ബിഗ് ബോസില്‍ വനിതാ മത്സരാര്‍ത്ഥികള്‍ക്ക് ഗര്‍ഭ പരിശോധന നടത്തി! വെളിപ്പെടുത്തലുമായി നടി ഹേമ!
റിയാലിറ്റി ഷോകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ബിഗ് ബോസ് എത്തിയത്. വിവിധ ഭാഷകളിലായി ആരംഭിച്ച പരിപാടി ഗംഭീരമായി മുന്നേറുകയാണ്. മലയാളത്തില്‍ രണ്ടാം പതിപ്പ് ഒരുങ്ങുന്നുവെന്ന വിശേഷമാണെങ്കിലും അന്യഭാഷകളിലെല്ലാം നിരവധി പതിപ്പുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴിലും തെലുങ്കിലും ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. കമല്‍ഹാസനാണ് തമിഴ് പതിപ്പിന്റെ അവതാരകന്‍. തെലുങ്ക് പതിപ്പ് നയിക്കുന്നത് നാഗാര്‍ജുനയാണ്. അദ്ദേഹം ഈ പരിപാടി അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധം ഉയര്ഡന്നിരുന്നുവെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല.
ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളും ചില്ലറയല്ല. താരങ്ങളുടെ തുറന്നുപറച്ചിലുകളില്‍ പലതും വന്‍വിവാദമായിരുന്നു. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് നടി ഹേമയും തുറന്നുപറഞ്ഞത്. തെലുങ്കില്‍ ബിഗ് ബോസിന്റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ എലിമിനേഷനിലൂടെ പുറത്തുപോയത് നടി ഹേമയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി താരം നടത്തിയ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നുവെന്നാണ് താരം പറഞ്ഞത്.

ഗര്‍ഭാവസ്ഥയില്‍ പരിപാടിയില്‍ തുടരാനാവില്ല. സ്ഥിരം പരിശോധനയാണ് ഇതെന്നും ഇതില്‍ തനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ലെന്നുമാണ് ഹേമ പറഞ്ഞത്. പരിപാടിക്കിടയില്‍ അപ്രതീക്ഷിത അപകടത്തെത്തുടര്‍ന്ന് കുഞ്ഞിനെ നഷ്ടമാവുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നടപടിയെന്നും താരം പറയുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തില്‍ നിന്നും താന്‍ പഠിച്ചത് എന്താണോ അച് ഷോയ്കത്ത് യഥാര്‍ത്ഥ ജീവിതത്തിലും അഭിനയിക്കുന്നവരെ വെച്ച് നോക്കുമ്പോള്‍ ഒന്നുമല്ലെന്ന് തോന്നുന്നതായും ഹേമ പറയുന്നു.


Click it and Unblock the Notifications











