എന്റെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്താൽ ചീത്തവിളി, പലരും എന്റെ തോളത്ത് കയ്യിട്ട് ഫോട്ടോ എടുത്തവരാകും; മഞ്ജു

ബി​ഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിായയിരുന്നു മഞ്ജു പത്രോസ്. സിനിമകളിലും സീരിയലുകളിലും സജീവമായി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജുവിനെ തേടി ബി​ഗ് ബോസ് എത്തിയത്. എന്നാൽ ബി​ഗ് ബോസ് ഷോ മഞ്ജുവിന്റെ ജീവിതം തല കീഴായി മറിച്ചു. ഷോ അവസാനിച്ചപ്പോഴേക്കും നെ​​ഗറ്റിവിറ്റിയായിരുന്നു മഞ്ജുവിന് ഏറെയും ലഭിച്ചത്. വില്ലത്തി, പരദൂഷണക്കാരി ടാ​ഗുകളായിരുന്നു മഞ്ജുവിന് ലഭിച്ചത്.

മാത്രമല്ല സഹമത്സരാർത്ഥി ഫുക്രുവുമായി ഉണ്ടായിരുന്ന മഞ്ജുവിന്റെ സൗഹൃദം പോലും വേറെ രീതിയിലാണ് ചിത്രീകരിക്കപ്പെട്ടത്. ഇപ്പോഴും കമന്റ് ബോക്സിൽ ബി​ഗ് ബോസുമായി ബന്ധപ്പെട്ടുള്ള കമന്റുകൾ വരാറുണ്ടെന്ന് പറയുകയാണ് മഞ്ജു പത്രോസ്. പോട്രെയിൽസ് ബൈ ​ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്.

Actress Manju Pathrose

തന്റെ കമന്റ്സ് ബോക്സിൽ മോശം കമന്റിടുന്നവരാരും നേരിട്ട് വന്ന് എന്നോട് അത് ഇന്നേവരെ പറഞ്ഞിട്ടെല്ലന്നും മഞ്ജു പറയുന്നു. നന്നായി സംസാരിക്കാൻ കഴിവുള്ളവരാകണം ബി​ഗ് ബോസിൽ മത്സരിക്കാൻ പോകേണ്ടതെന്ന് എനിക്ക് തോന്നുന്നു. അതാണ് മിടുക്ക് എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ബി​ഗ് ബോസിൽ പോയി എന്തെങ്കിലും വലിയ തെറ്റ് ചെയ്തുവെന്നോ പെരുമാറാൻ പാടില്ലാത്ത വിധത്തിൽ പെരുമാറിയെന്നോ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ഇപ്പോഴും എനിക്ക് ആ കോൺഫിഡൻസുണ്ട്. കമന്റ് ബോക്സിൽ ഇപ്പോഴും ഫുക്രുവെന്ന് കമന്റ് വരാറുണ്ട്. അവരോട് എനിക്ക് സഹതാപമാണ്. വളരെ ക്ലോസായി സംസാരിക്കുന്നതിൽ മറ്റെന്താണുള്ളത്. ഒരു കുട്ടിയോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. പക്ഷെ ആളുകൾ ഇപ്പോഴും ഫുക്രുവിലും ബി​ഗ് ബോസിലും കടിച്ച് തൂങ്ങി കിടക്കുകയാണ്.

ഹൗസിൽ നിന്നും പുറത്ത് വന്നശേഷം ഇവരെന്താ ഇങ്ങനെ... ഇതായിരുന്നില്ലല്ലോ ശരി എന്നൊക്കെ എനിക്ക് തോന്നുമായിരുന്നു. ബി​ഗ് ബോസിനെ കുറിച്ച് എന്ത് ചോദിച്ചാലും എനിക്ക് എന്റേതായ സൈഡ് പറയാനുണ്ട്. ഇതായിരുന്നില്ലല്ലോ ന്യായം. എന്നിട്ടും ആളുകൾ എന്താണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് ആലോചിച്ച് പേടിയും വിഷമവും തോന്നിയിട്ടുണ്ട്.

എന്റെ കുടുംബാം​ഗങ്ങളെപ്പോലും പലരും അനാവശ്യം പറഞ്ഞു. എന്റെ കൂടെയുള്ള ഫോട്ടോ ആർക്കും ഇടാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഫോട്ടോയിട്ടാൽ‌ പിന്നെ തെറി അഭിഷേകമാണ്. ബി​ഗ് ബോസിൽ നിന്നും വന്ന സമയം കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. എനിക്ക് ​ഗെയിം തന്നെ അറിയുമായിരുന്നില്ല. സൂപ്പർസ്റ്റാണെന്ന് കരുതിയാണ് ഞാൻ ഇറങ്ങി വന്നത്. മോനെ വിളിച്ചപ്പോൾ അവനാണ് പറഞ്ഞത് കുറച്ച് കാലം യുട്യൂബ് തുറക്കേണ്ടെന്ന്.

Actress Manju Pathrose

പിന്നെ ഞാൻ പുറത്ത് വന്ന ഉടൻ ലോക്ക് ഡൗണായതുകൊണ്ട് എനിക്ക് ആരെയും ഫേസ് ചെയ്യേണ്ടി വന്നില്ല. എനിക്ക് വരുന്ന കമന്റുകളിൽ ഭൂരിഭാ​ഗവും ഇവളെ റോഡിൽ വെച്ച് കണ്ടാൽ ആസിഡ് എറിയും ​ഗ്യാസ് എറിയും തുടങ്ങിയവയാണ്. പക്ഷെ ആരും നേരിട്ട് വന്ന് അങ്ങനെ സംസാരിച്ചിട്ടില്ല. ഒരുപാട് ക്രൗഡിൽ ഞാൻ പോയിട്ടുണ്ട്. അവരിൽ ആരെങ്കിലും എന്റെ തോളത്ത് കയ്യിട്ട് ഫോട്ടോ എടുത്ത് പോയിട്ടുണ്ടാകും.

എല്ലാവർക്കും ഫേസ്ബുക്കിന്റെ മറവിൽ ഇരുന്ന് കുറ്റം പറയാനെ അറിയൂവെന്നും മഞ്ജു പറഞ്ഞു. മഞ്ജു ഭാ​ഗമായ ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിന് വിജയിയുണ്ടായിരുന്നില്ല. പകുതിവെച്ച് ഷോ കാൻസൽ ചെയ്യുകയായിരുന്നു അണിയറപ്രവർത്തകർ. വെറുതെയല്ല ഭാര്യ എന്ന ഷോയില്‍ വന്നതിന് ശേഷമാണ് വീടിനും ഭര്‍ത്താവിനും അപ്പുറത്തും ഒരു ലോകമുണ്ടെന്ന് മഞ്ജു മനസിലാക്കി തുടങ്ങിയത്.

പിന്നീടാണ് സിനിമാ, സീരിയൽ അവസരങ്ങൾ പ്രയോജനപ്പെടുത്തി തുടങ്ങിയതും. ഇതുവരെ സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം വിജയമായിരുന്നു. മഞ്ജു പ്രധാന വേഷം ചെയ്യുന്ന സിറ്റ്കോമിലെ നടിയുടെ പ്രകടനത്തിനും ആരാധകർ ഏറെയാണ്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X