യുവയില്‍ എറ്റവും ആകര്‍ഷിച്ച സ്വഭാവം എന്താണന്ന് പറഞ്ഞ് മൃദുല, ഭാവി വരനെ കുറിച്ച് നടി

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. നടി രേഖ രതീഷ് വന്ന ആലോചനയ്ക്ക് ശേഷമായിരുന്നു വിവാഹിതരാകാം എന്ന തീരുമാനം യുവയും മൃദുലയും എടുത്തത്. തുടര്‍ന്ന് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ താരജോഡികളുടെ എന്‍ഗേജ്‌മെന്റ് നടന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

എന്‍ഗേജ്‌മെന്റിന് പിന്നാലെ ഓണ്‍ലൈന്‍ വാര്‍ത്തകളിലും ടിവി പരിപാടികളിലുമെല്ലാം യുവയും മൃദുലയും നിറഞ്ഞു. വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു വലിയ ടെഡി ബെയറിനെ യുവ മൃദുലയ്ക്ക് സമ്മാനിച്ചത്. ഒരു വ്‌ളോഗ് വീഡിയോയിലൂടെ യുവ തന്നെയാണ് മൃദുലയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയ വിവരം അറിയിച്ചത്. അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വാലന്റൈന്‍സ് ഡേ സ്പെഷ്യലാണെന്ന് പറഞ്ഞ് മൃദുല വിജയ് എത്തിയിരുന്നു.

മുന്‍പൊന്നും വാലന്റൈന്‍സ് ഡേ

മുന്‍പൊന്നും വാലന്റൈന്‍സ് ഡേ വരുമ്പോള്‍ പ്രത്യേകയൊന്നും തോന്നിയിട്ടില്ലെന്ന് മൃദുല പറയുന്നു. പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ദിവസമൊന്നും വേണ്ടല്ലോ, എല്ലാം പ്രണയദിനങ്ങള്‍ തന്നെയല്ലെ. പക്ഷേ ഇത്തവണ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വിവാഹം ഉറപ്പിച്ചു. ഉണ്ണിയേട്ടനുമായി ഗാഢ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക സുഖം തോന്നുന്നു.

യുവയില്‍ എറ്റവും ആകര്‍ഷിച്ച സ്വഭാവം

യുവയില്‍ എറ്റവും ആകര്‍ഷിച്ച സ്വഭാവം എന്താണന്നും മൃദുല പറഞ്ഞു. ഏട്ടന്‍ എപ്പോഴും കൂള്‍ ആണ്. വളരെ സൗമ്യന്‍. നമുക്ക് എന്ത് വിഷമം ഉണ്ടെങ്കിലും ആളോട് പറയാം. അതിനെല്ലാം പ്രാക്ടിക്കലായി ഒരു പരിഹാരം കൈയ്യിലുണ്ടാകും. വളരെയധികം ചിന്തിച്ചാണ് ഓരോ തീരുമാനവും എടുക്കുക. ആളിന്റെ അടുത്തെത്തുമ്പോള്‍ നമ്മളും കൂള്‍ ആകും. ഇതൊക്കെയാണ് എനിക്ക് ഒരുപാട് ഇഷ്ടമുളള കാര്യങ്ങള്‍.

മജീഷ്യനും മെന്റലിസ്റ്റുമൊക്കെയാണ്

മജീഷ്യനും മെന്റലിസ്റ്റുമൊക്കെയാണ് ഉണ്ണിയേട്ടന്‍. എപ്പോഴും ഓരോ ട്രിക്കുകള്‍ കാണിച്ച് എന്നെ അതിശയിപ്പിക്കും. ഏട്ടന്‍ ചെയ്യുന്നതെല്ലാം ഞാനും മനസ്സിലാക്കണം എന്ന നിര്‍ബന്ധം പുളളിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ചില ട്രിക്കുകള്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. വാലന്റൈന്‍സ് ഡേ ഒരുമിച്ച് ആഘോഷിക്കണം എന്നുണ്ടെങ്കിലും ഷൂട്ടിംഗിന്റെ ഭാഗമായി ഞങ്ങള്‍ രണ്ടിടത്താണെന്നും മൃദുല പറഞ്ഞു. ഞാന്‍ കൊച്ചിയിലും ഉണ്ണിയേട്ടന്‍ തിരുവനന്തപുരത്തുമാണ്.

കൂടുതല്‍ റൊമാന്റിക്ക് ആരാണെന്ന്

കൂടുതല്‍ റൊമാന്റിക്ക് ആരാണെന്ന് ചോദിച്ചാല്‍ . ഞങ്ങള്‍ രണ്ടാളും നന്നായി സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് എന്ന് മൃദുല പറയുന്നു. ചില സമയത്ത് ഉണ്ണിയേട്ടന്‍ ഒരുപാട് റൊമാന്റിക്ക് ആകാറുണ്ട്. എന്തെങ്കിലും കാര്യം ആലോചിച്ച് മൂഡ് ഓഫ് ആണെങ്കില്‍ പിന്നെ സ്‌നേഹം പ്രകടിപ്പിക്കല്‍ ഒന്നുമില്ല. ആള് ഫുള്‍ ആലോചനയില്‍ ആയിരിക്കും. ഞാനാണ് കൂടുതല്‍ റൊമാന്റിക്ക് എന്നാകും ചിലപ്പോള്‍ ഉണ്ണിയേട്ടന്‍ പറയുക.

പിണങ്ങിയാല്‍ ആദ്യം പിണക്കം തീര്‍ക്കുന്നത്

പിണങ്ങിയാല്‍ ആദ്യം പിണക്കം തീര്‍ക്കുന്നത് ഏട്ടനാണെന്നും മൃദുല പറഞ്ഞു. ഏട്ടന്‍ ഇതുവരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ഞാന്‍ ദേഷ്യപ്പെട്ടാലും എന്നോട് സൗമ്യമായി സംസാരിക്കും. എന്നെ കൂള്‍ ആക്കും. ആള്‍ എപ്പോഴും വളരെ കൂള്‍ ആണ്. എപ്പോഴും എന്തെങ്കിലും സര്‍പ്രൈസ് തന്നെ ഞെട്ടിപ്പിച്ചുകൊണ്ടേയിരിക്കും. മിക്കവാറും ഗിഫ്റ്റുകള്‍ ആയിരിക്കും. എന്റെ ടേസ്റ്റ് ഉണ്ണിയേട്ടന് നന്നായി അറിയാം. മുദൃല പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X