ഇവൾ ഇപ്പോൾ സുനിച്ചനെ ഉപേക്ഷിച്ച് പത്രോസിന്റെ കൂടെയാണോ..? പലരും ചോദിച്ചിരുന്ന ചോദ്യമാണത്; മറുപടി നൽകി മഞ്ജു!

By Desk

മിനിസ്ക്രീൻ റിയാലിറ്റി ഷോകളിലൂടെ സിനിമകളിലും സീരിയലുകളിലും എത്തുകയും ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടുകയും ചെയ്ത അഭിനേത്രിയാണ് നടി മഞ്ജു പത്രോസ് എന്ന് അറിയപ്പെടുന്ന മഞ്ജു സുനിച്ചൻ. വിവാ​ഹിതയും ഒരു ആൺകുട്ടിയുടെ അമ്മയുമായ മഞ്ജു വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ മത്സരിച്ചശേഷമാണ് സിനിമാ അവസരങ്ങൾ കൂടുതൽ ലഭിച്ച് തുടങ്ങിയത്.

പൊതുവെ അഭിനേതാക്കളുടെ വ്യക്തി ജീവിതം സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറാറുണ്ട്. മഞ്ജുവിന്റെ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. അതിന് കാരണം ഭർത്താവിന്റെ പേര് നീക്കം ചെയ്ത് പിതാവിന്റെ പേരായ പത്രോസ് എന്നത് ചേർത്തുവെന്നതാണ്. മുമ്പ് മഞ്ജു സുനിച്ചൻ എന്നായിരുന്നു സോഷ്യൽമീഡിയ അക്കൗണ്ടുകൾക്ക് നടി നൽകിയിരുന്ന പേര്.

Manju Pathrose

കുറച്ചുകാലം മുമ്പ് സുനിച്ചൻ എന്നത് നീക്കം ചെയ്ത് മഞ്ജു പത്രോസ് എന്നാക്കി മാറ്റി നടി. പത്രോസ് താരത്തിന്റെ പിതാവാണെന്ന് മനസിലാക്കാത്ത പലരും പേരുമായി ചേർത്ത് പുതിയ കഥകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചു. പത്രോസ് ആരാണ് എന്ന ചോദ്യമാണ് കുറേക്കാലം നേരിട്ടതെന്ന് പറയുകയാണിപ്പോൾ മഞ്ജു. കുടുംബസമേതം സിനിമ കാണാൻ എത്തി മടങ്ങവെ മാതാപിതാക്കളെ മീഡിയയ്ക്ക് മഞ്ജു പരിചയപ്പെടുത്തി.

പപ്പയുടെ പേര് പത്രോസ് ആണെന്ന് മഞ്ജു പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇത് എന്റെ പപ്പയാണ്. എന്റെ പേരിന്റെ ബാക്കിലുള്ള പത്രോസ് ഇദ്ദേഹമാണ്. മഞ്ജു പത്രോസിലെ പത്രോസാണത്. പണ്ടൊക്കെ പലരും മഞ്ജു പത്രോസ് എന്ന് കേൾക്കുമ്പോൾ ചോദിക്കുമായിരുന്നു ഇവളിപ്പോൾ സുനിച്ചനെ ഉപേക്ഷിച്ച് പത്രോസിന്റെ കൂടെയാണോ എന്ന്.

പക്ഷെ ഇതായിരുന്നു ആ പത്രോസ്... എന്നാണ് മഞ്ജു തമാശ കലർത്തി പറഞ്ഞത്. മാതാപിതാക്കൾക്കൊപ്പമുള്ള മഞ്ജുവിന്റെ വീഡിയോ വൈറലായപ്പോൾ ഇത്തവണയും ഭർത്താവ് സുനിച്ചൻ എവിടെ എന്നുള്ള കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഞ്ജുവിനും മകനും ഒപ്പം ഭർത്താവിനെ കാണാറില്ല. മഞ്ജുവും സുനിച്ചനും ഇപ്പോൾ സെപ്പറേറ്റഡാണ്. അദ്ദേഹം ​ഗൾഫിൽ ജോലി ചെയ്യുന്നു.

ഇരുവരും ഡിവോഴ്സ് ആയിട്ടില്ലെന്ന് തോന്നുന്നു എന്നാണ് സുനിച്ചനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വന്ന കമന്റിന് മഞ്ജു ആരാധകരിൽ ചിലർ നൽകിയ മറുപടി. ഉത്തരവാദിത്തം ഇല്ലാത്ത ഭർത്താവിനെ സെപ്പറേറ്റ് ആക്കുന്നതാണ് നല്ലതെന്നുള്ള കമന്റുകളും ചിലർ കുറിച്ചിട്ടുണ്ട്. വിവാഹശേഷമാണ് മഞ്ജു ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെ കടന്ന് പോയത്.

Manju Pathrose

സുനിച്ചനെ വിവാഹം ചെയ്ത് വൈകാതെ തന്നെ മഞ്ജുവിന് കഷ്ടപ്പാടുകൾ തുടങ്ങിയിരുന്നു. കടത്തിൽ മുങ്ങി നിൽക്കുന്ന സമയത്താണ് മഞ്ജുവിനെ സുനിച്ചൻ വിവാഹം ചെയ്തത്. അതിനാൽ തന്നെ കടങ്ങളിൽ ചിലത് തീർക്കാനായി തന്റെ സ്വർണ്ണം മുഴുവൻ ഭർത്താവിന് മഞ്ജു നൽകി. മാത്രമല്ല ചിലവുകൾക്ക് അനുസരിച്ച് വരുമാനം കണ്ടെത്താനും ബുദ്ധിമുട്ടിയിരുന്നു. ഏറെക്കാലും മഞ്ജുവും ഭർത്താവും കുഞ്ഞും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

കടബാധ്യത പരിഹരിക്കാൻ ബുദ്ധിമുട്ടിയ കാലത്ത് കിഡ്നി വിറ്റാലോയെന്ന് പോലും ചിന്തിച്ചിട്ടുണ്ടെന്ന് മഞ്ജു ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. വെറുതെ അല്ല ഭാര്യയുടെ ഭാ​ഗമായശേഷം അഭിനയത്തിലുള്ള മികവ് ഉപയോ​ഗപ്പെടുത്താൻ മഞ്ജുവിന് അവസരം ലഭിച്ചു. മോഹൻലാൽ സിനിമകളിൽ വരെ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു.

സിനിമകളിൽ മാത്രമല്ല വിജയകരമായി ഇപ്പോഴും പ്രദർശനം തുടരുന്ന നിരവധി ടെലിവിഷൻ സിറ്റ്കോമുകളിലും ഭാ​ഗമാണ് മഞ്ജു. കടങ്ങൾ എല്ലാം അഭിനയത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് മഞ്ജു വീട്ടി. സ്വന്തമായി മനോഹരമായ ഒരു വീടും മകന്റെ പേരിൽ പണിതു.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X