For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക് ഡൗണ്‍ നാളുകളെക്കുറിച്ച് നിഷാ സാരംഗ്! ഇത് ആര്‍ഭാടത്തിന്റെ സമയമല്ലെന്ന് മക്കളോട് പറയാറുണ്ട്!

  |

  ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഷാ സാരംഗ്. വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നടിയുടെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. ഉപ്പും മുളകിലെ നീലുവിനെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പരമ്പരയ്ക്ക് പിന്നാലെ മലയാള സിനിമയിലും സജീവമായിരുന്നു താരം.

  സഹനടിയായുളള വേഷങ്ങളിലൂടെയാണ് നിഷാ സാരംഗ് മലയാളത്തില്‍ തിളങ്ങിയത്. അടുത്തിടെ ബിജു സോപാനത്തിനൊപ്പം ഒരു സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു താരം. സിനിമാ ത്തിരക്കുകള്‍ക്കിടിയെലും കുടുംബ വിശേഷങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെക്കാറുമുണ്ട് താരം.

  അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലോക് ഡൗണ്‍ നാളുകളിലെ വീട്ടു വിശേഷം നിഷ സാരംഗ് പങ്കുവെച്ചിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് മനസ് തുറന്നത്. അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ലോക് ഡൗണ്‍ കാലത്ത് മക്കളും മരുമകനും പേരക്കുട്ടികളും അടുത്തുളളതിന്റെ സന്തോഷം നടി പങ്കുവെച്ചു.

  മകള്‍ രേവതിയും മരുമകന്‍ റോണിയും പേരക്കുട്ടി റയാനും ഇവിടെയുണ്ട്. ഒപ്പം ബാംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ രേവിത ലോക് ഡൗണിന് മുന്‍പ് വീട്ടിലെത്തിയെന്നും നടി പറഞ്ഞു. ജോലിക്ക് പോകുന്നവരാണെങ്കിലും സ്ത്രീകളുടെ ജീവിതത്തില്‍ ഇക്കാലം വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്ന് നിഷ സാരംഗ് പറയുന്നു.

  വീട്ടു പണികളൊക്കെ കുറച്ചുകൂടി സാവകാശം ചെയ്യാനാകുമെന്ന് മാത്രം, മക്കള്‍ അടുത്തുളളതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ തയ്യാറാക്കി കൊടുക്കുന്നുണ്ട്. അപ്പോഴും ഞാനവരോട് പറയും. ഇത് ആര്‍ഭാടത്തിന്റെ സമയമല്ല. അത് മനസിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മ്മയില്ലെന്നും നടി പറയുന്നു.

  കൊറോണയെന്നും കൊവിഡെന്നുമൊക്കെ പത്രത്തില്‍ വായിച്ചും ടിവിയില്‍ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. വീട്ടിലിരിക്കുന്നത് സന്തോഷമെങ്കിലും ഈ നേരം തനിക്ക് അങ്ങനയെല്ലെന്നും നടി പറയുന്നു. നാം സുരക്ഷിതമായ സ്ഥലത്ത് തന്നെ. കഴിക്കാന്‍ നല്ല ഭക്ഷണവുമുണ്ട്,. അങ്ങനെയല്ലാത്ത എത്രയെറേ ആളുകള്‍ പുറത്തുണ്ട്.

  ഭക്ഷണം കിട്ടാത്തവര്‍, മക്കള്‍ കൂടെയില്ലാത്തവര്‍, രോഗികളായവര്‍, അവരുടെയെല്ലാം കാര്യം ഓര്‍ത്തപ്പോള്‍ നമ്മുടെ സന്തോഷം പോയിപ്പോവും, നടി പറഞ്ഞു. കൂട്ടുകാരൊക്കെ ഫോണകലത്തില്‍ ഉളളതുകൊണ്ട് പ്രശ്‌നമില്ലെന്നും നടി പറയുന്നു. അയല്‍പക്കത്തുളളവരുമായി മുറ്റത്തുനിന്നുളള ആകാശവാണി ബന്ധമേ ഇപ്പോഴൂളളൂ. ആവശ്യത്തിനുളള സാധനങ്ങള്‍ മാത്രം നേരത്തെ വാങ്ങിവെച്ചു. ഇടയ്ക്ക് മരുന്നു വാങ്ങാന്‍ കാറില്‍ പോകേണ്ടി വന്നപ്പോള്‍ സത്യവാങ് മൂലം കൈയ്യില്‍ കരുതിയിരുന്നു. ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്.

  ലോക് ഡൗണ്‍ കാലത്ത് വായന വീണ്ടും തുടങ്ങിയെന്നും നടി പറഞ്ഞു. പണ്ട് വായനയായിരുന്നു വലിയ ഇഷ്ടം. പല തിരക്കുകളില്‍ അത് നിന്നുപോയി. ഇപ്പോള്‍ കിട്ടുന്ന നേരത്തൊക്കെ വായിക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയെ ആണ് ഒത്തിരി ഇഷ്ടം. ഒപ്പം ബഷീറും മുകുന്ദനുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരാണ് നടി പറഞ്ഞു. പ്രത്യാശയോടെ ജീവിതത്തെ കാണാന്‍ ആ എഴുത്തുകള്‍ വെളിച്ചമാണെന്നും നടി പറഞ്ഞു.

  ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല! പുതിയ സിനിമയെക്കുറിച്ച് പ്രിയാ വാര്യര്‍

  ലോക് ഡൗണിന് മുന്‍പ് സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിയ കാര്യവും നടി പറഞ്ഞു. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മേപ്പടിയാന്‍ ഷൂട്ടിംഗ് നടക്കേണ്ടതായിരുന്നു. എന്നാല്‍ അത് മാറ്റിവെച്ചു. ഒപ്പം ചില പരസ്യ ചിത്രങ്ങളുടെ ചിത്രീകരണവും മാറ്റിവെച്ചതായി നിഷ സാരംഗ് പറഞ്ഞു. സാഹചര്യം മാറുമെന്നും തിരികെ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

  ഐക്യ ദീപത്തിന്റെ ഭാഗമായി മോഹന്‍ലാലും സുരേഷ് ഗോപിയും! ദീപം തെളിയിച്ച താരങ്ങളെ കാണാം

  Read more about: nisha sarang
  English summary
  Actress Nisha Sarang Says About Lock Down Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X