ചേച്ചി എടുത്ത് ഭിത്തിയില്‍ ഒട്ടിച്ചു! അമ്മയെ തുമ്മിച്ചപ്പോള്‍ സമാധാനമായി;മനീഷയ്ക്ക് കൈയ്യടിച്ച് ട്രോളന്മാർ
ഗായിക, അഭിനേത്രി എന്നതിലുപരി നടി മനീഷ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വന്നതോടെയാണ്. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി മാറാന്‍ മനീഷയ്ക്ക് സാധിച്ചിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ഒരു അഭിമുഖവും അതില്‍ പറഞ്ഞ കാര്യങ്ങളുമാണ് വൈറലാവുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഒത്തിരി നടിമാരാണ് തുറന്ന് പറച്ചിലുകളുമായി വന്നത്. സിനിമാ ലൊക്കേഷനുകളില്‍ നടിമാരുടെ മുറിയുടെ വാതിലില്‍ തട്ടി വിളിക്കുന്നതിനെ കുറിച്ചടക്കം ഒരുപാട് വെളിപ്പെടുത്തലുകള്‍ വന്നു. ഇതിനെ കുറിച്ച് വളരെ മോശമായൊരു ചോദ്യമാണ് അഭിമുഖത്തിനിടെ മനീഷയ്ക്ക് നേരിടേണ്ടതായി വന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 'ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്' എന്ന പരാമര്‍ശത്തെ കുറിച്ചായിരുന്നു സെല്ലുലോയ്ഡ് എന്ന യൂട്യൂബ് ചാനല്‍ അഭിമുഖത്തിലൂടെ മനീഷയോട് ചോദിച്ചത്. അവസരത്തിനു വേണ്ടി ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന തരത്തിലാണ് അവതാരകന്‍ ചോദ്യം ചോദിക്കുന്നത്.
ചേച്ചി ഇപ്പോള്‍ വാതില്‍ മുട്ടുന്ന സീസണ്‍ ആണല്ലോ, എപ്പോഴെങ്കിലും മുട്ടിയ വാതിലുകള്‍ ചേച്ചി അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ? ഇങ്ങനെയായിരുന്നു ചോദ്യം. 'നിന്റെ അമ്മയോട് പോയി ചോദിക്ക്' എന്നായിരുന്നു ഇതിന് മറുപടിയായി മനീഷ പറഞ്ഞത്. നിനക്ക് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ഇത്തിരി കൂടുതലാണ്. അതെനിക്ക് പലവട്ടം മനസ്സിലായിട്ടുണ്ട്. അത് വൈറലാവാന്‍ ആണോ എന്നറിയില്ല, പക്ഷെ എന്നെ പോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ല.
നിന്റെ അമ്മയോടോ പെങ്ങളോടോ നീ ഇത്തരത്തില്‍ സംസാരിക്കുമോ എന്നൊക്കെ മനീഷ അവതാരകനോട് ചോദിക്കുന്നു. എന്റെ അമ്മയും പെങ്ങളും സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും അവരെ ഇപ്പോള്‍ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിടേണ്ട ആവശ്യമെന്താണെന്നും അവതാരകന്‍ തിരിച്ച് ചോദിക്കുന്നു. ഞാന്‍ ചോദിച്ചത് മനീഷ എന്ന നടിയെക്കുറിച്ചാണ്. അമ്മയെക്കുറിച്ച് അല്ലെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ അനാവശ്യ ചോദ്യത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടി പറഞ്ഞ് മനീഷ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി അപ്പോള്‍ തന്നെ കൊടുക്കണം. മനീഷ ചെയ്തതാണ് ശരി. മുന്‍പും കിടന്ന് കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യങ്ങള്‍ വന്നത് വലിയ വിവാദമായിരുന്നു. അതറിഞ്ഞിട്ടും ഇവനൊന്നും വിവരം വന്നിട്ടില്ല.
ഇവനെ പോലൊരു ഊളയെ ഞാന്‍ കണ്ടിട്ടില്ല. ചില സമയത്തു ഇവന്റെ ഊള ചോദ്യം കേള്‍ക്കുമ്പോള്‍ എടുത്തിട്ട് ഇടിക്കാന്‍ തോന്നും. റീച്ച് കിട്ടാന്‍ വേണ്ടി എന്തും ചോദിക്കും. കൂട്ടി കൊടുത്ത കഥയും കിടന്ന കഥയും അറിയാന്‍ ഭയങ്കര താല്പര്യം ഉള്ള ഊള. സ്വന്തം തള്ളയെ തുമ്മിപ്പിച്ചപ്പോള്‍ കുറച്ചു ആശ്വാസം ആയെന്ന് തോന്നുന്നു. ചേച്ചി എടുത്ത് ഭിത്തിയില്‍ ഒട്ടിച്ചു .
ഗായിക എന്ന നിലയിലാണ് മനീഷ ശ്രദ്ധിക്കപ്പെടുന്നത്. പ്രമുഖര്‍ക്കൊപ്പം പാടിയിട്ടുള്ള താരം ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലായിരുന്നു മത്സരാര്‍ത്ഥിയായി മനീഷ എത്തിയത്. ഇതിലൂടെയും ജനപ്രീതി പിടിച്ച് പറ്റാന്‍ സാധിച്ചു.


Click it and Unblock the Notifications











