»   » പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍

Posted By:
Subscribe to Filmibeat Malayalam

സീരിയലുകളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ വരുന്നത് സാധരണമാണ്. എന്നാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ സീരിയലില്‍ അഭിനയിക്കുന്ന നടിമാരുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താലോ? ദേഷ്യം വരില്ലേ? ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരസ്പരത്തിലെ ഗായ്ത്രി അരുണിന്റെ ഫേസ്ബുക്കിലും സീരയലിനെ കുറിച്ച് വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

എന്നാല്‍ ഗായത്രി ഇതിനെതിരേ രംഗത്ത് എത്തിയിരിക്കുന്നു. സീരിയലിനെ കുറിച്ച് വിമര്‍ശനമോ അഭിപ്രായമോ ഉണ്ടങ്കില്‍ അത് പരസ്പരം സീരിയലിന്റെ മെയില്‍ ഐഡിയില്‍ അയക്കൂ. എന്റെ കഥാപാത്രത്തെ താന്‍ നന്നായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിയ്ക്ക് ബോധ്യമുണ്ടെന്നും ഗായത്രി പറയുന്നു. ഗായത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍

സിനിമയും സീരിയലും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. സിനിമ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ അവസാനിക്കുന്നു. എന്നാല്‍ സീരിയലുകള്‍ അങ്ങനെയല്ല, അരമണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന സീരിയലില്‍ എന്തൊക്കെ എന്നതിന് ഒരു പരിധിയുണ്ട്. ഗായത്രി സുരേഷ് പറയുന്നു.

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍

പരസ്പരത്തെ കുറിച്ച് വിമര്‍ശനങ്ങളോ എന്തെങ്കിലും അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ നിര്‍മ്മാതാവിനെ അറിയിക്കുക. parasparam2013@gmail.com എന്നതാണ് മേയില്‍ ഐഡി.

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍

തന്റെ കഥാപാത്രത്തെ വൃത്തിയായി തന്നെയാണ് ചെയ്യുന്നത്. സീരിയലിനെ കുറിച്ചുള്ള അഭിപ്രായം നിര്‍മ്മാതാവിനെ അറിയിക്കുക. ഗായത്രി പറയുന്നു.

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍

സീരിയലില്‍ അഭിനയിക്കുന്ന നടിമാരുടെ ഫേസ്ബുക്ക് പേജില്‍ അഭിപ്രായം എഴുതിയിട്ട് കാര്യമില്ല. ഞങ്ങള്‍ക്ക് ഒരിക്കലും കഥയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ഗായത്രി പറയുന്നു.

English summary
Actress Gayathri Arun against facebook comment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam