»   » സൂപ്പര്‍സ്റ്റാറുകളുടെ ഹിറ്റ് നായിക ഇപ്പോള്‍ മിനിസ്‌ക്രീനില്‍, അവസരം കുറഞ്ഞതാണോ കാരണം?

സൂപ്പര്‍സ്റ്റാറുകളുടെ ഹിറ്റ് നായിക ഇപ്പോള്‍ മിനിസ്‌ക്രീനില്‍, അവസരം കുറഞ്ഞതാണോ കാരണം?

Posted By: Sanviya
Subscribe to Filmibeat Malayalam

80കളില്‍ അഭിനയരംഗത്ത് നിറഞ്ഞു നിന്ന നടിയാണ് മേനക. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചു. അതില്‍ നൂറിലധികം ചിത്രങ്ങള്‍ മലയാളത്തിലായിരുന്നു. 1994ന് ശേഷമാണ് മേനക സിനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തത്. ചാണക്യ സൂത്രങ്ങളായിരുന്നു ഒടുവിലത്തെ ചിത്രം.

പിന്നീട് 19 വര്‍ഷങ്ങള്‍ക്ക് ശേഷം കളിവീട് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മേനക വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. ഇപ്പോള്‍ ടെലിവിഷനില്‍ തന്നെ സജീവമാകാനാണ് നടിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

സൂപ്പര്‍സ്റ്റാറുകളുടെ ഹിറ്റ് നായിക

1990കളില്‍ അഭിനയരംഗത്ത് സജീവമായിരുന്നു നടി മേനക. തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച നടി മലയാളത്തില്‍ മാത്രമായി 116 ചിത്രങ്ങളില്‍ അഭിനയിച്ചു.

ചാണക്യ സൂത്രങ്ങളില്‍ ലീല എന്ന കഥാപാത്രം

1994ലാണ് മേനക സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുക്കുന്നത്. ചാണക്യ സൂത്രങ്ങളില്‍ ലീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നടി ഇടവേളയെടുത്തത്.

19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളിവീട് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് മേനക അഭിനയരംഗത്ത് തിരിച്ചെത്തി.

മിനിസ്‌ക്രീനില്‍ സജീവമാകുന്നു

ഏറെ നാളുകള്‍ക്ക് ശേഷം അഭിനയരംഗത്ത് എത്തിയ നടി മിനിസ്‌ക്രീനില്‍ സജീവമാകുകയാണ്. മഴവില്‍ മനോരമയിലെ സുന്ദരി എന്ന പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രമായിയെത്തുന്നത് മേനകയാണ്.

അവസരങ്ങള്‍ കുറഞ്ഞതാണോ

തിരിച്ച് വരവില്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കാത്തതാണോ നടിയിപ്പോള്‍ മിനിസ്‌ക്രീനില്‍ സജീവമാകാന്‍ കാരണമെന്നാണ് പലരുടെയും സംശയം.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Actress Menaka in mini screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X