പറഞ്ഞതിലും നേരത്തെ മകന്‍ എത്തി, തൂക്കം കുറവായതുകൊണ്ട് ചെറുതായൊന്ന് പേടിച്ചു, മനസുതുറന്ന് നിയ രഞ്ജിത്ത്
സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി നിയ രഞ്ജിത്ത്. മലയാളം, തമിഴ് ഭാഷകളിലായി 25ഓളം സീരിയലുകളിലാണ് നടി അഭിനയിച്ചത്. കസ്തൂരി എന്ന പേരിലായിരുന്നു നടി തമിഴില്‍ അറിയപ്പെട്ടത്. കൂടാതെ കലാഭവന്‍ മണിയുടെ നായികയായി മലയാളി എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള നടിയുടെ പരമ്പരകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. തമിഴില്‍ കസ്തൂരി എന്ന സീരിയലും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
അഭിനയ രംഗത്ത് നിന്ന് ഇപ്പോള്‍ ഇടവേളയെടുത്ത താരം കുടുംബത്തോടൊപ്പം ലണ്ടനിലാണുളളത്. സോഷ്യല്‍ മീഡിയയിലെല്ലാം ആക്ടീവാകാറുളള നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഗര്‍ഭകാല ചിത്രം പങ്കുവെച്ച് നടി എത്തിയിരുന്നത്. ഭര്‍ത്താവിനും മകനുമൊപ്പമുളള ചിത്രങ്ങളും അന്ന് നടി പങ്കുവെച്ചിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ക്ക് രണ്ടാമത്തെ മകന്‍ ജനിച്ചത്. മകനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിയ മനസുതുറന്നിരുന്നു. ക്രിസ്മസ് ദിനത്തിലാണ് നിയയ്ക്കും രഞ്ജിത്തിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഭരത് എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. രോഹിത് എന്നാണ് ആദ്യത്തെ മകന്‌റെ പേര്.

ജനുവരി 14നായിരുന്നു ഡേറ്റ് എന്നും എന്നാല്‍ മകന്‍ നേരത്തെ ഇങ്ങുപോന്നു എന്നും നടി പറയുന്നു. അന്ന് ഞങ്ങള്‍ ചെറുതായൊന്ന് പേടിച്ചു. തൂക്കം കുറവായിരുന്നു. അതാണ് സന്തോഷം പങ്കുവെയ്ക്കാന്‍ വൈകിയതെന്നും നിയ പറയുന്നു. ഇപ്പോള്‍ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നു. കൊറോണ കാലമായതുകൊണ്ട് എല്ലാവിധ സുരാക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നു.

ഞങ്ങള്‍ മൂന്നാളും ചേര്‍ന്നാണ് എല്ലാ കാര്യങ്ങളും നോക്കിയത്. കോവിഡ് സാഹചര്യമായതുകൊണ്ട് നാട്ടില്‍ നിന്നും ആര്‍ക്കും എത്താന്‍ പറ്റിയില്ല. ക്രിസ്മസ് ദിനത്തില്‍ കുഞ്ഞ് പിറക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നടി പറഞ്ഞു. ക്രിസ്മസാണ് എനിക്ക് എറ്റവും ഇഷ്ടമുളള ദിവസം. അവന്‌റെ ചിരിയാണ് ഇപ്പോള്‍ ഞങ്ങളുടെ സന്തോഷം.
Recommended Video

ഭരത് എന്നാണ് പേര് എങ്കിലും ചക്കു എന്ന് വീട്ടില്‍ വിളിക്കും. പ്രണയിച്ച് വിവാഹിതരായവരാണ് നിയയും രഞ്ജിത്തും. ഐടി മേഖലയിലാണ് നിയയുടെ ഭര്‍ത്താവിന് ജോലി. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വീട്ടില്‍ പറഞ്ഞത്. മതത്തിന്‌റെ പേരില്‍ ആദ്യം വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് രഞ്ജിത്തിന് സിങ്കപ്പൂരില്‍ ജോലി കിട്ടി. പിന്നാലെ എതിര്‍പ്പുകളൊക്കെ മാറി. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു തങ്ങളുടെ വിവാഹമെന്നും അഭിമുഖത്തില്‍ നിയ രഞ്ജിത്ത് പറഞ്ഞു. അഭിനയത്തിന് പുറമെ അവതാരകയായും നിയ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ടേസ്റ്റ് ടൈം എന്ന പരിപാടിയായിരുന്നു നടി അവതരിപ്പിച്ചത്.


Click it and Unblock the Notifications