിരിക്കുന്നത്.'

'ജയിലിൽ പോയി വന്നശേഷം അർണവ് നന്നാകുമെന്ന് കരുതിയിരുന്നു. പക്ഷെ അർണവിന്റെ ഓഡിയോ നിരവധി പുറത്ത് വന്നതോടെയാണ് സത്യം പുറത്തുപറയണം ഇനിയൊരു പെൺകുട്ടിയും അർണവിന്റെ കൈയ്യിൽ പെടരുത് എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. ഞാൻ അർണവിനെ സത്യസന്ധമായാണ് പ്രണയിച്ചത്.'
'അർണവ് കാരണം ഭാവിയിൽ എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുത്. അവൻ തുടക്കത്തിൽ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചിരുന്നുവെന്നും', ദിവ്യ പറയുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ണവ് തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്ന് അവകാശപ്പെട്ട് അടുത്തിടെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്തെത്തിയിരുന്നു.
തന്നോട് പ്രണയമുള്ളപ്പോള്‍ തന്നെ അര്‍ണവ് മറ്റ് പെണ്‍കുട്ടികളെ പ്രണയിച്ചു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആണാണെന്ന് അറിയാതെയാണ് പ്രണയിച്ചതെന്നാണ് അര്‍ണവ് മറുപടി നല്‍കിയതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications