പുരസ്‌കാര ജേതാവായിട്ട് കൂടി പുളളിക്കാരി പഴയ ആള്‍ തന്നെയാണ്, സ്വാസികയെ കുറിച്ച് ജിപ്‌സ
മികച്ച സഹനടിക്കുളള പുരസ്‌കാര നേട്ടത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് സ്വാസിക, സിജു വില്‍സണ്‍ നിര്‍മ്മിച്ച വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. സിനിമാ സീരിയല്‍ താരമായി വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ രംഗത്താണ് നടി കൂടുതല്‍ സജീവമായിരുന്നത്.

സ്വാസികയെ കുറിച്ച് സുഹൃത്തും നടിയുമായ ജിപ്‌സ ബീഗത്തിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയെങ്കിലും പുളളിക്കാരി പഴയ ആള്‍ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടി എത്തിയത്. ജിപ്‌സയുടെ വാക്കുകളിലേക്ക്: ജിഎസ് പ്രദീപിന്റെ സ്വര്‍ണ്ണ മല്‍സ്യങ്ങള്‍ക്ക് ശേഷം സ്വാസുവുമായിട്ട് വീണ്ടും ഒരു സിനിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായിട്ട് കൂടി പുളളിക്കാരി പഴയ ആള്‍ തന്നെയാണ്. സത്യത്തില്‍ ഞാനാ ചമ്മിപ്പോയത്. കാരണം ആള്‍ക്കാരുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്ന് പറയാന്‍ പറ്റില്ല.
പുറമെ ഉളള സൗന്ദര്യത്തിലേറെ സൗന്ദര്യം സ്വഭാവത്തിലും ഇടപെടലിലും ഉളള ഏറെ കഴിവുകളുളള എന്റെ സ്വീറ്റ് സ്വാസു എന്നാണ് ജിപ്‌സ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം സ്വാസികയുടെതായി വന്ന സീരിയലുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകള്‍ക്ക് പുറമെ സിനിമയിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീത നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലെ സ്വാസികയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയുടെ ഭാഗമായും സ്വാസിക എത്താറുണ്ട്.
നല്ലൊരു നര്‍ത്തകിയാണ് താനെന്നും മുന്‍പ് നടി കാണിച്ചുതന്നിട്ടുണ്ട്. ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് സ്വാസിക മിനിസ്‌ക്രീനിലേക്ക് എത്തിയത്. പിന്നാലെ സീത എന്ന പരമ്പരയും നടിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സീത നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് സ്വാസിക. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വാസിക സിനിമയില്‍ തിളങ്ങിയത്.


Click it and Unblock the Notifications