ബിഗ് ബോസിലെ അടുത്ത സര്‍പ്രൈസ് എന്‍ട്രി തയ്യാര്‍! അടി പിടി ബഹളങ്ങള്‍ക്കിടയിലേക്ക് പുതിയ അതിഥി?

തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സംഭവബഹുലമായി കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 2. തമിഴിലെ പ്രമുഖ താരങ്ങളും സംവിധായകന്മാരുമെല്ലാം ഷോ യില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അടുത്തിടെ എലിമിനേഷനിലൂടെ പലരും പുറത്തായി. ഇനി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മറ്റ് ചിലര്‍ ഹൗസിനുള്ളിലേക്ക് വരാന്‍ പോവുകയാണ്. ഇത് ആരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിലരുടെ പേരുകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

കസ്തൂരി ബിഗ് ബോസിലേക്ക്?

തമിഴ് ബിഗ് ബോസില്‍ മത്സരിക്കാന്‍ വേണ്ടി പല പ്രമുഖരും എത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാവുന്നത്. അതില്‍ ഏറ്റവുമധികം ശ്രദ്ധേയമാവുന്നത് തമിഴ് നടി കസ്തൂരിയെ കുറിച്ചുള്ള വാര്‍ത്തകളാണ്. കസ്തൂരിയും ബിഗ് ബോസിലേക്ക് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. അടുത്ത എപ്പിസോഡ് മുതല്‍ കസ്തൂരിയെയും ബിഗ് ബോസിനുള്ളില്‍ കാണാന്‍ കഴിയുമെന്നാണ് ഗോസിപ്പുകള്‍.

കസ്തൂരി ബിഗ് ബോസിലേക്ക്?

ഇങ്ങനെ ഒരു സംശയത്തിന് കാരണം ഒരു ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു. കസ്തൂരി ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോട് സംസാരിക്കുന്നതായി കാണിച്ച് കൊണ്ടുള്ള ചാറ്റായിരുന്നു സ്‌ക്രീന്‍ ഷോട്ടില്‍ ഉണ്ടായിരുന്നത്.

ഷോ യില്‍ പങ്കെടുക്കാന്‍ നടി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായിട്ടാണ് സൂചനകള്‍. ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ശനിയാഴ്ചയോ ഞായറാഴ്ചത്തെയോ എപ്പിസോഡ് വരണമെന്ന് കരുതിയിരിക്കുകയായിരുന്നു ആരാധകര്‍.

കസ്തൂരി ബിഗ് ബോസിലേക്ക്?

എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി. ട്വിറ്ററിലൂടെയാണ് ഈ പ്രചരിക്കുന്നതെല്ലാം ഗോസിപ്പുകളാണെന്നും നടി വ്യക്തമാക്കിയിരിക്കുന്നത്.

കസ്തൂരി വരുന്നില്ലെങ്കില്‍ പിന്നെ ആരായിരിക്കും ബിഗ് ബോസിലേക്ക് എത്തുന്നതെന്ന് കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഈ ആഴ്ച പുതിയ മത്സരാര്‍ത്ഥികള്‍ ഹൗസിലേക്ക് വരുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനം ആയിരിക്കുകയാണ്.

കസ്തൂരി ബിഗ് ബോസിലേക്ക്?

നിലവില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ വഴക്കും അടിപിടികളും നടന്ന് കൊണ്ടിരിക്കുകയാണ്. സംവിധായകന്‍ ചേരനും ശരണവനും തമ്മിലാണ് അടി ഉണ്ടായിരിക്കുന്നത്.

ഒന്നിലധികം തവണ ചേരനെ എലിമിനേഷന് വേണ്ടി ശരവണന്‍ നോമിനേറ്റ് ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് മറ്റ് മത്സരാര്‍ഥികള്‍. ഇത് മാത്രമല്ല ഇരുവരും തമ്മില്‍ ഹൗസിനുള്ളില്‍ വാക്ക് തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. പ്രമോ വീഡിയോയില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ പുറത്ത് അറിഞ്ഞിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X