എന്നെ പോലൊരു ജീവിതം എല്ലാവര്‍ക്കും ഉണ്ടാവട്ടെ! 25 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് നടി മീര വാസുദേവൻ

തന്മാത്ര സിനിമയിലെ ലേഖ, കുടുംബവിളക്ക് സീരിയലിലെ സുമിത്ര തുടങ്ങി നടി മീര വാസുദേവൻ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഏറെ ജനപ്രിയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച് പോയ നടി പിന്നീട് കുറേ കാലം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ശേഷം തിരിച്ച് വരവ് നടത്തിയതാവട്ടെ മിനിസ്‌ക്രീനിലും. എന്നാല്‍ അതുവരെ ഉണ്ടായിരുന്നതിനെക്കാളും താരമൂല്യമാണ് മീരയ്ക്ക് സീരിയലിലൂടെ ലഭിച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് സീരിയലിലെ സുമിത്രയെന്ന കഥാപാത്രമാണ് രണ്ടാം വരവില്‍ മീര വാസുദേവിന്റെ ജീവിതവും കരിയറുമൊക്കെ മാറ്റി മറിച്ചത്. ഈ സീരിയല്‍ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായ നടി ക്യാമറമാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അങ്ങനെ പുതിയൊരു ജീവിതം ആരംഭിച്ചതിനൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ പറ്റി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്.

meera-vasudev

2025 ല്‍ തന്റെ കരിയര്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായെന്ന് പറഞ്ഞാണ് മീര എത്തിയിരിക്കുന്നത്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പിന്നെ ചില അവഗണനകളും പ്രശ്‌നങ്ങളുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അതൊക്കെ ദോഷത്തെക്കാള്‍ ഗുണമാണ് ചെയ്തതെന്നാണ് മീര പറയുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്...

'ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.. ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടനും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശയുടെയും, നിരാശയുടെയും, ഒഴിവാക്കപ്പെടലിന്റെയും നിമിഷങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്.

meera-vasudevan

എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബത്തിലെ എല്ലാവരും, എന്നെ പോലെ തന്നെ കുടുംബബന്ധത്തിലും സ്‌നേഹത്തിലും ആരോഗ്യത്തിലും ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. ഒരു ചെറിയ പ്രാര്‍ത്ഥനയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍...' നേരുകയാണെന്നും പറഞ്ഞാണ് മീര എഴുത്ത് അവസാനിപ്പിക്കുന്നത്.

അതേ സമയം മീരയുടെ പോസ്റ്റിന് താഴെ കമന്റിട്ടവരില്‍ ഭര്‍ത്താവ് വിപിനുമുണ്ട്. നീയാണ് എന്റെ ലോകമെന്നാണ് വിപിന്‍ മീരയോട് പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുടുംബവിളക്ക് സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് മീരയും വിപിനും തമ്മില്‍ പരിചയത്തിലാവുന്നത്. സീരിയല്‍ അവസാനിച്ചതോട് കൂടി ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ മീരയുടേത് മൂന്നാം വിവാഹമാണെന്നത് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര വാസുദേവ്. നടന്‍ ജോണ്‍ കൊക്കെയ്‌നുമായിട്ടുള്ള ബന്ധത്തില്‍ നടിയ്ക്ക് ഒരു മകനുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞതോടെ മകനൊപ്പം മീര ഒറ്റയ്ക്കായിരുന്നു. അതിനിടയിലാണ് കുടംബവിളക്ക് സീരിയലിലെ കഥാപാത്രം ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ തന്നെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചു. നിലവില്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മധുര നൊമ്പര കാറ്റ് എന്ന സീരിയലിലെ സുജാത എന്ന വേഷത്തിലാണ് മീര അഭിനയിക്കുന്നത്.

More from Filmibeat

Read more about: meera vasudevan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X