കാവ്യ മാധവനെ ഞാന്‍ കൂടി ചവിട്ടേണ്ടതില്ലെന്ന് തോന്നി! ചെറിയ പ്രായത്തിലെ പരിചയപ്പെട്ടതാണ് അവരെ; മാല പാര്‍വതി
നടിയും സാമൂഹ്യപ്രവര്‍ത്തകയുമൊക്കെയായ മാല പാര്‍വതി വളരെ വൈകി സിനിമയിലെത്തിയ ആളാണ്. മാത്രമല്ല കുറഞ്ഞ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായൊരു സ്ഥാനം കണ്ടെത്താനും ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മാലപാര്‍വതിയ്‌ക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. ഏറ്റവുമൊടുവില്‍ മയക്ക്മരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ആരോപണവുമായി നടി വിന്‍സി അലോഷ്യസ് വന്നിരുന്നു.
എന്നാല്‍ തന്റെ അറിവില്‍ ഷൈന്‍ ടോം ചാക്കോ നല്ലവനാണെന്നും തുടങ്ങി മാല പാര്‍വതി നടത്തിയ പ്രസ്താവന വലിയ വിവാദമായി. ഇരകളായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാതെ ആരോപണവിധേയന് പിന്തുണ നല്‍കുന്നത് ശരിയാണോ എന്നതായിരുന്നു നടിയോട് പലരും ചോദിച്ചത്. സമാനമായ രീതിയില്‍ മുന്‍പ് നടി ആക്രമിക്കപ്പെട്ട കേസിലും മാല പാര്‍വതിയുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം വന്നിരുന്നു.

അന്നും ഇരയെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണ വിധേയരെ അനുകൂലിച്ചു എന്നതായിരുന്നു നടിയ്‌ക്കെതിരെ വന്ന ആരോപണം. എന്നാല്‍ താനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും തന്റെ നിലപാട് ഇരയ്‌ക്കൊപ്പം തന്നെയായിരുന്നു എന്നുമാണ് മാല പാര്‍വതി വിശദീകരണമായി പറഞ്ഞത്. മാത്രമല്ല മറ്റുള്ളവരെ എതിര്‍ക്കാതിരിക്കാനുണ്ടായ കാരണമെന്താണെന്നും മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലൂടെ സംസാരിക്കവേ നടി വ്യക്തമാക്കി.
'മാല പാര്‍വതിയുടെ നിലപാട് ഇരയ്‌ക്കൊപ്പമല്ലെന്ന പ്രചരണത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇരയ്‌ക്കൊപ്പം തന്നെയാണന്നായിരുന്നു നടി പറഞ്ഞത്. അങ്ങനൊരു സംശയം എന്നെ കുറിച്ച് വരുന്നത് എങ്ങനെയാണെന്ന് അറിയില്ല. ചില കാര്യങ്ങളിലും സൗഹൃദങ്ങളിലും ബന്ധങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ എന്റെ വ്യക്തിത്വത്തിന്റെ പ്രശ്‌നങ്ങള്‍ കടന്ന് വരാറുണ്ട്. നമ്മുടെ കുടുംബത്തിലെ ഒരാള്‍ ഉള്‍പ്പെട്ട സംഭവമാണെങ്കില്‍ നമ്മള്‍ തത്കാലം മാറി നില്‍ക്കുന്നതായിരിക്കും നല്ലത്. അങ്ങനെ തോന്നുന്ന മനസ് എനിക്കുണ്ട്.
അവരിപ്പോള്‍ തന്നെ തറയില്‍ കിടന്ന് ചവിട്ട് കൊള്ളുകയാണ്. അതിനൊപ്പം ഞാന്‍ കൂടി ചവിട്ടേണ്ടതില്ലെന്ന് ചിന്തിച്ചു. അങ്ങനെയുള്ള ചിന്ത വരുന്ന മനസാണ് എന്റേത്. അതെനിക്ക് പലപ്പോഴും പ്രശ്‌നമായി ഭവിച്ചിട്ടുണ്ട്. ആ മനസ് ഒരിക്കലും നിലപാടുകളെ ലഘുകരിക്കുന്നതല്ല. മാറി നില്‍ക്കുമ്പോള്‍ ആളുകള്‍ അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ്.

വളരെ ചെറിയ പ്രായത്തിലാണ് എനിക്ക് കാവ്യ മാധവനുമായിട്ടുള്ള സൗഹൃദം ഉണ്ടായിരുന്നത്. പ്രശ്‌നങ്ങള്‍ മൂത്ത് വന്നപ്പോള്‍ അവരുടെ കുടുംബത്തെയും വ്യക്തിജീവിതത്തെയുമൊക്കെ വല്ലാതെ അറ്റാക്ക് ചെയ്യപ്പെട്ടത് നമ്മള്‍ കാണുകയല്ലേ, ഞാനും കൂടെ അവരെ ചവിട്ടേണ്ടതില്ലെന്ന് മാത്രമേ തീരുമാനിച്ചുള്ളു. എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. ഇന്നുവരെ ഞാന്‍ അയാളുടെ സിനിമകളില്‍ അഭിനയിക്കുകയോ അത് കാണുകയോ ചെയ്തിട്ടില്ല.
ഞാന്‍ അവസരവാദിയാണെന്നും നിലപാടില്ലാത്ത സ്ത്രിയാണെന്നും നിങ്ങളോട് പുഛം തോന്നുന്നുവെന്നുമൊക്കെ പറയുന്നത് ഞാന്‍ കണ്ടിരുന്നു. എന്റെ മനസാക്ഷി എന്താണ് പറയുന്നതെന്നും ഞാന്‍ പ്രാര്‍ഥിക്കാനിരിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എനിക്ക് ശരിയെന്ന് തോന്നുന്നത് പറഞ്ഞിട്ടുണ്ടോ പറഞ്ഞിട്ടില്ലേ എന്നതാണ് എന്നെ ബാധിക്കുന്ന കാര്യമെന്നുമാണ് മാല പാര്‍വതി പറയുന്നത്.
അതേ സമയം മാല പാര്‍വതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നടിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. വിവരക്കേട് അലങ്കാരം ആയി കൊണ്ട് നടക്കുന്ന അമ്മച്ചിയാണ് ഇവര്‍. തെറ്റ് ചെയ്യുന്നത് കൊണ്ടല്ലേ മറ്റുള്ളവര്‍ ചവിട്ട് വാങ്ങിക്കേണ്ടി വരുന്നത്. നിലപാട് ഉണ്ടെന്ന് പറഞ്ഞിട്ടും അവസരത്തിനൊന്ന് നിറം മാറുന്നതാണ് ഇവരുടെ പരിപാടി, അല്ലെങ്കില്‍ സ്വന്തക്കാര്‍ക്ക് വേണ്ടി അഭിപ്രായം മാറ്റും... എന്നിങ്ങനെ നിരവധി കമന്റുകളാണ് മാല പാര്‍വതിയ്ക്ക് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











