വിവാഹത്തിന് വേണ്ടിയാണ് മതം മാറിയത്; കല്യാണത്തിനൊപ്പം തനിക്ക് പുതിയ പേരിട്ടത് ഭര്‍ത്താവാണെന്ന് ലക്ഷ്മിപ്രിയ

വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും മനസ് തുറന്ന് പറയുകയാണ് നടി ലക്ഷ്മിപ്രിയ. സബീന അബ്ദുള്‍ ലത്തീഫ് ആയിരുന്ന നടി വിവാഹത്തോടെ ലക്ഷ്മിപ്രിയ ആയതിനെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ചെറുപ്പത്തിലെ അഭിനയ മോഹവുമായി നടന്ന തന്റെ അടുത്തേക്ക് ഭര്‍ത്താവ് ജയദേവ് എത്തിയതിനെ കുറിച്ചും ആ പ്രണയകഥയുമെല്ലാമാണ് നടി പറയുന്നത്.

ജയദേവുമായിട്ടുള്ളത് ലവ് മ്യാരേജ് ആയിരുന്നു

'ജയദേവുമായിട്ടുള്ളത് ലവ് മ്യാരേജ് ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. മറ്റൊരു മതത്തിലെ വിശ്വാസി ആണ് ഭര്‍ത്താവ്. ഞാനെപ്പോഴും വിചാരിക്കുന്നത് ഭര്‍ത്താവ് ഏത് മതം ഫോളോ ചെയ്യുന്നു അത് ചെയ്യാമെന്നാണ്. കുട്ടികളെ മതം ഒന്നുമില്ലാതെ വളര്‍ത്തണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, അതില്‍ തന്നെ മക്കളെ വളര്‍ത്തണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നത് കൊണ്ട് എല്ലാം കൃഷ്ണന്റെ കഥകളും മറ്റുമാണ്. അതുകൊണ്ട് ഹിന്ദു വിശ്വാസങ്ങളോട് ഒരു താല്‍പര്യം ഉണ്ടായിരുന്നു. പിന്നെ പതിനെട്ടാമത്തെ വയസിലാണ് വിവാഹം. അതൊരു ലവ് മ്യാരേജ് ആയിരുന്നു.

അച്ഛനെ കണ്ടിട്ടുള്ളത് ആകെ അഞ്ചോ ആറോ തവണ മാത്രം

ചെറുപ്പം മുതലേ അഭിനയിക്കണം, ശോഭനയെ പോലൊരു നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നു. നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അന്ന് വീട്ടില്‍ വലിയ ഭൂകമ്പം ഒക്കെ ഉണ്ടാക്കിയെങ്കിലും എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. എന്റെ ചെറിയ പ്രായത്തിലെ അച്ഛനും അമ്മയും ഡിവോഴ്‌സ് ആയതാണ്. അച്ഛന്റെ പേര് കബീര്‍ എന്നാണ്. അമ്മയും രണ്ട് ചേച്ചിമാരും തനിക്കുണ്ട്. അച്ഛന്‍ എന്നെ അച്ഛന്റെ വീട്ടില്‍ കൊടുത്തിട്ട് നാട് വിട്ട് പോയ സാഹചര്യം ഉണ്ടായിരുന്നു. അമ്മ ചേച്ചിമാരുമായി പോവുകയും ചെയ്തു. എന്റെ ജീവിതത്തില്‍ അഞ്ചോ ആറോ തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളു.

ഭർത്താവിൻ്റെ അച്ഛനുമായിട്ടാണ് ആദ്യം കൂട്ടായത്

പിന്നെ നാടകത്തിന് പോവുന്ന സമയത്താണ് ഭര്‍ത്താവ് ജയദേവിന്റെ അച്ഛനും അടുത്ത് ഗാനമേള നടത്തുന്നത്. അച്ഛനും ഞാനും നല്ല കൂട്ടായിരുന്നു. ഒരു പ്രാവിശ്യം എനിക്ക് ആക്‌സിഡന്റായി. അന്ന് സഹായവുമായി വന്നത് അച്ഛനാണ്. അങ്ങനെ നല്ല കൂട്ട് ആയത് കൊണ്ട് എന്റെ ഏതെങ്കിലും മകനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. 'അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ജാതി ഭയങ്കര പ്രശ്‌നമാണെന്ന്' ഞാനും പറഞ്ഞിരുന്നതായി ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു. അങ്ങനെ ഏട്ടനെ കാണുന്നത്. ഞങ്ങള്‍ കാണുന്നതിന് മുന്‍പ് ഫോണിലൂടെ ഏട്ടനെനിക്കൊരു പാട്ടും പാടി തന്നിരുന്നു.

Recommended Video

Actress Lakshmi Priya against Monson Mavunkal | FilmiBeat Malayalam
വിവാഹത്തിന് വേണ്ടി പേരും മതവും മാറിയെന്ന് ലക്ഷ്മിപ്രിയ

അച്ഛനെ കാണാന്‍ ലൊക്കേഷനില്‍ വന്നതാണ് ഏട്ടന്‍. അവിടെ വെച്ച് പരിചയപ്പെട്ടു. പിന്നെ അത് ഇഷ്ടമായി. കൊല്ലത്ത് ഒരു അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇനി മുതല്‍ ഞാന്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ലെന്നും ഇനി അങ്ങോട്ട് ലക്ഷ്മിപ്രിയ ആണെന്ന് അറിയില്ലായിരുന്നു. കല്യാണത്തിന്റെ സമയത്താണ് ഏട്ടനും അമ്പലത്തിലെ മേല്‍ശാന്തിയും ചേര്‍ന്ന് എനിക്കൊരു പേര് ഇടുന്നത്. പുനര്‍നാമകരണവും കല്യാണവും അങ്ങനെ ഒരുമിച്ച് നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X