നടി പൊന്നമ്മ ബാബുവിന്റെ പ്രണയവും വിവാഹവും! അധികം ആര്‍ക്കും അറിയാത്ത കഥ പറഞ്ഞ് നടി, വീഡിയോ വൈറല്‍

മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് പൊന്നമ്മ ബാബു. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത പൊന്നമ്മ കൂടുതലായും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള പൊന്നമ്മ ബാബു 1996 ലാണ് സിനിമയിലേക്ക് എത്തുന്നത്.

1996 ല്‍ പുറത്തിറങ്ങിയ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് കൈനിറയെ അവസരങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചത്. അമ്മ കഥാപാത്രങ്ങളിലും കോമഡി കലര്‍ത്തി അവതരിപ്പിച്ചാണ് പൊന്നമ്മ ആരാധകരെ സ്വന്തമാക്കിയത്. ഭര്‍ത്താവിനും കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്ന നടി തന്റെ പ്രണയത്തെ കുറിച്ച് പറയുന്നൊരു വീഡിയോ ആണ് വൈറലാവുന്നത്.

actress-ponnamma-babu

സുരഭില ഡ്രാമ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങുന്നത്. ഈ ട്രൂപ്പിന്റെ ഉടമസ്ഥനായ ബാബുവാണ് ഭര്‍ത്താവ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബുവിനെ കണ്ടുമുട്ടിയതിനെ കുറിച്ചും വീട്ടുകാര്‍ സമ്മതിക്കാത്തത് കൊണ്ട് രഹസ്യമായി വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ പൊന്നമ്മ ബാബു തുറന്ന് സംസാരിച്ചിരിക്കുന്നത്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

'ഇപ്പോഴുള്ള പിള്ളേരുടെ പ്രണയം പോലെയല്ല അന്നത്തെ പ്രണയം. എല്ലാത്തിലും അതിന്റേതായ സത്യസന്ധതയുണ്ട്. ഇന്ന് അതില്ലെന്നല്ല. എങ്കിലും അതില്‍ എന്തോ ഒരു കുറവ് വന്നിട്ടുണ്ടെന്ന് തോന്നുന്നു. അന്നത്തെ പ്രണയത്തിന് ലെറ്റര്‍ മാത്രമായിരുന്നു ആശ്രയം. വാട്‌സാപ്പോ, ഫേസ്ബുക്കോ, മെയിലോ ഒന്നും ഇല്ലല്ലോ. എന്റെ വീട്ടില്‍ റേഡിയോ പോലുമില്ലായിരുന്നു.

actress-ponnamma-babu

അടുത്ത വീട്ടില്‍ പോയിരുന്നതാണ് റേഡിയോയിലുള്ളത് കേട്ടിട്ടുള്ളത്. പഴമകളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. പുള്ളി അന്ന് എന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് ഞാന്‍ പഠിച്ചോണ്ടിരിക്കുകയാണ്. അതോണ്ട് വീട്ടില്‍ വന്ന് അമ്മയോട് ചോദിക്കാന്‍ പറഞ്ഞു. അമ്മയോട് ആലോചിച്ചപ്പോള്‍ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ട് ഞങ്ങളുടേതായ ഇഷ്ടത്തില്‍ കല്യാണം കഴിച്ചു. ഒളിച്ചോടുകയായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോള്‍ അതെ എന്ന് സമ്മതിച്ച പൊന്നമ്മ ആ വാക്ക് മിണ്ടല്ലേ എന്ന് പറയുന്നു.

ബാബു ചേട്ടന്‍ എനിക്ക് എഴുത്തൊന്നും തന്നിട്ടില്ല. ഇഷ്ടമാണെന്ന് നേരിട്ട് പറയുകയായിരുന്നു. അമ്മയെ വന്ന് വലിയ പേടിയായിരുന്നു. കൂട്ടിലിട്ട് വളര്‍ത്തിയത് പോലെയായിരുന്നു ഞങ്ങളെ നോക്കിയത്. ഇന്ന് ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഭയങ്കര അത്ഭുതത്തോടെ നോക്കി നില്‍ക്കും. നിങ്ങളുടെയൊക്കെ പ്രായത്തില്‍ അമ്മയൊക്കെ ഒരുപാട് കഷ്ടപ്പട്ടതാണെന്ന് എന്റെ മക്കളോട് പറഞ്ഞ് കൊടുക്കാറുണ്ട്. അത് മമ്മിയുടെ കാലമാണെന്നായിരിക്കും അവരുടെ മറുപടിയെന്നും' പൊന്നമ്മ ബാബു പറയുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X