മൂന്നാം വിവാഹമല്ലേന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി! ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി നടി മീര വാസുദേവന്‍

കുടുംബവിളക്ക് സീരിയലിലെ സുമിത്രയായിട്ടാണ് നടി മീര വാസുദേവന്‍ മലയാളികള്‍ക്ക് മുന്നിലേക്ക് തിരിച്ച് വരവ് നടത്തിയത്. പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി വിവാഹിതയാവുകയും ചെയ്തു. ഈ വിശേഷങ്ങള്‍ പങ്കുവെച്ചത് മുതല്‍ പരിഹാസങ്ങളും നേരിടേണ്ടതായി വന്നിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം പ്രണയനിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി മീരയുടെ ഭര്‍ത്താവും സീരിയലിന്റെ ക്യാമറമാനുമായ വിപിന്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.

meera-vasudev

പരസ്പരം കെട്ടിപ്പിടിച്ച് അതീവ സന്തോഷത്തോടെ ഇരിക്കുന്ന ഫോട്ടോയാണ് താരങ്ങള്‍ പങ്കുവെച്ചത്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചാണ് തങ്ങളുടെ പ്രണയത്തെയും ജീവിതത്തെ കുറിച്ചും പറഞ്ഞാണ് വിപിന്‍ എത്തിയത്. 'ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാകും.' എന്നാണ് ചിത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍.

മോഹന്‍ലാലിന്റെ ഭാര്യയായി തന്മ്രാത്ര എന്ന സിനിമയിലൂടെയാണ് നടി മീര വാസുദേവന്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടംനേടുന്നത്. പിന്നീട് വേറെ സിനിമകളുടെ ഭാഗമായെങ്കിലും പ്രതീക്ഷിച്ചത് പോലുള്ള വിജയങ്ങളൊന്നും ലഭിച്ചില്ല. പിന്നെ കുറേ കാലം നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

മലയാളത്തില്‍ നിന്നും പോയ നടി മറ്റ് ഭാഷകളില്‍ അഭിനയിക്കുകയും വിവാഹിതയാവുകയുമൊക്കെ ചെയ്തു. ആദ്യ ബന്ധം വേര്‍പ്പെടുത്തി രണ്ടാമതും വിവാഹിതയായി. ആ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനും ജനിച്ചു. എന്നാല്‍ രണ്ടാമത്തെ വിവാഹവും അധികകാലം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ വന്നതോടെ നടി അതും വേര്‍പിരിഞ്ഞു.

meera-vasudev

ഇതിന് ശേഷമാണ് വീണ്ടും മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്. ടെലിവിഷന്‍ സീരിയലാണെങ്കിലും വലിയ ജനപ്രീതിയാണ് മീരയുടെ സുമിത്ര എന്ന കഥാപാത്രത്തിന് ലഭിച്ചത്. മൂന്നാല് വര്‍ഷം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നതിന് ശേഷമാണ് കുടുംബവിളക്ക് അവസാനിക്കുന്നത്. ഇതിനിടെ ഈ സീരിയലിന്റെ ക്യാമറമാനമായ വിപിന്‍ പുതിയങ്കവുമായി നടി ഇഷ്ടത്തിലാവുകയായിരുന്നു.

സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ടുമുട്ടിയ ഇരുവരും 2019 മുതലാണ് ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയത്. പിന്നീട് രഹസ്യമായി വിവാഹിതരായതിന് ശേഷമാണ് ഇക്കാര്യം പുറംലോകത്തോട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മീരയുടേത് മൂന്നാം വിവാഹമായത് കൊണ്ടും ഇരുവരുടെ പ്രായവ്യാത്യാസം ചൂണ്ടി കാണിച്ചുമൊക്കെ വ്യാപക പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍.

പുതിയ ചിത്രത്തിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. എന്നും ഇതുപോലെ ചിരിച്ച മുഖവുമായി ജീവിക്കണമെന്നും തുടങ്ങി നിരവധി ആശംസകള്‍ വരികയാണ്...

More from Filmibeat

Read more about: meera vasudevan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X