പ്രണവ് മോഹന്‍ലാല്‍ കേരളത്തില്‍ കാല് കുത്താത്തത് തന്നെ ഈ കാരണം കൊണ്ടാണ്! ഗായത്രിയെ ട്രോളി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വിവാദ പരാമര്‍ശങ്ങളുണ്ടാക്കി മുന്‍പ് വലിയ തരംഗം സൃഷ്ടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിലൂടെയും അല്ലാതെയുമായി നടി പറയുന്ന ഓരോ കാര്യങ്ങളും ട്രോളുകളായി മാറുകയാണ് പതിവ്. അതില്‍ പ്രധാനപ്പെട്ടത് ഗായത്രി തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്.

തനിക്ക് വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ തന്റെ ഭര്‍ത്താവായി വരണമെന്നാണ് ആഗ്രഹമെന്നുമാണ് ഗായത്രി പറഞ്ഞത്. ഇടയ്ക്കിടെ പ്രണവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് ഗായത്രി രംഗത്ത് വരാറുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും സമാനമായ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് നടി.

gayathri-suresh

നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഗായത്രി. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് പ്രണവിന്റെ കാര്യവും ചോദിക്കുന്നത്. ലാലേട്ടന്റെ മരുമകളാകാന്‍ ഞാന്‍ റെഡിയാണെന്ന് ആനിയുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി പറഞ്ഞു. ഈ വാക്കുകള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ഗായത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും എത്തിയിരിക്കുകയാണ് ആരാധകര്‍.

പ്രണവ് മോഹന്‍ലാല്‍ ഈ നാട് വിട്ട് മറ്റ് നാടുകളിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് തന്നെ ഇതുപോലെയുള്ളവരെ പേടിച്ചിട്ടാണെന്നാണ് ഗായത്രിയുടെ വാര്‍ത്തയുടെ താഴെ വരുന്ന കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

'അങ്ങോട്ട് ചെന്നാല്‍ മതി ഇപ്പോള്‍ തന്നെ തരും, ഈ ഒറ്റ പ്രശ്‌നം കൊണ്ടാണ് പ്രണവ് കേരളത്തില്‍ പോയിട്ട് ഇന്ത്യയില്‍ പോലും വരാത്തത്. ഇത് കേട്ട് ഏതോ നാട്ടിലുള്ള പ്രണവ് എത്രയും പെട്ടെന്ന് നാട്ടിലെത്തട്ടെ, ഒരാളെങ്കിലും എന്നെ കെട്ടാന്‍ മുന്നോട്ടു വന്നല്ലോ ഭാഗ്യം... ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും ആഗ്രഹിക്കാമല്ലോ അതില്‍ തെറ്റൊന്നുമില്ല. പക്ഷെ ലാലേട്ടനെ സ്‌നേഹിക്കുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, വേണ്ടാ... എന്ന്...

എന്താണോ ഇപ്പോഴത്തെ അവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ കഴിയുന്നത്, എന്ന പഠനത്തില്‍ ആയിരുന്നു ഈ കുട്ടി. അങ്ങനെയുള്ള തിരച്ചിലില്‍ കിട്ടിയതാണ് പ്രണവിന്റെ പേര്. എന്നാല്‍ ആറാട്ട ്അണ്ണനും നീയും നല്ല ജോഡി ആണ്. നീ റെഡി ആണെങ്കില്‍ ആറാട്ടണ്ണന്‍ ഒക്കൊയിരിക്കും...

കാണാന്‍ ഒക്കേ നല്ല കൊച്ചാണ്. പക്ഷേ സംസാരിക്കാന്‍ വിടരുത്. വിട്ടാല്‍ ആ വൈബ് അങ്ങു പോവും. എത്രയോ സുന്ദരന്‍മാര്‍ ഉണ്ട് കുട്ടി ആ പാവത്തിനെ മോഹിക്കുന്നത അതിമോഹമാണ്. പ്രണവിനെ കെട്ടാന്‍ നല്ലൊരു കുട്ടിയുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്റെ പേര് കൂടി ചേര്‍ത്താണ് ചിലര്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്. ഇതൊരു അതിമോഹമല്ല, കല്യാണിയും പ്രണവും തമ്മില്‍ ചേരും. ആ ജോഡിയെ സിനിമയ്ക്കുള്ളിലും പുറത്തും ഒരുപോലെ ഇഷ്ടമാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

More from Filmibeat

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X