ജെപിക്ക് ഇത്ര ഫാൻസോ, അന്ന് ഞങ്ങൾ അരുണേട്ടനെ വിളിച്ചിരുന്നത്; അരുൺ ഘോഷിനെക്കുറിച്ച് മുക്ത

നമ്മൾ എന്ന സീരിയലിൽ മുക്തയ്ക്കൊപ്പം അരുൺ ഘോഷ് അഭിനയിക്കുന്നുണ്ട്.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മുക്ത. സ്കൂളിൽ പഠിക്കുന്ന സമയത്ത് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലഭിനയിച്ച് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന മുക്ത അന്ന് ഏറെ പ്രശംസ പിടിച്ചു. ഒരു സ്കൂൾ വിദ്യാർത്ഥിനിയിൽ നിന്നെന്ന് തോന്നിക്കാത്ത അത്യു​ഗ്രൻ പ്രകടനമാണ് ആ സിനിമയിൽ മുക്ത കാഴ്ച വെച്ചതെന്ന് സംവിധായകൻ ലാൽ ജോസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മലയാള സിനിമയ്ക്ക് ഒരു പുതിയ നായികയെ ലഭിച്ചെന്ന് അന്ന് ഏവരും കരുതി. എന്നാൽ മലയാള സിനിമയിൽ പ്രതീക്ഷിച്ച വളർച്ച മുക്തയുടെ കരിയറിനുണ്ടായില്ല. നായികയ്ക്ക് വേണ്ട സ്ക്രീൻ പ്രസൻസും അഭിനയ മികവമുണ്ടായിട്ടും എന്ത് കൊണ്ടാണ് മുക്തയ്ക്ക് അർഹമായ അവസരങ്ങൾ സിനിമകളിൽ നിന്ന് ലഭിക്കാഞ്ഞതെന്ന് ഇടയ്ക്ക് ചോദ്യം വരാറുണ്ട്.

മലയാളത്തിൽ നിന്ന് പിന്നീട് തമിഴകത്തേക്ക് കടന്നപ്പോഴും വലിയ അവസരങ്ങൾ മുക്തയ്ക്ക് ലഭിച്ചില്ല. വിശാലിനാെപ്പം ചെയ്ത താമരഭരണിയാണ് ശ്രദ്ധിക്കപ്പെട്ട സിനിമ.

Muktha, Arun Ghosh

2015 ലാണ് മുക്ത വിവാഹം കഴിക്കുന്നത്. ​ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് നടിയെ വിവാഹം കഴിച്ചത്. ഇന്ന് ഇരുവർക്കും ഒരു മകളുമുണ്ട്. അടുത്തിടെയായി ടെലിവിഷൻ രം​ഗത്ത് സജീവമാണ് മുക്ത.

ഫ്ലവേഴ്സ് ടിവിയിലെ കൂടത്തായ് എന്ന സീരിയലിലൂടെയാണ് നടി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. കേരളത്തിൽ വലിയ വിവാദമായ കൂടത്തായ് കൊലക്കേസിനെ ആസ്പദമാക്കിയാണ് സീരിയൽ ഒരുങ്ങിയത്.

ക്രൂരയായ ഈ കഥാപാത്രത്തെ മികച്ച രീതിയിൽ മുക്ത അവതരിപ്പിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നമ്മളാണ് മുക്തയുടെ ഏറ്റവും പുതിയ സീരിയൽ. ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിയലിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഈ സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മുക്ത. തന്റെ യൂട്യൂബ് ചാനലിലാണ് സീരിയൽ ഷൂട്ടുള്ള ഒരു ദിവസം എങ്ങനെയെന്ന് മുക്ത പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്. രാവിലെ മേക്കപ്പ് ചെയ്ത് ഷൂട്ടിനെത്തുന്നത് മുതലുള്ള കാര്യങ്ങൾ മുക്ത വീഡിയോയിൽ കാണിച്ചിരിക്കുന്നു. സീരിയലിൽ നായകനായെത്തുന്ന അരുൺ ഘോഷിനെക്കുറിച്ചും മുക്ത സംസാരിച്ചു.

സീരിയലിന്റെ ടീസർ വന്നപ്പോൾ പാരിജാതത്തിലുണ്ടായിരുന്ന ജെപി എങ്ങനെയാണോ അതേ പോലെ തന്നെയുണ്ട്, ജെപിയെ കാണാൻ കാത്തിരിക്കുകയായിരുന്നെന്ന് ഒരുപാട് കമന്റുകൾ വന്നു. ഞാൻ വിചാരിച്ചു അരുൺ ചേട്ടന് ഇത്രയും ഫാൻസോയെന്ന്. ഞങ്ങ​ളൊക്കെ അന്ന് ബുൾ​ഗാൻ താടിയെന്നാണ് അന്ന് വിളിച്ചിരുന്നതെന്നും മുക്ത ഓർമ്മിച്ചു.

 Arun Ghosh

സീരിയലിലെ കുട്ടികളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും മുക്ത പറഞ്ഞു. 2008 ൽഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങിയ സീരിയലാണ് പാരിജാതം. ഈ സീരിയലിലൂടെയാണ് അരുൺ ഘോഷ് ശ്രദ്ധ നേടുന്നത്. സൂപ്പർ ഹിറ്റായ സീരിയലിന് നിരവധി ആരാധകരുണ്ടായിരുന്നു.

2011 വരെ സീരിയൽ നീണ്ടു നിന്നു. രസ്നയായിരുന്നു സീരിയലിലെ നായിക. ഇരട്ട വേഷത്തിലായിരുന്നു നടി ഈ സീരിയലിൽ അഭിനയിച്ചത്. അതിന് ശേഷം നന്ദനം എന്ന സീരിയലിൽ മാത്രമാണ് രസ്നയെ കണ്ടത്. അഭിനയ രം​ഗത്ത് നിന്നും ഏറെ നാളായി മാറി നിൽക്കുകയാണ് രസ്ന.

rasna

സീരിയലുകൾ സൂപ്പർ ഹിറ്റായി ജനമനസ്സിൽ ഇടം പിടിച്ച ആ കാലഘട്ടം കഴിഞ്ഞെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരുമുണ്ട്. മികച്ച കഥയോ കഥാപാത്രങ്ങളോയില്ലാതെ സീരിയൽ രം​ഗം അധഃപതിച്ചു എന്ന് ഇവർ പറയുന്നു. ഇക്കാര്യം നിരവധി പേർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

More from Filmibeat

Read more about: muktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X