ഗീത ഇനി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍

By Sruthi K M

കൊച്ചി: ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഗീത വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പഴയകാല സിനിമയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു തെന്നിന്ത്യന്‍ താരം ഗീത. കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗീത ഇനി മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ നിറ സാന്നിദ്ധ്യമാകും. താരത്തിന്റെ രണ്ടാംവരവ് ടെലിവിഷന്‍ സീരിയലുകളിലൂടെയായിരിക്കും.

സ്ത്രീത്വം എന്ന സീരിയലിലൂടെയാണ് ഗീത വീണ്ടും മലയാളത്തിലെത്തുന്നത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയുടെ സംവിധായകനായ പി.സി വേണുഗോപാലാണ് സീരിയല്‍ സംവിധാനം ചെയ്യുന്നത്. ഒരു ശക്തമായ കഥാപാത്രത്തിലൂടെയാണ് ഗീത തിരിച്ചെത്തുന്നത്.

geetha

ഭര്‍ത്താവ് മരിച്ച ശേഷം കുടുംബത്തിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കേണ്ടി വരുന്ന സൂസന്നാമ്മ എന്ന കഥാപാത്രത്തെയാണ് ഗീത അവതരിപ്പിക്കുന്നത്. സൂര്യ ടിവിയിലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. കോനില്‍ മീഡിയ കൊച്ചി നിര്‍മ്മിക്കുന്ന സ്ത്രീത്വം ഒാഗസ്ത് 17 മുതല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങും. ജിസ്മി, ശ്രീദേവി, കൊല്ലം അജിത്ത്, ഞാറയ്ക്കല്‍ ശ്രീനി, ശാന്തകുമാരി, ജയിംസ് പാറക്ക, ബിജോയ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ മേഖലകളിലും ഗീത തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഗീത തിരഞ്ഞെടുത്ത ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കന്‍ വീരഗാഥ, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗീതയുടെ വേഷങ്ങള്‍ മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്തതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X