twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തല്‍കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടം; പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ, മനസ് തുറന്ന് നടി പൂജിത മേനോന്‍

    |

    അവതാരകയില്‍ നിന്നും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി പൂജിത മേനോന്‍. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലില്‍ നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെങ്കിലും പൂജിതയുടെ കഥാപാത്രം ജനശ്രദ്ധ ആകര്‍ഷിച്ചു. സിനിമയിലും സീരിയലും ഫാഷന്‍ രംഗത്തുമെല്ലാം സജീവമായി കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍.

    നോട്ടം കൊണ്ട് ആരെയും മയക്കും, സാരിയിൽ അഴകായി നടി തമന്നയുടെ ചിത്രങ്ങൾ

    മിനിസ്‌ക്രീനിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ചും അഭിനയിക്കാനുള്ള മോഹങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചടക്കമുള്ള വിശേഷങ്ങള്‍ പൂജിത വെളിപ്പെടുത്തിയത്.

     പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ

    എന്റെ കുട്ടികളുടെ അച്ഛനിലേക്കുള്ള എന്‍ട്രി അപ്രതീക്ഷിതമായിരുന്നു. സംവിധായകന്‍ എന്നെ വിളിച്ച് ഒരു രംഗം അഭിനയിച്ച ശേഷം അയച്ച് കൊടുക്കാന്‍ പറഞ്ഞു. അതായരിുന്നു ഓഡിഷന്‍. അതില്‍ അല്‍പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആണെങ്കിലും പ്രേക്ഷകര്‍ നല്ല അഭിപ്രായം പറയുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

     പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ

    ഈ കൊവിഡ് കാലത്ത് ദീര്‍ഘകാല പ്ലാനിങ് ഒന്നും ചെയ്യാറില്ല. കുറച്ച് നല്ല സിനിമകളുടെ ഭാഗമാകണം എന്നാഗ്രഹമുണ്ട്. ഞാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ഒരു വാടക ഫ്‌ളാറ്റിലാണ് താമസം. ഭാവിയില്‍ സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങണം എന്നുണ്ട്. അതാണ് വീടിനെ കുറിച്ചുള്ള സ്വപ്നം. ഇപ്പോള്‍ അമ്മ കൂടെയുണ്ട്. ഞങ്ങള്‍ക്ക് ഗുരുവായൂര്‍ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുണ്ട്. അച്ഛന്‍ അതിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നു. അനിയത്തി ബെംഗ്ലൂരുവിലാണ്. വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. തല്‍കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടം. സമയമാകുമ്പോള്‍ പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ..

     പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ

    അച്ഛന്‍, അമ്മ, അനിയത്തി, ഞാന്‍ ഇതാണ് എന്റെ കൊച്ച് കുടുംബം. അച്ഛന്റെയും അമ്മയുടെയും സ്വദേശം തൃശൂരാണ്. പക്ഷേ ഞാന്‍ ജനിച്ച് വളര്‍ന്നത് കുവൈറ്റിലാണ്. അച്ഛന് അവിടെ ബിസിനസ് ആയിരുന്നു. അവിടെയുള്ള ഫ്‌ളാറ്റിലാണ് ജീവിതം തുടങ്ങുന്നത്. അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രകള്‍ മാത്രമായിരുന്നു നാടുമായുള്ള കണക്ഷന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തി.

     പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ

    ചെറുപ്പം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ഇഷ്ടമായിരുന്നു. ബെംഗ്ലൂരുവില്‍ നിന്നും ഫാഷന്‍ ഡിസൈനിങ് പഠിച്ച ശേഷം ഒരു ടിവി പ്രോഗ്രാമില്‍ അവതാരകയായി. അത് ക്ലിക്കായി. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അവതരാകയായി. അത് വഴിയാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. വീടിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് അമ്മയുടെ തറവാടാണ്. ശരിക്കും ട്രഡീഷണല്‍ ശൈലിയില്‍ പണിത ഒരു വീടാണിത്. ധാരാളം പറമ്പും മരങ്ങളും പശുത്തൊഴുത്തും കോഴിയും കുളവുമെല്ലാം ഉണ്ടായിരുന്നു.

    Recommended Video

    സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam
     പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ

    ചവിട്ടി നടക്കുമ്പോള്‍ നല്ല തണുപ്പുള്ള കാവി നിലവലും ധാരാളം തടിപ്പണികളുള്ള അകത്തളവുമായിരുന്നു ആ വീട്ടില്‍. ഓണം, വിഷു, വേനലവധിക്കാലം തുടങ്ങിയ അവസരങ്ങളില്‍ മക്കളും ചെറുമക്കളുമെല്ലാം ഒത്തുകൂടും, പിന്നെ ഒരാഘോഷമായിരുന്നു. കോളേജിലെത്തിയപ്പോള്‍ എന്റെ സമ്മര്‍ വെക്കേഷന്‍ ഗോവയിലുള്ള ചെറിയമ്മയുടെ വീട്ടിലായി. അവിടെ ചെറിയ പോട്ട് മേക്കിങ്, ക്രാഫ്റ്റ്, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകള്‍ ചെറിയമമ്മ നടത്തുമായിരുന്നു. അതില്‍ പങ്കെടുത്തത് എനിക്കും ഗുണകരമായി.

    English summary
    Actress Poojitha Menon Opens Up About Her Love Life and Marriage Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X