മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണി, മകളെ കുറിച്ച് നടി ലക്ഷ്മിപ്രിയ

By Midhun Raj

സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ലക്ഷ്മിപ്രിയ. സഹനടിയായുളള വേഷങ്ങളിലൂടെയാണ് നടി മലയാളത്തില്‍ തിളങ്ങിയത്. അഭിനയത്തിനൊപ്പം സ്റ്റാര്‍ മാജിക്ക് പോലുളള പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അതേസമയം ലക്ഷ്മി പ്രിയയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. മകളുടെ പിറന്നാള്‍ ദിനത്തിലാണ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമായി നടി എത്തിയിരിക്കുന്നത്.

lakshmipriya

അഞ്ച് വര്‍ഷം മുന്‍പ് ഒരു തുലാം മാസത്തില്‍ വൈകീട്ട് 5.51നാണ് ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണി ജീവിതത്തിലേക്ക് എത്തുന്നതെന്ന് ലക്ഷ്മി തന്റെ കുറിപ്പിലൂടെ പറയുന്നു. ലക്ഷ്മിപ്രിയയുടെ വാക്കുകളിലേക്ക്; അമ്മയുടെ കാത്തിരിപ്പിന്,സ്വപ്നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു....അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തുലാം മാസത്തില്‍ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണി,

എല്ലാ നവംബര്‍ 6 തലേന്നും അമ്മ സൂപ്പര്‍ എക്‌സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്. എന്‍ ഐ സി യുവിന്റെ വാതില്‍ക്കലില്‍ നിന്നെ ഒരു നോക്കു കാണാന്‍ കാത്തു നിന്നപ്പോള്‍ ആണ് ആദ്യമായി സാനിട്ടയ്സറും മാസ്‌ക് ഉം ഉപയോഗിക്കുന്നത്. ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഞാന്‍ ആദ്യമായി സ്പര്‍ശിച്ച നിന്റെ കാല്‍പ്പാദങ്ങളില്‍ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു.... നീ എന്നത് എന്തു തരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാന്‍ കഴിയില്ല...

പൊന്നുമകള്‍ ദീര്‍ഘായുസ് ആയി ഇരിക്കുക , സന്തോഷവതിയായി ഇരിക്കുക, സൗഭാഗ്യവതിയായി ഇരിക്കുക. മണ്ണിനെ അറിയുക, മനുഷ്യനെ അറിയുക, നല്ല മനുഷ്യനായി പ്രകൃതി സ്‌നേഹിയായി നല്ല ഭക്തിയോടെ വളരുക. നാല് പിറന്നാളുകളും ഗംഭീരമായി ആഘോഷിച്ചു. കൊറോണ കാരണം ഈ തവണ ആഘോഷങ്ങള്‍ ഇല്ല.. എല്ലാരും മോളെ അനുഗ്രഹിക്കണം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.

Recommended Video

വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Filmibeat Malayalam

മോഹന്‍ലാല്‍ നായകനായ നരന്‍, തന്മാത്ര തുടങ്ങിയവ നടി തന്റെ കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച ചിത്രങ്ങളാണ്. മലയാളത്തില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ലക്ഷ്മിപ്രിയ.

More from Filmibeat

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X