കണിശ്ശക്കാരനായി ഷാനവാസ്, കുസൃതിക്കാരിയായി മേഘ്‌ന, പുതിയ പരമ്പര ഉടന്‍

By Midhun Raj

ചന്ദനമഴ സീരീയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. ജനപ്രിയ പരമ്പരയിലെ അമൃത എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും വേഷമിട്ട താരമാണ് മേഘ്‌ന. ചന്ദനമഴയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു താരം. വിവാഹ മോചിതയായ ശേഷം യൂടൂബ് ചാനല്‍ വഴിയാണ് മേഘ്‌ന വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്. അതേസമയം മേഘ്‌നയുടെ പുതിയൊരു പരമ്പര കൂടി മലയാളം മിനിസ്‌ക്രീനില്‍ വരികയാണ്.

meghna-shanavas

ഇത്തവണ പുതുമയുളള ഒരു കഥ പറയുന്ന സീരിയലിലാണ് നടി വേഷമിടുന്നത്. മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലാണ് മേഘ്‌ന നായികയാവുന്നത്. ഷാനവാസ് ഷാനുവാണ് സീരിയലില്‍ നായകവേഷത്തില്‍ എത്തുന്നത്. പ്രേക്ഷക മനസുകള്‍ കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും, ഒരു കുസൃതിക്കാരിയും വരുന്നു, മിസിസ് ഹിറ്റ്‌ലര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രൊമോ വീഡിയോ വന്നിരിക്കുന്നത്.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം സീ കേരളം ചാനലിലാണ് മേഘ്‌ന വിന്‍സെന്റിന്റെ പുതിയ പരമ്പര വരുന്നത്. ചന്ദനമഴയ്ക്ക് ശേഷം മേഘ്‌ന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന പരമ്പര കൂടിയാണ് മിസിസ്റ്റ് ഹിറ്റ്‌ലര്‍. സീത പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഷാനവാസ്. സ്വാസികയായിരുന്നു സീതയില്‍ ഷാനവാസിന്‌റെ നായികയായത്. ഷാനവാസും മേഘ്‌നയും ഒന്നിക്കുന്ന പരമ്പര വലിയ പ്രതീക്ഷകളോടെയാണ് കുടുംബ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രൊമോ വീഡിയോയ്ക്ക് പിന്നാലെ സീരിയല്‍ കാണാനുളള ആകാംക്ഷ മിക്കവരും സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചു. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ച താരമാണ് മേഘ്‌ന വിന്‍സെന്റ്‌. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിരുന്നു താരം.

വീഡിയോ

More from Filmibeat

Read more about: meghna vincent shanavas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X