»   » എസ് ഐയ്‌ക്കൊപ്പം നാട്ടുക്കാര്‍ പിടി കൂടിയ നടി ഞാനല്ല; ലക്ഷ്മി

എസ് ഐയ്‌ക്കൊപ്പം നാട്ടുക്കാര്‍ പിടി കൂടിയ നടി ഞാനല്ല; ലക്ഷ്മി

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടി ലക്ഷ്മി. എസ് ഐയ്‌ക്കൊപ്പം പിടി കൂടിയ നടി താനെല്ലെന്ന് ലക്ഷ്മി പ്രതികരിച്ചു. വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിയവരെ കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടി എടുക്കുകയും വേണമെന്ന് നടി ലക്ഷ്മി പറയുന്നു.

കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് പുത്തന്‍കുരിശ്ശില്‍ അനാശാസ്യാമാരോപിച്ച് എസ് ഐ സജികുമാറിനെ നാട്ടുകാര്‍ പിടി കൂടിയത്. എന്നാല്‍ സീരിയല്‍ നടി ലക്ഷ്മിയുടെ വീട്ടിലാണ് സംഭവമെന്നാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണ പടര്‍ത്തിയത്. എസ് ഐയ്‌ക്കൊപ്പം പിടി കൂടിയത് താനല്ലെന്ന് ലക്ഷ്മി പറയുന്നു.

lakshmi

എന്നെ നേരിട്ടറിയുന്നവര്‍ക്ക് സംഭവത്തില്‍ ഞാനല്ലന്ന് അറിയാം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കാണുന്ന മറ്റുള്ളവര്‍ എന്നെ മോശമായി കാണില്ലേ. ഞാന്‍ ഒരു സെലിബ്രേറ്റിയായതുക്കൊണ്ട് ബോധപൂര്‍വ്വം എന്റെ ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ലക്ഷ്മി പറയുന്നു.

സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. ഇനിയും ഇതുപോലെ ആരുടെയും പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ലക്ഷ്മി പറഞ്ഞു.

English summary
Actress Lakshmi against fake news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam