ഇങ്ങനെയാണ് എന്നെ വീഴ്ത്തിയത്, യുവയോട് സ്‌നേഹം പങ്കുവെച്ച് മൃദുല, വേറെ ലെവലെന്ന് എലീന...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താരവിവാഹമായിരുന്നു ഇവരുടേത് രണ്ടു പേരും അഭിനയ രംഗത്ത് നിന്നുള്ളതാണെങ്കിലും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. 2021 ജൂലൈ 8 ന് ആയിരുന്നു കല്യാണം. കൊവിഡ് കാലമായിരുന്നത് കൊണ്ട് സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. കല്യാണ ശേഷവും മൃദുല സീരിയലില്‍ സജീവമായിരുന്നു.
പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് മൃദുലയ്ക്കും യുവയ്ക്കുമുള്ളത്. ഇവര്‍ക്കൊരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഇന്‍സ്റ്റഗ്രാമിലും സജീവമാണ് ഇവര്‍. മികച്ച ഫോളോവേഴ്‌സാണ് താരങ്ങള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്.

അമ്മയാവാന്‍ തയ്യാറെടുക്കുന്നത് കൊണ്ട് അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ് മൃദുല. കുഞ്ഞ് ജനിച്ച് അഞ്ച്, ആറ് മാസങ്ങള്‍ക്ക് ശേഷമേ ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുകയുള്ളൂവെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ജീവതത്തിലേയ്ക്ക് കുഞ്ഞ് അതിഥി എത്തുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. രണ്ടും പേരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരുന്നു എന്ന വാര്‍ത്ത അപ്രതീക്ഷതമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മൃദുല ഗര്‍ഭിണിയണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും യുവ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇക്കാര്യം പറഞ്ഞത്. മൃദുല ആദ്യം പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും നടന്‍ പറയുന്നുണ്ട്. 'സാധാരണ ഓരോന്ന് പറഞ്ഞ് പറ്റിക്കാറുണ്ട്. താന്‍ ഉറങ്ങുമ്പോഴായിരുന്നു മൃദുലയുടെ ഫോണ്‍ വരുന്നത്. ഉറക്കത്തിലായിരുന്നു ഈ സംഭവം കേള്‍ക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അതിഥിയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നെ ഇവള്‍ കാര്യം പറഞ്ഞപ്പോള്‍ മനസ്സിലായി. പ്രതീക്ഷികാതെ നമുക്ക് ഒരു സമ്മാനം കിട്ടിയ ഫീല്‍ ആണെന്നും യുവ അന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് യുവ പങ്കുവെച്ച വീഡിയോയ്ക്ക് മൃദുല നല്‍കിയ കമന്റാണ്. അഭിനേതാവ് എന്നതില്‍ ഉപരി മജീഷ്യന്‍ കൂടിയാണ് താരം. ഒരു മാജിക് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. റിംഗ് റിംഗ് റിംഗ് എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോതിരം കൊണ്ടുള്ള മാജിക്കാണ് യുവ കാണിച്ചിരിക്കുന്നത്. നടന്റെ മാജിക് പോലെ തന്നെ മൃദുലയുടെ കമന്റും വൈറല്‍ ആയിട്ടുണ്ട്.

''മാജിക് കാണിച്ച് എന്നെ വീഴ്ത്തി... ഇനി മറ്റുള്ളവരേയും കൂടി... മൈ ലൗ'' എന്നായിരുന്നു മൃദുലയുടെ കമന്റ്. താരത്തിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് കമന്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും യുവയുടെ മാജിക്കിന് കമന്റുമായി എത്തിയിട്ടുണ്ട്. ''വേറെ ലെവല്‍ അളിയ...'' എന്നായിരുന്നു എലീനയുടെ കമന്റ്. മാജിക്കിനെ പുകഴ്ത്തുന്നതിനോടൊപ്പം തന്നെ ഇവരുടെ വിശേഷങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവില്‍ അഭിനയിക്കുമ്പോഴാണ് മൃദുല ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് സീരിയലില്‍ നിന്ന് മാറുകയായിരുന്നു. ഇപ്പോള്‍ താരത്തിന് പകരം മറ്റൊരു നടി സീരിയില്‍ എത്തിയിട്ടുണ്ട്.

ഗര്‍ഭിണിയാണ് എന്ന് അറിയുന്ന സമയത്ത് അമ്മയായിരുന്നു അടുത്ത് ഉണ്ടായിരുന്നതെന്ന് മൃദുല പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''ഷെഡ്യൂള്‍ നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നാണ് മൃദുല പറയുന്നത്. ഷൂട്ട് നടക്കുന്നതിനിടയില്‍ തനിക്ക് ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നി. ജെസിവി സീനൊക്കെ ചെയ്യുന്ന സമയത്ത് കുഞ്ഞ് വയറ്റില്‍ ഉണ്ടായിരുന്നു. പക്ഷെ നമ്മള്‍ അറിയുന്നില്ല. ഒരു ഉച്ചയൊക്കെ ആയപ്പോള്‍ കാലില്‍ നീര് വരാന്‍ തുടങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നല്ല ക്ഷീണം തോന്നി. കൂടാതെ ഷൂട്ടിനിടയില്‍ വെച്ച് ബുദ്ധിമുട്ടും' അനുഭവപ്പെട്ടിരുന്നു''.
Recommended Video

ഷൂട്ട് ഇല്ലാത്ത ദിവസമായിരുന്നു ഇക്കാര്യം അറിയുന്നത്. രാവിലെ തന്നെ കാര്‍ഡില്‍ ടെസ്റ്റ് ചെയ്തു നോക്കിയപ്പോഴാണ് പ്രഗ്‌നന്റ് ആണെന്ന് അറഞ്ഞു. ആ സമയത്ത് അമ്മയായിരുന്നു കൂടെയുണ്ടായിരുന്നത്. 'ആദ്യം കണ്ടതും അമ്മയായിരുന്നു. അതിന് ശേഷം അനിയത്തി അറിഞ്ഞു. വീട്ടിലുള്ള എല്ലാവരും അറിഞ്ഞപ്പോള്‍ തന്നെ ഏട്ടനെ ഞാന്‍ വിളിച്ച് പറയുകയായിരുന്നു. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ പോയി നോക്കിയത്. ജനുവരിയിലായിരുന്നു ആദ്യത്തെ സ്‌ക്യാന്‍ എന്നും മൃദുല' പറഞ്ഞിരുന്നു.


Click it and Unblock the Notifications