അമ്പലത്തില്‍ നിന്നും അമ്മൂമ്മ കാലില്‍ വീണു; കുഞ്ഞായിരുന്നപ്പോള്‍ കിട്ടിയ വലിയ ആരാധികയെ കുറിച്ച് നിഖിത
സീരിയലില്‍ അഭിനയിക്കുന്ന കാലത്ത് ഉണ്ടായ രസകരമായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയ നടി നിഖിതയുടെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ് കുട്ടി ആയിരിക്കുമ്പോള്‍ അഭിനയിച്ച സീരിയലുകളെ കുറിച്ച് നിഖിത പറഞ്ഞത്. 'താന്‍ ദേവീ മാഹാത്മ്യം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു അമ്പലത്തില്‍ പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ടപ്പോള്‍ ഒരു അമ്മൂമ്മ വന്ന് എന്റെ കാലില്‍ വീണു നമസ്‌കരിച്ചു. അന്ന് താന്‍ തീരെ കുഞ്ഞായിരുന്നു. സീരിയലിന്റെ റീച്ചിനെ കുറിച്ചോ മറ്റ് കാര്യങ്ങളോ ഒന്നും അറിയില്ലായിരുന്നു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ഇല്ല.
അമ്പലത്തില്‍ നിന്ന് തൊഴുത് ഞാന്‍ തിരിഞ്ഞ് നില്‍ക്കുമ്പോള്‍ നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു. പിന്നെ കാലില്‍ വീണ് നമസ്‌കരിച്ചു. ദൈവത്തിന്റെ ആളല്ലേ.. എന്റെ പ്രശ്നങ്ങളൊക്കെ തീര്‍ത്ത് തരണേ എന്ന് പറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ നിന്ന് പോയി. ഇപ്പോഴും ആ ഒരു അനുഭവം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണെന്നാണ് നിഖിത പറയുന്നത്. അതേ സമയം ജീവിതത്തിലെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനും നടി മറുപടി പറഞ്ഞിരുന്നു.
ക്രഷ് ഉണ്ടായിരുന്നോ, ബ്രേക്കപ്പ് ഉണ്ടായിട്ടുണ്ടോ എന്നിങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം തനിക്ക് അങ്ങനെ ഒന്ന് ഇല്ല എന്നാണ് നിഖിത പറഞ്ഞത്. ഫസ്റ്റ് കിസ്സിനെ കുറിച്ചുള്ള ചോദ്യത്തിനും ഇല്ലെന്ന് തന്നെയായിരുന്നു നിഖിതയുടെ പ്രതികരണം. അവസാനം, കോളേജ് ബഗ്ഗ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴും അതും ഇല്ല. ഞാന്‍ ശരിക്കും നല്ല കുട്ടിയാണെന്നാണ് നിഖിത ഉറപ്പിച്ച് പറയുന്നത്. അതേ സമയം സീരിയലുകളില്‍ നിന്നും ബ്രേക്ക് എടുത്ത് മാറി നിന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ പഠനത്തിന് വേണ്ടിയാണെന്നാണ് നടി സൂചിപ്പിക്കുന്നത്.

മലയാളം സീരിയലില്‍ ആദ്യം അഭിനയിച്ചിട്ട് പിന്നെ ബ്രേക്ക് എടുത്തത് പഠനത്തിന് വേണ്ടിയാണ്. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു കഴിഞ്ഞു. കൂടുതല്‍ പ്രധാന്യം അഭിനയത്തിന് നല്‍കിയാല്‍ പഠനം നടക്കില്ലല്ലോ എന്ന് കരുതിയാണ് ബ്രേക്ക് എടുത്തത്. ഇപ്പോള്‍ ഓണ്‍ലൈനിലാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ഇപ്പോഴും പലരും അന്ന മോള്‍ എന്ന് വിളിച്ച് വരുന്ന ആളുകള്‍ ഉണ്ട്. ഇത്രയും വലുതായിട്ടും അവര്‍ക്ക് മാറ്റമൊന്നും തോന്നുന്നില്ലേ എന്നാണ് നിഖിത ചോദിക്കുന്നത്.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നിഖിത ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ആണ് ആദ്യം അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് ദേവീ മാഹാത്മ്യം എന്ന പേരില്‍ സംപ്രേക്ഷണം ചെയ്ത ഭക്തി സീരിയലിലും അഭിനയിച്ചു. ഇതില്‍ ദേവിയുടെ ചെറുപ്പമായി വരുന്ന വേഷം പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു. പലരും നിഖിത ദേവിയാണെന്ന് പോലും കരുതിയിരുന്നു. പിന്നീട് മഞ്ഞുരുകുംകാലം സീരിയലിലൂടെയാണ് നിഖിത പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയലാണ് മഞ്ഞുരുകും കാലം.
മലയാളത്തിന് പുറമേ തമിഴിലടക്കം നിഖിത അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അരുദ്ധതി എന്ന സീരിയലില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് തമിഴിലേക്ക് നിഖിത എത്തുന്നത്. സൂര്യവംശിയാണ് തമിഴില്‍ ചെയ്ത മറ്റൊരു സീരിയല്‍. അതേ സമയം നിഖിതയെ ഓര്‍മ്മിക്കാന്‍ ജാനി എന്ന ഒറ്റ കഥാപാത്രം മതി എന്നാണ് ആരാധകര്‍ പറയുന്നത്. അത്രയും നല്ല സീരിയല്‍ ആയിരുന്നു അത്. പിന്നെ പഴയ കാല സീരിയല്‍ ഓര്‍മ്മ ദേവി മഹാത്മ്യം അങ്ങനെ കുറെ സീരിയല്‍. കുട്ടികാലത്തു ഏതു സീരിയലിലും കാണുന്ന ഈ കുട്ടിയെ കണ്ടു ബോര്‍ അടിച്ചിരുന്നു. സീരിയലുകളില്‍ മാത്രമല്ല ആല്‍ബങ്ങളിലുമൊക്കെ കാണാമായിരുന്നു. പക്ഷെ ജാനിക്കുട്ടി എന്നാ കഥാപാത്രം അത് മാറ്റി തന്നു. മഞ്ഞുരുകുംകാലം എല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്... തുടങ്ങി അനേകം കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications











