നടി ലെനയുടെ കരിയര്‍ മാറ്റിയത് ഈ സീരിയല്‍! ഇത് അടിപൊളി ആയിരുന്നുവെന്ന് നടി അനുശ്രീയും
നടി ലെനയുടെ മേക്കവര്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്തത് പോലെയാണ്. കാരണം എത്രയോ വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അതേ ലുക്കില്‍ തന്നെയാണ് നടിയിപ്പോഴും. ലെനയുടെ ഹിറ്റായ പഴയ ആല്‍ബങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്. എന്നാല്‍ നടിയിപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.
പഴയൊരു സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ലെന പറയുന്നത്. ലെനയ്‌ക്കൊപ്പം നടി ശ്രീവിദ്യയാണ് ചിത്രത്തിലുള്ളത്. തന്റെ ജീവിതം മാറ്റി മറിച്ച ടെലിവിഷന്‍ സിരീസാണ് ഓമനത്തിങ്കള്‍ പക്ഷി. ഇന്ന് രാത്രി 7.30 മുതല്‍ വീണ്ടും ഈ പരമ്പര ടെലികാസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ലെന പോസ്റ്റ് ഇട്ടത്.

ലെനയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളടക്കം ഒരുപാട്‌പേരാണ് കമന്റുകള്‍ ഇട്ടത്. ഞാന്‍ പണ്ട് ഇത് കണ്ടിട്ടുണ്ട്. അടിപൊളി ആയിരുന്നു എന്നാണ് നടി അനുശ്രീയുടെ കമന്റ്. ആ സമയത്ത് ഏഷ്യാനെറ്രില്‍ ഒരുപാട് നല്ല സീരിയലുകളുണ്ടായിരുന്നു. അമ്മമാര്‍ ഇപ്പോള്‍ വാര്‍ത്ത കണ്ടിരിക്കുകയായിരുന്നു. ഇനി മുതല്‍ എല്ലാവരും സീരിയല്‍ മാത്രമായിരിക്കും കാണുന്നതെന്ന് പറയുകയാണ് ആരാധകര്‍.
വിവാഹത്തോടെ ആറേഴ് മാസം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന തനിക്ക് വരുമാനമൊന്നുമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുന്നത് ശരിയാവില്ലെന്ന് തോന്നിയിരുന്നു. കരിയറില്‍ ബ്രേക്ക് വന്ന സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയിലേക്ക് നായിക വേഷം വരുന്നത്. കേട്ടപാതി ഓകെ പറയുകയായിരുന്നു. ആ സീരിയല്‍ മലയാള ടെലിവിഷന്‍ റേറ്റിംഗില്‍ ഹിറ്റായി. അങ്ങനെയാണ് താന്‍ അഭിനയത്തിലേക്ക് എത്തിയതെന്ന് ലെന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ലേഡീ മമ്മൂട്ടി എന്ന പേരിലാണ് ലെന ഇപ്പോള്‍ അറിയപ്പെടുന്നത്. അഭിനയ രംഗത്തേക്ക് ലെന വന്നപ്പോഴുള്ള ലുക്ക് തന്നെയാണ് ഇപ്പോഴുമെന്ന് ആരാധകര്‍ പറയുന്നുണ്്. വര്‍ഷമെത്ര കഴിഞ്ഞിട്ടും സൗന്ദര്യത്തിന്റെ കാര്യത്തില്‍ നടിയെ തോല്‍പ്പിക്കാന്‍ മറ്റാരുമില്ലെന്ന് വേണം പറയാന്‍. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവ് ലെനയ്ക്കുണ്ട്. തന്നെക്കാള്‍ മുതിര്‍ന്ന താരങ്ങളുടെ അമ്മ വേഷം അവതരിപ്പിച്ചും നായികയായും വില്ലത്തിയായിട്ടുമൊക്കെ നടി കൈയടി വാങ്ങിയിരുന്നു.


Click it and Unblock the Notifications