»   » മേഘ്‌ന ആള് സ്മാര്‍ട്ടാണല്ലോ!!

മേഘ്‌ന ആള് സ്മാര്‍ട്ടാണല്ലോ!!

Posted By:
Subscribe to Filmibeat Malayalam

ചന്ദനമഴയിലെ അമൃതയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമൃതയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന എല്ലാ അംഗീകാരത്തിന് പിന്നിലും അഭിനേത്രിയും നര്‍ത്തികിയുമായ അമ്മ നിമ്മി വിന്‍സെന്റ് തന്നെ. കുഞ്ഞിലെ തന്നെ അമ്മയുടെ കൈ പിടിച്ച് ഷൂട്ടിങ് ലൊക്കേഷനില്‍ പോകുമായിരുന്നു. അവിടെ ചെല്ലുമ്പോള്‍ പലരും അമ്മ നിമ്മിയോട് ചോദിച്ചിട്ടുണ്ട്. മോളേ അഭിനയിപ്പിച്ച് കൂടെ എന്ന്.

ഇപ്പോള്‍ തീരേ കുട്ടിയല്ലേ, അവള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ കുറച്ച് വലുതാകട്ടെ അമ്മ പറയുമായിരുന്നു. മേഘ്ന പറയുന്നു. അമ്മ ഒരു ഡാന്‍സറായതുക്കൊണ്ട് തന്നെ നൃത്തത്തിലേക്കും തനിയ്ക്ക് താല്പര്യമുണ്ടായിരുന്നു. അങ്ങനെ അഞ്ചാം വയസില്‍ ഗുരുവായൂരില്‍ വച്ചായിരുന്നു അരങ്ങേറ്റം. പിന്നീടാണ് അഭിനയരംഗത്തേക്ക്.മേഘ്ന പറയുന്നു.. തുടര്‍ന്ന് വായിക്കൂ..

മേഘ്‌ന ആള് സ്മാര്‍ട്ടാണല്ലോ!!

ആദ്യമായി ഒരു പരസ്യത്തിലായിരുന്നു അഭിനയിച്ചത്. അതിന് ശേഷം സീരിയലുകളിലും അഭിനയിച്ച് തുടങ്ങി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയം നിര്‍ത്തി.. പിന്നീട് പ്ലസ് ടൂവിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോള്‍ എംബിഎ ചെയ്യുന്നു. അമൃത പറയുന്നു.

മേഘ്‌ന ആള് സ്മാര്‍ട്ടാണല്ലോ!!

അമ്മയുടെ വലിയ സപ്പോര്‍ട്ടുക്കൊണ്ട് തന്നെയാണ് താന്‍ ഇവിടം വരെ എത്തിയത്- അമൃത. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മേഘ്‌ന ആള് സ്മാര്‍ട്ടാണല്ലോ!!

സമയം, സ്വരരാഗം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച അമൃതയുടെ അമ്മ നിമ്മി വിന്‍സന്റ്, സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍, സയാമീസ് ഇരട്ടകള്‍ എന്നീ ചിത്രങ്ങളടക്കം 26 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയുണ്ട്. അതിന്റെ തിരക്കിലാണ് അമ്മ. അമൃത പറയുന്നു.

മേഘ്‌ന ആള് സ്മാര്‍ട്ടാണല്ലോ!!

പഠനകാലം മുഴുവന്‍ അഭിനയവുമൊക്കെയായി നടന്നു. ഡിഗ്രി ഒന്നാം വര്‍ഷത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് സ്വാമി അയപ്പന്‍ സീരിയലില്‍ അഭിനയിക്കുന്നത്.

English summary
Actress Meghna about film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam