16-ാം വയസില്‍ വിവാഹം കഴിഞ്ഞു; അന്ന് മുതലുള്ള ശീലമാണ്, ഭര്‍ത്താവിനെയും വിവാഹത്തെ കുറിച്ചും പറഞ്ഞ് ലക്ഷ്മിപ്രിയ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനപ്രീതി നേടിയെടുത്ത നടിയാണ് ലക്ഷ്മിപ്രിയ. ഹാസ്യ വേഷങ്ങളാണ് ലക്ഷ്മിയ്ക്ക് കൂടുതലും അവസരങ്ങള്‍ നേടി കൊടുത്തത്. കരിയറില്‍ എന്നത് പോലെ കുടുംബ ജീവിതത്തിലും സന്തുഷ്ടയായി കഴിയുകയാണ് നടി. ഭര്‍ത്താവ് ജയേഷിനെ കുറിച്ചും മകള്‍ മാതംഗിയെ കുറിച്ചും പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
പതിനാറാം വയസിലാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും അതിന് ശേഷം പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും അഭിമുഖങ്ങളിലൂടെ ലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പതിനെട്ടാം വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള പോസ്റ്റുമായിട്ടാണ് ലക്ഷ്മിപ്രിയ എത്തിയിരിക്കുന്നത്. വിവാഹഫോട്ടോയും ഇപ്പോഴുള്ള പുതിയ ഫോട്ടോയും പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഭര്‍ത്താവിനെ കുറിച്ച് നടി വാചാലയായത്.

ലക്ഷ്മിപ്രിയയുടെ കുറിപ്പ് വായിക്കാം
18th years of togetherness! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നല്‍ വേഗത്തില്‍ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്‍. പിണക്കങ്ങള്‍ ആണോ ഇണക്കങ്ങള്‍ ആയിരുന്നോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട പിണക്കങ്ങള്‍ തന്നെ. പക്ഷേ ഇതിന്റെ ഇടയില്‍ സ്‌നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്.
പൂമ്പാറ്റയെ പോലെ സുന്ദരിയായി സിര്‍ജിറ്റ ഘോഷ്, മനോഹരമായ ചിത്രങ്ങള്‍ കാണാം
ഒരു പിണക്കത്തിനും മായ്ക്കാന്‍ പറ്റാത്തത്. കഠിനമായ ഒരു വേദന കാലത്തിലൂടെയുള്ള കടന്നു പോക്ക് ആയതിനാല്‍ ആഘോഷങ്ങള്‍ ഇല്ല. അമ്മയുടെ കൃപയാല്‍ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്... എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ ലക്ഷ്മി പ്രിയ കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications