For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് താരം ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന്‍ രംഗത്ത്

  |

  മാര്‍ച്ച് 27ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഷോ ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമാണ് ആവുന്നത്. എന്നാല്‍ ഇതിനോടകം തന്നെ മത്സരാര്‍ഥികള്‍ ഗെയിമിലേയ്ക്ക് കടന്നിട്ടുണ്ട്. ശക്തമായ മത്സരമാണ് ഹൗസില്‍ ഇപ്പോള്‍ നടക്കുന്നത്.

  എന്തോ തടയും പോലെ തോന്നി; നോക്കിയപ്പോള്‍ എന്റെ കാലില്‍ അയാളുടെ കൈ, ദുരനുഭവം പറഞ്ഞ് നടി അനഘ രമേശ്

  ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥിയാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് ലഭിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് ഡെയ്‌സി. ബിഗ് ബോസിനെ മത്സരമായി കണ്ട് മികച്ച ഗെയിമാണ് താരം കാഴ്ച വയ്ക്കുന്നത്.

  തന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല, അടുത്തിടെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞത്, വാക്കുകള്‍ വേദനയാവുന്നു

  ഇപ്പോഴിത ഡെയ്‌സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അതുല്യ കലാകാരി ഫിലോമിനയുടെ മകന്‍ ജോസഫ് എത്തിയിരിക്കുകയാണ്. ഡെയ്‌സിയെ തനിക്ക് അറിയില്ലെന്നും അങ്ങനെയൊരു കൊച്ചുമകള്‍ ഫിലോമിനയ്ക്ക് ഇല്ലെന്നുമാണ് ജോസഫ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

  അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''ഈ കുട്ടി ആരാണെന്നോ ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല. പിന്നീട് ഇവരുടെ മറ്റ് വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്ന്. ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേയുള്ളു. അത് എന്റെ മകളാണ്. അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും'' ജോസഫ് പറയുന്നു. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട് .

  ഫിലോമിനയുടെ പേരക്കുട്ടി എന്നാണ ഡെയ്‌സിയെ മോഹന്‍ലാല്‍ ഷോയില്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് ഹൗസില്‍ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയയോട് ഫിലോമിനയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന് ഡെയ്‌സി ചോദിച്ചിരുന്നു. ബ്ലെസ്ലിയും ഡോക്ടറും അവിടെയുണ്ടായിരുന്നു. ഫിലോമിനയുടെ ഛായയുണ്ടെന്നും ഡെയ്‌സിയോട് ഇവര്‍ പറഞ്ഞിരുന്നു.

  നടി ഫിലോമിന അമ്മമ്മയാണെങ്കിലും ആ ലേബില്‍ തനിക്ക് അറിയാന്‍ താല്‍പര്യമില്ലെന്ന് ഡെയ്‌സി പറഞ്ഞിരുന്നു. സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഡെയ്‌സിയുടെ വാക്കുകള്‍ ഇങ്ങനെ...''നടി ഫിലോമിന എന്റെ അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താല്‍പര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളര്‍ത്തിയെടുത്ത് ആളുകളാല്‍ തിരിച്ചറിയപ്പെടാനാണ് താല്‍പര്യം,'' എന്നാണ് ബിഗ് ബോസ് വേദിയില്‍ ഡെയ്‌സി തന്നെ പരിചയപ്പെടുത്തിയത്. ഇനി കടന്നു വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയതെന്നും ഡെയ്‌സി പറഞ്ഞിരുന്നു.

  വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‌സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‌സി നാരീസ് വെഡ്ഡിംഗ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‌സി നയിക്കുന്നത്.

  Recommended Video

  ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡെയ്‌സി. ഇന്‍സ്റ്റഗ്രാമില്‍ 54,000ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്. ഇന്‍വൈറ്റ്‌സ് ബൈ നാരീസ് എന്ന പേരില്‍ ഗിഫ്റ്റ് കാര്‍ഡുകളും ഗിഫ്റ്റ് ബോക്‌സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സര്‍വ്വീസും ഡെയ്‌സി നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളില്‍ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫര്‍ മത്സരാര്‍ഥിയായി എത്തുന്നത്.

  English summary
  Actress Philomina's Son Opens Up About Daisy David Is Not Real Philomina's Granddaughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X