താരങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ, ഷോയിൽ തുടരാൻ താൽപര്യമില്ല, ഇറങ്ങിപ്പോയി

വ്യത്യസ്തമായ ഷോകളാണ് ഇപ്പോൾ മിനിസ്ക്രിനിൽ എത്തുന്നത്. മിനിസ്ക്രീൻ താരങ്ങൾ ഒന്നിച്ചെത്തുന്ന ഗെയിം ഷോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ അടുത്ത കാലത്ത് സൂര്യ ടിവിയിൽ ആരംഭിച്ച ഷോയായിരുന്നു അരം പ്ലസ് അരം കിന്നരം, . മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഷോയിൽ മത്സരാർത്ഥികളായി എത്തുന്നത്. നടി ശ്വേത മേനോനും ഈ ഷോയുടെ ഭാഗമാണ്. ആര്യയും ഇതിൽ എത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി അരം പ്ലസ് അരം കിന്നരം മുന്നോട്ട് പോവുകയാണ്.

സാജൻ സൂര്യ, രാജേഷ് ഹെബ്ബർ, പ്രീത, ലക്ഷ്മി പ്രിയ, സൗപർണ്ണിക എന്നിങ്ങനെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അരം പ്ലസ് അരം കിന്നരത്തിന്റെ പുതിയ എപ്പിസോഡ് ആണ്. പാട്ടും,ഡാൻസും കോമഡിയും മാത്രമല്ല
ഉദ്വേഗഭരിതമായ രംഗങ്ങളാണ് വരാനിരിക്കുന്നതെന്നുള്ള സൂചനയാണ് ഈ വീഡിയോ നൽകുന്നത്. കരഞ്ഞ് കൊണ്ട് ഷോയിൽ നിന്ന് ഇറങ്ങി പോകുന്ന ലക്ഷ്മിപ്രിയയെ ആണ് വീഡിയോയിൽ കാന്നത്. ഇതിൽ പ്രതികരിച്ച് അരം പ്ലസ് അരം കിന്നരത്തിലെ താരങ്ങളും എത്തിയിട്ടുണ്ട്.

ലക്ഷ്മി പ്രിയ പോയോ

ലക്ഷ്മി പ്രിയ പോയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്താണ് സംഭവമെന്നു ചോദിക്കുന്നവരുണ്ട് കൂടാതെ പ്രങ്കാണോ എന്നുള്ള ചോദ്യവും ഇയരുന്നുണ്ട്. സാധാരണ ഇത്തരത്തിലുള്ള പ്രാങ്ക് സംഭവങ്ങളൊക്കെ ഇത്തരത്തിലുള്ള ഷോകളിൽ സംഭവിക്കാറുണ്ട്. പ്രെമോ വീഡിയോ വൈറലായതോടെയാണ് ചോദ്യവുമായി ആരാധകർ എത്തിയത്.അരം പ്ലസ് അരം കിന്നരത്തിലെ പ്രധാന താരങ്ങളിലൊരാളാണ് ലക്ഷ്മി പ്രിയ. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിൽ നിന്നാണ് ലക്ഷ്മിപ്രിയ അരം പ്ലസ് അരം കിന്നരം ഷോയിൽ എത്തുന്നത്.

സാജൻ സൂര്യ

സംവിധായകന്‍ സിദ്ദിഖ് അതിഥിയായി എത്തിയ എപ്പിസോഡിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. സീരിയലില്‍ കാണിക്കുന്ന തരത്തിലുള്ള പെണ്ണുങ്ങളുടെ നുണയും കുറ്റവും, നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എന്റെ മുഖത്ത് നോക്കി പറയാമായിരുന്നു. 19 പേര് ഒരു മണിക്കൂര്‍ ഇവിടെ ലക്ഷ്മിക്കായി കാത്തിരിക്കുകയാണ്. ലക്ഷ്മി ഒരു സാരി ഉടുത്ത് വരാന്‍ വേണ്ടി എന്നായിരുന്നു സാജന്‍ ലക്ഷ്മിയോട് പറഞ്ഞത്. ചേട്ടാ അല്ല എന്ന് പറഞ്ഞ് ലക്ഷ്മി തന്റെ ഭാഗം പറയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്

