ഉമ്മ ചോദിച്ച ആള്‍ക്ക് പരസ്യമായി ഉമ്മ കൊടുത്തും പ്രണയാഭ്യര്‍ഥന നടത്തിയും നടി മീര ജാസ്മിന്‍! വീഡിയോ
മലയാളത്തിലെ ഏറ്റവും പ്രിയനായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. ഒരു കാലത്ത് ഹിറ്റ് സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന നടി പെട്ടെന്നാണ് അഭിനയം ഉപേക്ഷിച്ച് പോകുന്നത്. കുറേ വര്‍ഷങ്ങള്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ നിന്നെങ്കിലും വീണ്ടും സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്.
ജയറാമിന്റെ ഭാര്യയായി മകള്‍ എന്ന സിനിമയിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ച് വരവ്. അമ്മ വേഷത്തിലുള്ള നടിയുടെ പ്രകടനം ഏറെ ജനപ്രീതി പിടിച്ച് പറ്റിയിരുന്നു. അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും പൊതുപരിപാടികളില്‍ നിന്നും ടെലിവിഷന്‍ ഷോ കളില്‍ നിന്നെല്ലാം നടി വിട്ട് നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഏറ്റവും പുതിയതായി സീ കേരളം ചാനലിലെ ഹിറ്റ് പരിപാടിയായ സരിഗമപ യില്‍ പങ്കെടുക്കാന്‍ മീര എത്തിയിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മീര ജാസ്മിനൊപ്പം നടന്‍ നരേനും ഈ പരിപാടിയില്‍ നടിയുടെ കൂടെ പങ്കെടുക്കാന്‍ എത്തിയിരുന്നു. പക്ഷേ മീര ജാസ്മിനെ റാഗ് ചെയ്യാനായി അവിടെ ഒരു ടീം ഉണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം.
മലയാളികളുടെ പ്രിയ നടി മീര ജാസ്മിനെ രസകരമായി വരവേറ്റ് ഡ്രാമ ജൂനിയേഴ്സ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ രസകരമായ കാഴ്ചകളാണ് കാണിച്ചിരിക്കുന്നത്. കുറച്ച് കുട്ടികള്‍ ചേര്‍ന്ന് മീരയുടെ സിനിമയിലെ ഡയലോഗുകള്‍ കുട്ടികള്‍ അഭിനയിച്ച് കാണിക്കുകയായിരുന്നു. ഈ സിനിമയിലൊക്കെ താന്‍ അഭിനയിക്കുമ്പോള്‍ ഈ കുട്ടികള്‍ ഭൂമിയില്‍ പോലുമില്ലായിരുന്നു എന്നാണ് നടി തമാശരുപേണ പറയുന്നത്.
ഇതിനിടെ മീരയെ കൊണ്ട് കുട്ടികള്‍ ചില വാഗ്ദാനങ്ങളും നടത്തിച്ചു. നിങ്ങള്‍ പറയുന്നത് പോലെ ഈ മീര ചേച്ചി എല്ലാ കാര്യങ്ങളും അനുസരിക്കും എന്നായിരുന്നു മീര സത്യം ചെയ്്ത് കൊടുത്തത്. ഇതോട് കൂടിയാണ് നടി പോലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങള്‍ കുട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എനിക്ക് പത്ത് ഉമ്മ വേണമെന്ന് ഒരു കുട്ടി ആവശ്യപ്പെട്ടപ്പോള്‍ നടി കവിളില്‍ പത്ത് പ്രാവിശ്യം ഉമ്മ കൊടുക്കുകയായിരുന്നു. അടുത്തയാളുടെ ആവശ്യം മീര ജാസ്മിന്‍ തന്റെ കൂടെ ഡാന്‍സ് കളിക്കണമെന്നായിരുന്നു. അതും നടി ചെയ്തു.
ഇതിനിടയില്‍ ഒരു ആണ്‍കുട്ടി മീരയെ മുട്ടുക്കുത്തിച്ച് നിര്‍ത്തി വിവാഹാഭ്യര്‍ഥന നടത്തിക്കുകയും ചെയ്തിരിക്കുകയാണ്. എന്നെ വിവാഹം കഴിക്കാമോ എന്ന് നടി ചോദിക്കുമ്പോള്‍ തീര്‍ച്ചയായും കഴിക്കുമെന്നാണ് കുട്ടിയുടെ മറുപടി. അങ്ങനെ കുട്ടികള്‍ ആവശ്യപ്പെട്ട ഓരോന്നും വളരെ രസകരമായി തന്നെ ചെയ്തിരിക്കുകയാണ് മീര ജാസ്മിന്‍.

വലിയ സിനിമാ നടിയാണെന്നതിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത നടിയാണ് മീര ജാസ്മിനെന്നാണ് വീഡിയോ കണ്ടതോടെ ആരാധകരും പറയുന്നത്. അവരുടെ സംസാരവും രീതികളും കാണുമ്പോള്‍ തന്നെ മീര എത്രത്തോളം വിനയത്തോടെയാണ് പെരുമാറുന്നതെന്ന് മനസിലാവും. തിരിച്ച് വരവില്‍ നടിയ്ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നും പഴയതിലും നല്ല കഥാപാത്രങ്ങള്‍ നടിയെ തേടി എത്തട്ടെ എന്നും ആശംസിക്കുകയാണ് ആരാധകര്‍.
കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ പോലും കാണാതിരുന്ന നടി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലടക്കം സജീവമാണ്. ഇടയ്ക്ക് ചില ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയും മറ്റും തരംഗമാവാനും നടിയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല തന്റെ യാത്രകളുടെ വിശേഷങ്ങളും മറ്റുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെയാണ് നടി പങ്കുവെക്കാറുള്ളത്. ഇതിനെല്ലാം വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നതും.


Click it and Unblock the Notifications











