'ആദ്യമായി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി'; മകളെ കുറിച്ച് മൃദുലയും യുവ കൃഷ്ണയും!

മലയാള ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ, പരിപാടികൾ എന്നിവയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ രണ്ട് താരങ്ങളാണ് അഭിനേതാക്കളായ മൃദുല വിജയിയും യുവ കൃഷ്ണയും. വളരെ വർഷങ്ങളായി ഇരുവരും മലയാളം സീരിയൽ രം​ഗത്ത് സജീവമാണ്.

ഇരുവരും പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തത് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ്. ഇരുവരും 2021 ജൂലൈയിലാണ് വിവാഹിതരായത്.

ആഘോഷം നിറഞ്ഞ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കൊവിഡ് കാലത്തായിരുന്നതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇരുവരുടേയും വിവാഹത്തിൽ പങ്കെടുത്തത്.

സ്റ്റാർ മാജിക്കിൽ ഇരുവരും ഒരുമിച്ച് വിവാഹത്തിന് മുമ്പും ശേഷവും പങ്കെടുത്തിരുന്നു. മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ മുതൽ എല്ലാവരും കരുതിയത് പ്രണയ വിവാഹമായിരിക്കുമെന്നാണ്.

ആദ്യമായി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി

എന്നാൽ ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഒരു കുഞ്ഞ് പിറന്നിരിക്കുകയാണ്.

പെൺകുഞ്ഞാണ് താരദമ്പതികൾക്ക് പിറന്നത്. ധ്വനി കൃഷ്ണ എന്നാണ് മകൾക്ക് താരങ്ങൾ പേരിട്ടിരിക്കുന്നത്. ​വിവാഹശേഷവും സീരിയൽ അഭിനയത്തിൽ മൃദുല സജീവമായിരുന്നു. എന്നാൽ ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു.

മകളെ കുറിച്ച് മൃദുലയും യുവ കൃഷ്ണയും

തുമ്പപ്പൂവെന്ന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലായിരുന്നു ​ഗർഭിണിയാകുന്നത് വരെ മൃദുല അഭിനയിച്ചിരുന്നത്. പിന്നീട് ​അഭിനയം അവസാനിപ്പിച്ചു. ഇപ്പോഴിത മകൾ പിറന്നശേഷം തങ്ങൾ‌ വന്നിട്ടുള്ള മാറ്റം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൃദുല വിജയിയും യുവ കൃഷ്ണയും.

ജീവിതം കുറച്ച് കൂടി കളറായി എന്നാണ് താരങ്ങൾ പറയുന്നത്. 'പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു. അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ ഞങ്ങൾ തമ്മിലുളള ഒരു ബന്ധം കുറുച്ചുകൂടെ അടുത്തു.'

വളരെ പെട്ടന്നായിരുന്നു കല്ല്യാണ തീരുമാനം

'വളരെ പെട്ടന്നായിരുന്നു കല്ല്യാണ തീരുമാനം. പിന്നെ കണ്ണടച്ച് തുറന്നപോലെ എല്ലാം മംഗളകരമായി തീർന്നു. അമ്മയായപ്പോൾ ഇത്ര നാൾ നമ്മുടെ വയറ്റിൽ കിടന്ന കുഞ്ഞ് അത് എങ്ങനെ ഉണ്ടാകും മുഖം എന്നറിയില്ല എങ്ങനെയാവും വാവ എന്നെല്ലാം എപ്പോളും വളരെ വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു.'

'ഒമ്പത് മാസം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ ശരിക്കും അത്ഭുതമാണ് ഉണ്ടായത്. ഫസ്റ്റ് ധ്വനി എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി' മൃദുലയും യുവയും പറഞ്ഞു.

യൂട്യൂബ് ചാനലുമായി സജീവമാണ് മൃദുല

സീരിയൽ അഭിനയം നിർത്തിയ ശേഷം യൂട്യൂബ് ചാനലുമായി സജീവമാണ് മൃദുല. വിവാഹശേഷം മുതൽ ഇപ്പോൾ ധ്വനിയുടെ ദിവസേനയുള്ള വിശേഷങ്ങൾ വരെ മൃദുലയും യുവയും സോഷ്യൽമീഡിയ വഴി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

അച്ഛന്റേയും അമ്മയുടേയും വഴിയെ പിറന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ധ്വനിയും സഞ്ചരിക്കാൻ തുടങ്ങി. കാരണം യുവ കൃഷ്ണയുടെ സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവിൽ ധ്വനിയും അടുത്തിടെ അഭിനയിച്ചിരുന്നു. അതിന്റെ വിശേഷങ്ങളും മൃദുലയും യുവയും പങ്കുവെച്ചിരുന്നു.

യുവയും മൃദുലയും

യുവ കൃഷ്ണ മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് വരികയാണ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ നടിയാണ് മൃദുല വിജയ്. ഒട്ടനവധി സീരിയലുകളിൽ സുപ്രധാന വേഷങ്ങൾ മൃദുല ചെയ്തിട്ടുണ്ട്.

താരത്തിന്റെ സഹോദരി പാർവതിയും സീരിയലിൽ അഭിനയിച്ചിരുന്നു. കുടുംബവിളക്ക് സീരിയലിലായിരുന്നു പാർവതി അഭിനയിച്ചിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും പാർവതി വിട്ടുനിന്നു.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X