ലക്ഷ്മിയെ ആശ്വസിപ്പിച്ച് സാജൻ സൂര്യ

ഞാന്‍ വരുന്ന ദിവസം തന്നെ ഇങ്ങനെയൊരു ഇഷ്യൂ ഉണ്ടായെന്ന് വെച്ചാല്‍ എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. നിങ്ങളുടെ തലയില്‍ ആരും ബോംബൊന്നും ഇട്ടില്ലല്ലോയെന്ന് പ്രീതചോദിക്കുന്നുണ്ട്. എനിക്ക് ഈ ഫ്‌ളോറില്‍ ഇരിക്കാനായി വളരെയധികം ബുദ്ധിമുട്ടുണ്ട്. ലക്ഷ്മി അങ്ങനെയല്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാജന്‍ സൂര്യ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് കേൾക്കാൻ ലക്ഷ്മി തയ്യാറാവുന്നില്ല, . കരയുന്ന ലക്ഷ്മിയെ ആണ് വീഡിയോയിൽ കാണുന്നത്.

ഇറങ്ങി പോകുന്നു

കാര്യങ്ങള്‍ വിശദീകരിക്കാന്‍ ലക്ഷ്മി പ്രിയ ശ്രമിക്കുന്നുണ്ടെങ്കിലും ഞാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയാണ് ലക്ഷ്മി പ്രിയ. വികരഭരിതയായി പുറത്തേക്ക് പോയ ലക്ഷ്മിക്ക് പിന്നാലെയായി സാജനും രാജേഷും ചെല്ലുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ലക്ഷ്മി പോയതോടെ താരങ്ങളെല്ലാം ആശയക്കുഴപ്പവുമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. ഒളിച്ച് വെച്ച പോര് മറനീക്കി പുറത്തുവരുന്നു അരം പ്ലസ് അരം ഭിന്നിപ്പിലേക്ക് എന്നാണ് പ്രമോ വീഡിയോയില്‍ പറയുന്നു. ദിനേശ് പണിക്കരും സൗപര്‍ണിക സുഭാഷുമുള്‍പ്പടെ നിരവധി താരങ്ങളാണ് അരം പ്ലസ് അരം കിന്നരത്തിന്റെ ഈ പ്രമോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ലക്ഷ്മി പ്രിയ പരിപാടിയുടെ ഷൂട്ടിംഗ് ഫ്‌ളോറില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്. ലക്ഷ്മി ചേച്ചി ഷോ വിട്ട് പോവുമോയെന്ന് ചോദിച്ചായിരുന്നു സൗപര്‍ണിക വീഡിയോ ഷെയര്‍ ചെയ്തത്.

Recommended Video

Actress Lakshmi Priya against Monson Mavunkal | FilmiBeat Malayalam
അരം പ്ലസ് അരം കിന്നരം ഷോ

അരം പ്ലസ് അരം കിന്നരം എന്ന ഷോയിലേയ്ക്ക് വരുന്നതിനെ കുറിച്ച് ലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകൾ, സീരിയലുകൾ, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെൻഷൻ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം 'സ്വന്തം' എന്നത് ഉത്തരവാദിത്വവും ടെൻഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തിൽ എല്ലാമുണ്ട്. 'ആത്മ ' പ്രോഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോൾ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസർമാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓർക്കുമ്പോൾ കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു. കോവിഡ് കിടക്കയിൽ ആയിപ്പോയതിനാൽ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയർ ചെയ്യാൻ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താൽ വൻവിജയമാവാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യിൽ ആണ് എല്ലാമെന്നായിരുന്നു അന്ന് ലക്ഷ്മി പ്രിയ പറഞ്ഞത്.

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X