മോനെ നീ എവിടെയാണ്..?, ഞാൻ സംസാരിച്ചാൽ അവന് കേൾക്കാൻ പറ്റുമോ?, എനിക്ക് വട്ടാണ് അല്ലേ..?; നൊമ്പരമായി ലക്ഷ്മി

ഏറ്റവും സങ്കടകരമായ ഒരു അവസ്ഥയിലൂടെയാണ് സിനിമ-സീരിയൽ നടിയും നിർമ്മാതാവുമായ ലക്ഷ്മി ദേവൻ കടന്ന് പോകുന്നത്. കുറച്ച് ദിവസം മുമ്പാണ് നടിയുടെ മകൻ അനശ്വറിന് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മകന്റെ വേർപാടിനെ കുറിച്ച് ലക്ഷ്മി തന്നെയാണ് ആരാധകരെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നു.

ലക്ഷ്മിയുടെ മകനെ കുറിച്ച് കുടുംബവുമായി അടുപ്പമുള്ളവർക്കും നാട്ടുകാർക്കുമെല്ലാം നല്ലത് മാത്രമെ പറയാനുള്ളു. മകന്റെ പെട്ടന്നുള്ള വിയോ​ഗം ലക്ഷ്മി മാനസീകമായി തകർത്തുവെന്നത് നടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.

Actress Lakshmi Devan

മകനോട് സംസാരിക്കുന്നത് പോലെ ഒരു വെള്ള പേപ്പറിൽ ലക്ഷ്മി കുത്തികുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു... ഡാ മോനേ അനശൂ... അനശൂട്ടാ നീ എവിടെയാണ്..?. നീ ഓക്കെയാണോ കുഞ്ഞേ?. നീ പറയാറുള്ളതുപോലെ ജീവിതം വളരെ ചെറുതാണെന്ന് ഞാൻ മനസിലാക്കുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കൂവെന്ന് നീ എന്നോട് പറയാറില്ലായിരുന്നോ.

അമ്മ അറിഞ്ഞില്ലെടാ... ശരിക്കും വളരെ ക്രൂരനാണ്. ഒരിക്കവും നീ എന്റെ വാക്കുകൾ ശ്രവിച്ചിരുന്നില്ല. എന്നെ ഒരിക്കലും അനുസരിച്ചിരുന്നില്ല. നീ എപ്പോഴും നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് നീങ്ങി. നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു. നീ വളരെ കെയർലെസ്സായിരുന്നു. നിന്റെ തോന്നലുകളും മോശമായിരുന്നു. എനിക്ക് അറിയാം നീ വളരെ സ്ട്രോങ്ങാണെന്ന്.

പക്ഷെ അമ്മ അങ്ങനെയല്ല മോനേ... നീ ഞങ്ങളുടെ ഫീലിങ്സിനെ അവ​ഗണിച്ചു. നീ കുറച്ച് കൂടി ശ്രദ്ധിച്ച് വാഹനം ഓടിക്കണമായിരുന്നു എന്നിങ്ങനെ എല്ലാമാണ് മകനായി എഴുതിയ കുറിപ്പിൽ ലക്ഷ്മി കുറിച്ചത്. ഏതോ ഒരു പേപ്പറിൽ എന്തൊക്കെയോ ഞാൻ കുത്തി കുറിച്ചു. മോനോട് സംസാരിച്ചാൽ അവന് കേൾക്കാൻ പറ്റുമോ?. അറിയില്ല. അങ്ങനെ എങ്കിലും ഞാൻ സമാധിക്കട്ടെ എന്നും മകന് എഴുതിയ കത്ത് പങ്കുവെച്ച് ലക്ഷ്മി ദേവൻ കുറിച്ചു.

തന്റെ ജീവനും ശ്വാസവും മകനായിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്റെ മോൻ... എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ രക്തം... ഇനി എനിക്ക് ഒന്നും വരാനില്ല. എന്റെ കുഞ്ഞ് ഒന്നും പറയാതെ പോയി എന്നാണ് ലക്ഷ്മി മുമ്പ് പറഞ്ഞത്. ലക്ഷ്മിക്ക് ഒരു മകൾ കൂടിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തെ സോഷ്യൽമീഡിയയിൽ അധികം ലക്ഷ്മി കൊണ്ടുവന്നിരുന്നില്ല.

Actress Lakshmi Devan

മകന്റെ ഫോട്ടോകളും വീഡിയോകളും പോലും അവന്റെ മരണശേഷമാണ് ലക്ഷ്മി പങ്കുവെച്ച് തുടങ്ങിയത്. മകൻ ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നു എന്നാൽ ഇപ്പോൾ നിധി പോലെ കിട്ടിയ ചില ചിത്രങ്ങൾ പങ്കുവെക്കുകയാണെന്നും ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ആ മനസ് മനസ്സിലാകുന്നു. താങ്ങാൻ പറ്റാത്ത ഒന്നാണ് ലക്ഷ്മിക്ക് സംഭവിച്ചത്,

അമ്മമാരുടെ ദുഖം കുറയുന്ന ഒരു പ്രാർത്ഥനയും ദൈവം ഇതുവരെ പടച്ചുവിട്ടിട്ടില്ല. കൊടുക്കുന്ന എന്തെല്ലാം തിരിച്ചെടുത്താലും മക്കളെ ജീവിച്ചിരിക്കുന്ന കാലത്തോളം കൂടെ ഉണ്ടാകാൻ ദൈവം അനുവദിക്കണം എന്നാണ് ലക്ഷ്മിയെ ആശ്വസിപ്പിച്ച് എത്തിയവർ കുറിച്ചത്. ഭ്രമണം, കാര്യം നിസാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമാണ് ലക്ഷ്മി ദേവൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹാപ്പി കപ്പിൾ‌സിൽ അടുത്തിടെയാണ് ലക്ഷ്മി ജോയിൻ ചെയ്തത്. പിന്നാലെയാണ് മകന്റെ മരണം സംഭവിച്ചത്. ലക്ഷ്മിയുടെ സഹപ്രവർത്തകരെല്ലാം അനശ്വറിന് ആദരാഞ്ജലികൾ നേർന്ന് എത്തിയിരുന്നു. മകനെ കുറിച്ചുള്ള ലക്ഷ്മിയുടെ കുറിപ്പ് പ്രേക്ഷകർക്കും ഒരു നൊമ്പരമായി മാറി.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X