നീയും ഞാനും സീരിയലിൽ നിന്ന് മങ്ക മഹേഷ് പിൻമാറി, പകരം മറ്റൊരു താരം, നടി മാറിയത് ഇത് കൊണ്ടോ...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളം സംപ്പേക്ഷണ ചെയ്യുന്ന നീയും ഞാനും. 2020 ഫെബ്രുവരി 10 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഒരു റൊമാന്റിക് കുടുംബപരമ്പരയാണ് നീയും ഞാനും. നടൻ ഷിജു റഷീദും സുസ്മിതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമ്യ സുധ, ലക്ഷ്മി നാരായണൻ, പ്രതീക്ഷ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.
40 വയസ്സുകാരൻ രവി വർമ്മന്റേയും 20 കാരിയായ ശ്രീലക്ഷ്മിയുടേയും കഥയാണ് നീയും ഞാനും. ഇവരുടെ പ്രണയവും തുടർന്നുളള സംഭവ വികാസങ്ങളുമാണ് പരമ്പരയുടെ പ്രമേയം ഷിജു ആണ് രവി വർമ്മാനായി സിനിമയിൽ എത്തുന്നത്. സുസ്മിതയാണ് ശ്രീലക്ഷ്മിയായി എത്തുന്നത്. പ്രണയത്തി ന് വയസ് ഒരു പ്രശ്നമല്ലെന്നാണ് സീരിയൽ പറഞ്ഞു വയ്ക്കുന്നത്.

സിനിമ സീരിയൽ താരം മങ്ക മഹേഷും പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഷിജുവിന്റെ കഥാപാത്രമായ രവു വർമ്മന്റെ അമ്മയുടെ കഥാപാത്രത്തെയായിരുന്നു മങ്ക മഹേഷ് അവതരിപ്പിച്ചത്. സീരിയലിന്റെ തുടക്കം മുതൽ മങ്ക മഹേഷ് ആയിരുന്നു അമ്മ. എന്നാൽ താരം ഇപ്പോൾ സീരിയലിൽ നിന്ന് മാറിയിരിക്കുകയാണ്. പ്രത്യേകിച്ചൊരു മുന്നറിയിപ്പുമില്ലാതെയാണ് സീരിയലിൽ നിന്ന് പിൻമാറിയത്. ഇത് ആരാധകരിൽ ഏറെ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. ഗായത്രി അമ്മ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. മങ്കാ മഹേഷിന് പകരം പ്രേക്ഷകരുട പ്രിയപ്പെട്ട താരമായ ശോഭ മോഹനാണ് ഈ കഥാപാത്രത്തിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് ശോഭ മോഹൻ എത്തിയിരിക്കുന്നത്. എന്നാൽ ആദ്യം പ്രേക്ഷകർക്ക് അൽപം നീരസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറുകയായിരുന്നു. ഒറ്റ എപ്പിസോഡ് കൊണ്ട് തന്നെ ഗായത്രിയമ്മയായി ശോഭ മേഹാൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയായിരുന്നു. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശോഭ മോഹൻ. അമ്മ കഥാപാത്രങ്ങളിലൂടെയാണ് നടി പ്രപേക്ഷകരുടെ പ്രിയങ്കരിയായത്. ഇപ്പോഴും സിനിമയിൽ സജീവമാണ് ശോഭ മോഹൻ.

ശോഭ മോഹൻ സീരിയലിൽ എത്തിയെങ്കിലും എല്ലാവർക്കും അറിയേണ്ടത്. മങ്കാ മഹേഷ് പിൻമാറാനുളള കാരണമാണ്. പരമ്പരകളിൽ നിന്നും താരങ്ങളുടെ പിന്മാറ്റം സ്ഥിരം കാഴ്ചയാകുകയാണ്. എന്നാൽ ആരോഗ്യ പ്രശ്നം കൊണ്ട് സീരിയലിൽ നിന്ന് പിൻമാറിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മങ്ക മഹേഷ് മിനിസ്ക്രീനിൽ എത്തിയത്. കെപിഎസിയുടെ നടകത്തിലൂടെയാണ് നടി അഭിനയ ജീവിതം തുടങ്ങുന്നത്. വിവാഹിന് ശേഷവും അഭിനയം തുടർന്ന താര മകൾ ജനിച്ചതിന് ശേഷമായിരുന്നു അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. പിന്നീട് മകൾ വലുതായതിന് ശേഷം അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ദൂരദർശനിലൂടെയായിരുന്നു മടങ്ങി വരവ്. പിന്നീട് സിനമയിലും സജീവമായിരുന്നു.

നീയും ഞാനും പരമ്പരയിലെ ഹെലിരകോപ്റ്റ രംഗം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഹെലികോപ്റ്റിൽവെച്ച് രവി തന്റെ പ്രണയം ശ്രീലക്ഷ്മിയോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണെന്നാണ് ഹെലികോപ്റ്റർ രംഗത്തെ കുറിച്ച് നടൻ ഷിജു പറഞ്ഞത്. നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലും സീരിയലിലുമായി നിരവധി റൊമാറ്റിക് രംഗങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇതിന്റെ ഒരു ഭാഗമാകൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മലയാള സീരിയൽ ചരിത്രത്തിലെ തന്നെ നാഴികകല്ലാണെന്നും താരം പറഞ്ഞിരുന്നു. കൂടാതെ നീയും ഞാനും സീരിയൽ ടീം അംഗങ്ങളെ നടൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











