For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '​​ഗർഭിണിയായത് വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം, കുറച്ച് സമയം നമുക്ക് വേണ്ടി എടുക്കണം'; നിമ്മി അരുൺ ​ഗോപൻ!

  |

  ഒരുകാലത്ത് തരംഗമായി മാറിയ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്.

  ഇരുവരും ഇപ്പോൾ ജീവിതം തങ്ങളുടെ ആദ്യത്തെ കൺമണിക്കൊപ്പം ആഘോഷിക്കുകയാണ്. നിമ്മിക്കും അരുണിനും കഴിഞ്ഞ വർഷമാണ് ആൺകുഞ്ഞ് പിറന്നത്. കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുണ്‍.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  സംഗീത രംഗത്തും അരുൺ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുൺ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞതാണ്. അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്.

  ചന്ദനമഴ എന്ന സീരിയലിൽ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെയാണ് നിമ്മി സീരിയലിൽ അവതരിപ്പിച്ചത്. യൂട്യൂബിലും നിമ്മി വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിലും മിന്നും താരങ്ങളാണ്.‍

  യുട്യൂബിൽ നിമ്മിയും അരുണും പങ്കുവെക്കുന്ന വീഡിയോകളെല്ലാം തന്നെ വൈറലാണ്. ഇപ്പോഴിത നിമ്മി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. ബേബി പ്ലാനിംഗിന്റെ കാര്യങ്ങളെക്കുറിച്ചുള്ള നിമ്മിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ക്യുആന്‍ഡ്എയിലൂടെയാണ് ബേബി പ്ലാനിംഗിനെക്കുറിച്ച് ചോദിച്ചവര്‍ക്ക് നിമ്മി മറുപടി കൊടുത്തത്.

  'വിവാഹം കഴിഞ്ഞ് അ‍ഞ്ച് വർഷത്തിന് ശേഷമാണ് നിമ്മി ​ഗർഭിണിയായത്. ഇത്രത്തോളം വൈകിയത് എന്താണെന്ന് പല ആരാധകരും ദമ്പതികളോട് ചോ​ദിക്കുകയും ചെയ്തിരുന്നു.'

  'അതിനെല്ലാമുള്ള മറുപടിയാണ് പുതിയ ക്യു ആന്റ് എ വീഡിയോയിലൂടെ നിമ്മി പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ് കുറച്ചുവര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ബേബി പ്ലാനിംഗ് സ്റ്റാര്‍ട്ട് ചെയ്തത്. ഞങ്ങള്‍ രണ്ടാളും ഒന്നിച്ചുള്ള സമയം വളരെ പ്രധാനപ്പെട്ടതാണെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് കുറച്ച് സമയം നമ്മള്‍ നമുക്ക് വേണ്ടി എടുക്കുക.'

  'പാര്‍ട്‌നറിനൊപ്പം യാത്രകള്‍ ചെയ്യാനും അധികം ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാതെ ഫ്രീയായി നടക്കാനും സമയം കണ്ടെത്തുക. അഞ്ച് വര്‍ഷം വലിയൊരു കാലയളവായി എനിക്ക് തോന്നിയിട്ടില്ല.'

  Also Read: ആത്മഹത്യാ ചിന്തകൾ, തകർന്ന് പോയി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് അബ്ബാസ്

  'എന്റെയുള്ളിലും ഒരു മദര്‍ഹുഡ് ഫീല്‍ ചെയ്ത സമയത്താണ് ഞങ്ങള്‍ ബേബി പ്ലാനിംഗ് തുടങ്ങിയത്. ഇതാണ് സമയമെന്ന് ഞങ്ങള്‍ രണ്ടാള്‍ക്കും മനസിലായിരുന്നു. ഫിനാന്‍ഷ്യലി സ്റ്റെബിലിറ്റിയുടെ പ്രാധാന്യം മനസിലാക്കി അതിന് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നു.'

  'ബേബി വന്നാല്‍ കുറേക്കൂടി ഈസിയായി ലൈഫ് മുന്നോട്ട് കൊണ്ടുപോവാനാവുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. ബേബി വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സമയവും അറ്റന്‍ഷനും കെയറുമൊക്കെ കൊടുക്കണം. ടോട്ടലി നമ്മളെ ഡിപ്പെന്‍ഡന്റ് ചെയ്താണ് കുഞ്ഞ് വളര്‍ന്ന് വരുന്നത്.'

  'അതിന് മെന്റലി ഫിസിക്കലി നമ്മള്‍ തയ്യാറായിരിക്കണം. ഫ്രീയായിട്ടുള്ള സമയം കുറവായിരുന്നു എന്ന തോന്നലൊന്നും പിന്നീട് ഉണ്ടാവരുത്. നിങ്ങള്‍ എപ്പോള്‍ റെഡിയാവുന്നോ അതാണ് സമയം.'

  'ഞങ്ങള്‍ ഞങ്ങളുടേതായ സമയം എടുത്തു. ഞാനും ഗോപുവും കുറേ യാത്രകള്‍ ചെയ്തിരുന്നു. കൊച്ചിയില്‍ വന്നു. ഫ്‌ളാറ്റ് എടുത്ത് ഒറ്റയ്ക്ക് താമസം തുടങ്ങി. ഇനിയൊരാള്‍ വന്നാല്‍ കൂടുതല്‍ രസമുണ്ടാവുമെന്ന് തോന്നി. ഒത്തിരിയൊന്നും വൈകാതെ ആര്യന്‍ കുട്ടനിങ്ങ് പോന്നു.'

  'കുഞ്ഞിനെ വേണമെന്ന് തോന്നുമ്പോള്‍ ഹെല്‍ത്തിയായൊരു ഡയറ്റും ഫോളിക് ആസിഡുമൊക്കെ കഴിച്ച് തുടങ്ങുക. ഞാന്‍ ഫോളിക് ആസിഡൊന്നും കഴിച്ചിരുന്നില്ല. കണ്‍സീവായതിന് ശേഷമാണ് ഞാന്‍ ഡോക്ടറിനെ കണ്ടത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ജങ്ക് ഫുഡൊക്കെ ഒഴിവാക്കി ആരോഗ്യകരമായൊരു ഡയറ്റ് നിലനിര്‍ത്തിയിരുന്നു.'

  'പ്രഗ്നന്‍സിയില്‍ അത് എനിക്ക് ഗുണകരമായിരുന്നു. ജോലിയും ഷൂട്ടുമൊക്കെയായി നല്ല തിരക്കിലാവുമ്പോള്‍ നമുക്ക് തോന്നും ഒരു ബ്രേക്ക് വേണമെന്ന്. അങ്ങനെയാണ് ഞങ്ങള്‍ ഷോര്‍ട്ട് ട്രിപ്പ് പോവുന്നത്. അതും വര്‍ക്കായി തന്നെയാണ് എടുക്കുന്നത്.'

  'ഡ്രീം ട്രിപ്പ് ഏതാണെന്നൊക്കെ കുറേപേര്‍ ചോദിച്ചിരുന്നു. അതൊക്കെ വരാനിരിക്കുന്നതേയുള്ളൂ. അടുത്ത വര്‍ഷം ഞങ്ങളൊരു യാത്ര പോവുന്നുണ്ട്. അതിന്റെ കാര്യങ്ങളെല്ലാം നിങ്ങളെ അറിയിക്കും' നിമ്മി വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

  Read more about: actress
  English summary
  Actress Nimmy Arungopan Open Up About Her Late Pregnancy, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X