നടി നന്ദിനി ഇനി മെഗാസീരിയല്‍ നായിക
കൊച്ചി: ഒരുപിടി മികച്ച ചിത്രങ്ങളാല്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ, നന്ദിനിയെന്ന് കേരളത്തില്‍ അറിയപ്പെടുന്ന നടി കൗസല്യ മെഗാ സീരിയലില്‍ നായികയാകുന്നു. സൂര്യ ടീവി അടുത്തുതന്നെ പുറത്തിറക്കുന്ന സീരിയലിലാണ് നന്ദിനി പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സീരിയലിന്റെ പ്രമോ ചാനല്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ നായികയായ നന്ദിനി സീരിയലിലെ നായികാ കഥാപാത്രമായാണ് മിനി സ്‌ക്രീനില്‍ ചുവടുവയ്ക്കുന്നതെന്നാണ് വിവരം. സീരിയലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ പ്രമുഖ നടീനടന്മാരും സീരിയലില്‍ അഭിനയിക്കുന്നുണ്ട്.

മലയാള സിനിമയില്‍ മുന്‍നിര നടന്മാര്‍ക്കൊപ്പമെല്ലാം നായികയാകാനുള്ളനുള്ള ഭാഗ്യം നന്ദിനിക്ക് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം തച്ചിലേടത്തു ചുണ്ടനിലും. മോഹന്‍ലാലിനൊപ്പം അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലും, സുരേഷ് ഗോപിക്കൊപ്പം ലേലത്തിലും നന്ദിനി നായികയായി. ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയായിരുന്നു പുതുമുഖമായി നന്ദിനിയുടെ സിനിമാപ്രവേശം.
മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ നന്ദിനി തമിഴില്‍ ഒരുകൈ നോക്കിയെങ്കിലും ഭാഗ്യം തുണച്ചില്ല. അടുത്തിടെ വിവാദ സ്വാമി നിത്യാനന്ദയുടെ ശിഷ്യയാവുകയാണെന്ന വിവരം പുറത്തുവന്നത് നന്ദിനിയെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരുന്നു. എന്തായാലും, സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നടിയെ ഇനിമുതല്‍ സീരിയലിലൂടെ കാണാമെന്ന പ്രതീക്ഷയിലാണ് മലയാളി വീട്ടമ്മമാര്‍.


Click it and Unblock the Notifications











