»   » വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

By: Rohini
Subscribe to Filmibeat Malayalam

കഥ തുടരുന്നു, ഭാഗ്യദേവത തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ ലക്ഷ്മി പ്രിയ ഇപ്പോള്‍ അലുവയും മത്തിക്കറിയും എന്ന ടെലിവിഷന്‍ പ്രോഗാമില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. സെറ്റില്‍ വച്ച് സംവിധായകനെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് നടിയെ ഇപ്പോള്‍ പരമ്പരയില്‍ നിന്ന് പുറത്താക്കി എന്നാണ് കേള്‍ക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് സംഭവം. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചു പോകാന്‍ നേരം വാഹനം എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് നടി പ്രശ്‌നമുണ്ടാക്കിയത്. സംഭവത്തെ കുറിച്ച് വിശദമായി വായിക്കാം

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

ഏഷ്യനെറ്റ് പ്ലസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരമ്പരയാണ് അലുവയും മത്തിക്കറിയും. അതില്‍ ഒരു പ്രധാന താരമായി ലക്ഷ്മിപ്രിയ എത്തുന്നു.

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

ഷൂട്ടിങ് കഴിഞ്ഞ് പോകാന്‍ നേരം മറ്റ് താരങ്ങളെല്ലാം പോകുന്ന വാഹനമെത്തി. എന്നാല്‍ തനിക്ക് അവര്‍ക്കൊപ്പം പോകാന്‍ പറ്റില്ലെന്നും കാറ് വേണം എന്നും ലക്ഷ്മി പ്രിയ വാശി പിടിച്ചത്രെ.

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

കാര്‍ എത്താന്‍ താമസിച്ചതിനെ കുറിച്ച് ലക്ഷ്മിപ്രിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തട്ടിക്കയറിയപ്പോഴാണ് സംവിധായകന്റെ ഇടപെടല്‍. അസഭ്യം പറഞ്ഞ് നടി സംവിധായകന്‍ പ്രസാദ് നൂറനാടിന്റെ വായടപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്.

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

എന്തായാലും സംഭവത്തോടെ ലക്ഷ്മി പ്രിയയെ പരമ്പരയില്‍ നിന്നും പുറത്താക്കി. പകരം സ്‌നേഹ ശ്രീകുമാര്‍ അലുവയും മത്തിക്കറിയും എന്ന പരമ്പരയുടെ വരും എപ്പിസോഡുകളില്‍ അഭിനയിക്കും എന്നാണ് അറിയുന്നത്.

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

നരേന്‍, ലയേണ്‍, ചക്കരമുത്ത്, നിവേദ്യം, ഭാഗ്യ ദേവത, കഥ തുടരുന്നു, മോളി ആന്റി റോക്‌സ്, ഇതിനുമപ്പുറം, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ലക്ഷ്മിപ്രിയ

English summary
Malayalam film and mini screen actress Lakshmi Priya has been replaced from a famous Malayalam television serial for verbally abusing the director of the show.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam