ആത്മ സുഹൃത്തുകൾ വേർപിരിഞ്ഞുവോ?, ആര്യ-സിബിൻ വിവാഹത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഫറ ഷിബ്ല; വീഡിയോ!

അടുത്തിടെയാണ് ആര്യ ബഡായി താൻ വീണ്ടും വിവാഹിതയാകാൻ പോവുകയാണെന്ന് എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് അറിയിച്ചത്. നടനും അവതാരകനും ബി​ഗ് ബോസ് ഫെയിമുമെല്ലാമായ സിബിൻ ബെഞ്ചമിനാണ് വരൻ. രണ്ടുപേരും വിവാ​ഹമോചിതരാണ്. ചിങ്ങം പിറന്നശേഷം നല്ലൊരു ദിവസം നോക്കി വിവാ​ഹിതരാകാമെന്നുള്ള തീരുമാനത്തിലാണ് ഇരുവരും. ആര്യയ്ക്ക് ഒരു മകളും സിബിന് ഒരു മകനുമുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ആര്യയുടേയും സിബിന്റേയും വിവാഹനിശ്ചയം.

സിനിമാ-സീരിയൽ മേഖലയിൽ വലിയൊരു സൗഹൃദ വലയം ആര്യയ്ക്കുണ്ട്. അക്കൂട്ടത്തിൽ ആര്യയുമായി വളരെ അധികം ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്താണ് നടിയും അവതാരകയും മോഡലുമെല്ലാമായ ഫറ ഷിബ്ല. കക്ഷി അമ്മിണി പിള്ള സിനിമയിൽ നായികയായശേഷമാണ് മലയാളികൾക്ക് ഷിബ്ല സുപരിചിതയായി തുടങ്ങിയത്.

Arya Fara Shibla
Photo Credit: Arya / Fara Shibla

ഷിബ്ലയുമായി മാത്രമല്ല നടിയുടെ കുടുംബാം​ഗങ്ങളുമായെല്ലാം നല്ലൊരു ബോണ്ടിങ് ആര്യയ്ക്കുണ്ടായിരുന്നു. ബി​ഗ് ബോസ് ഷോയുടെ അണിയറപ്രവർത്തകരിൽ ഒരാളാണ് ഷിബ്ലയുടെ പങ്കാളി വിജിത്ത്. ആര്യയും ബി​ഗ് ബോസിൽ മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്. ആര്യ പങ്കെടുത്ത സീസണിൽ വിജിത്തിന് ഏറെ പ്രിയപ്പെട്ട മത്സരാർത്ഥി നടിയായിരുന്നു.

അങ്ങനെയാണ് വിജിത്തും ആര്യയും സൗഹൃദത്തിലാകുന്നതും ഷിബ്ലയും ആര്യയും പരിചയപ്പെടുന്നതും. ഷിബ്ലയുടെ വീട്ടിൽ വന്നാൽ താൻ ​ഗസ്റ്റല്ല അവിടുത്തെ കുടുംബാം​ഗമാണെന്നാണ് ആര്യ പറയാറുള്ളത്. ആത്മ സുഹൃത്തുക്കൾ എന്നതിലുപരി ഇരുവരും സഹോദരങ്ങളെപ്പോലെയായിരുന്നു. കുറഞ്ഞ വർഷത്തെ പരിചയവും സൗഹൃദവും മാത്രമെ ഉള്ളുവെങ്കിലും ആര്യയുടെയും ജീവിതകഥകൾ ഷിബ്ലയ്ക്ക് വ്യക്തമായി അറിയാം.

ആര്യ മനസ് വിട്ട് സംസാരിക്കാറുള്ള സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഷിബ്ല. ഇപ്പോഴിതാ ആര്യയുമായി ബന്ധപ്പെട്ട ചോ​ദ്യത്തിന് ഷിബ്ല നൽകിയ മറുപടിയാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ആര്യ-സിബിൻ വിവാഹത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നോ?. അതോ എല്ലാവരേയും പോലെ ആ വിവാഹ പുറത്ത് വന്നപ്പോൾ എല്ലാവരേയും പോലെ ഷിബ്ലയ്ക്കും ഷോക്കായിരുന്നുവോ എന്നാണ് അവതാരക ഷിബ്ലയോട് ചോ​ദിച്ചത്.

നോ കമന്റ്സ് എന്നായിരുന്നു നടിയുടെ മറുപടി. വിവാഹത്തിന് മുമ്പ് ആര്യയ്ക്ക് ബ്രൈഡൽ ഷവർ പോലെ എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു രണ്ടാത്തെ ചോദ്യം. ഞാൻ ആ വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നായിരുന്നു അതിന് ഷിബ്ലയുടെ മറുപടി. ആര്യയുടെ വിവാ​ഹനിശ്ചയത്തിലും ഷിബ്ലയും കുടുംബവും പ​ങ്കെടുത്തിരുന്നില്ല.

Arya Fara Shibla
Photo Credit: Arya / Fara Shibla

ഇതോടെ ആര്യ-ഷിബ്ല സൗഹൃദം അവസാനിച്ചുവോ എന്നുള്ള ചർച്ചകൾ ഇരുവരുടേയും പ്രേക്ഷകർക്കിടയിൽ ആരംഭിച്ചു. ആത്മാർത്ഥ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞുവെങ്കിൽ തക്കതായ കാരണം കാണുമെന്നാണ് കമന്റുകൾ. ഷിബ്ലയും കുടുംബവും പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോൾ കിടിലൻ സമ്മാനവുമെല്ലാമായി ​ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത വീഡിയോ രണ്ട് വർഷം മുമ്പ് ആര്യ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു.

ഷിബ്ലയുടെ മകനും ആര്യയും ബെസ്റ്റ് ഫ്രണ്ട്സിനെപ്പോലെയായിരുന്നു. സിബിനുമായി ആര്യയ്ക്ക് വർഷങ്ങളുടെ പരിചയമുണ്ട്. സിബിനാണ് വിവാഹ ആലോചനയുമായി ആദ്യം ആര്യയെ സമീപിച്ചത്. നല്ലതാണെന്ന തോന്നൽ വന്നപ്പോൾ ആര്യയും സമ്മതം പറയുകയായിരുന്നു. മകളും സിബിനുമായുള്ള ആര്യയുടെ വിവാഹത്തിന് പിന്തുണ നൽകിയിരുന്നു.

കാഞ്ചീവരം എന്ന ആര്യയുടെ സംരഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നയാളും സിബിനാണ്. അതേസമയം കേരള ക്രൈം ഫയൽസ് സീസൺ ടുവാണ് ഫറ ഷിബ്ലയുടെ ഏറ്റവും പുതിയ പ്രോജക്ട്. വെബ് സീരിസാണ് കേരള ക്രൈം ഫയൽസ് സീസൺ ടു. പുലിമട, ​ഗെറ്റ് സെറ്റ് ബേബി തുടങ്ങിയവയാണ് ഇതിന് മുമ്പ് ഷിബ്ലയുടേതായി റിലീസിന് എത്തിയ സിനിമകൾ. അടുത്തിടെ നടി ഹണി റോസിനെ വിമർശിച്ചതിന്റെ പേരിൽ ഫറ ഷിബ്ലയുടെ പേര് ചർച്ചയായിരുന്നു. സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് നടത്തിയും വൈറലായിട്ടുണ്ട് ഷിബ്ല.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X