ദിവ്യയുടെയും രതീഷിന്റെയും വരദക്ഷിണ! മകള്‍ക്കൊപ്പം താരദമ്പതിമാരുടെ പുത്തന്‍ ചിത്രം വൈറലാവുന്നു

മിനിസ്‌ക്രീനില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയധാരാളം നടിമാരുണ്ട്. സിനിമ നടിമാരെ പോലെ തന്നെ ചിലപ്പോള്‍ അവരെക്കാള്‍ കൂടൂതലും ജനപ്രീതി സ്വന്തമാക്കുന്നവരാണ് സീരിയല്‍ നടിമാര്‍. അതുപോലൊരാളാണ് നടി ദിവ്യ പത്മിനി അഥവ ദിവ്യ വിശ്വനാഥ്. സ്ത്രീധനം എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രമായിരുന്നു നടിയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്.

അതുപോലെ സ്ത്രീ മനസ്, അമ്മത്തൊട്ടില്‍ തുടങ്ങിയ പരമ്പരകളിലും ദിവ്യ തിളങ്ങി. മിനിസ്‌ക്രീനില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് നിന്ന നടി വിവാഹത്തോടെ അഭിനയത്തോട് താല്‍കാലികമായി വിട പറഞ്ഞു. സംവിധായകന്‍ രതീഷ് പൊതുവാളിനെയായിരുന്നു ദിവ്യ വിവാഹം കഴിച്ചത്. വിവാഹത്തോടെ താരങ്ങള്‍ മുംബൈയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

divya-vishwanadh

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ കണ്‍മണിയെ ഇരുവരും വരവേറ്റത്. അടുത്തിടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചെന്ന കാര്യം താരദമ്പതികള്‍ പുറംലോകത്തെ അറിയിച്ചത്. മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ട് കൊണ്ട് രതീഷ് ആയിരുന്നു ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

പല്ലില്ലാത്ത ചിരിയും, കുഞ്ഞി കരച്ചിലും കുഞ്ഞി തൊഴിയുമൊക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. ഇവളാണ് വരദക്ഷിണ എന്നായിരുന്നു രതീഷ് ചിത്രത്തിന് താഴെ ക്യാപ്ഷന്‍ ഇട്ടത്. ദിവ്യയുടെ ആരാധകരടക്കം ഈ ചിത്രം ഏറ്റെടുത്തു. ഇതോടെ നിമിഷനേരം കൊണ്ടാണ് താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

divya-vishwanadh

ഇപ്പോഴിതാ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് രതീഷ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രവും വൈറലായി. അമ്മയെ പോലെ തന്നെ മകള്‍ അതീവ സുന്ദരിയാണെന്നാണ് സുഹൃത്തുകള്‍ പറയുന്നത്. നിങ്ങളുടെ സ്‌നേഹം കുഞ്ഞിന്റെ കണ്ണുകളില്‍ നിറയുന്നുവെന്നും ചിലര്‍ പറയുന്നു. എന്തായാലും ക്യൂട്ട് താരദമ്പതികളുടെ പുതിയ വിശേഷങ്ങള്‍ വീണ്ടും വരികയാണ്.

കലാസംവിധായകനായിരുന്ന രതീഷ് പൊതുവാള്‍ ഇപ്പോള്‍ സംവിധായകന്‍ കൂടിയാണ്. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആന്‍ഡ്രോയ് കുഞ്ഞപ്പന്‍ 2.5 എന്ന ചിത്രം സംവിധാനം ചെയ്തത് രതീഷായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X