ഭര്‍ത്താവിനെ കൂട്ടി സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നു; രാത്രി മുഴുവന്‍ അങ്ങനെ നടന്നെന്ന് പ്രജുഷ

മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് പ്രജുഷ. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടി തന്റെ പുതിയ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രജുഷ. അവതാരകന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയവേയാണ് ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പ്രജുഷ പറഞ്ഞത്. ഇതിനിടയിലാണ് സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചതിനെ കുറിച്ചും നടി പറഞ്ഞത്.

'സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതിനെ കുറിച്ചാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്. ' എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു അതെന്ന് പ്രജുഷ പറഞ്ഞു. ശരിക്കും എന്റെ സിനിമ എന്ന് പറയാവുന്ന ഭര്‍ത്താവ് സംവിധാനം ചെയ്ത വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍ എന്ന് പറയുന്ന ചിത്രം റിലീസ് ആവുകയാണ്. അതിനോട് അനുബന്ധിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചതൊക്കെ കാണാന്‍ പറ്റുന്നത് വലിയൊരു സന്തോഷമാണല്ലോ. കാരണം എന്റെ സിനിമ എന്ന് പറയാന്‍ സാധിക്കുന്ന സിനിമയാണത്. കാരണം നല്ലൊരു കഥാപാത്രമാണ് ചിത്രത്തില്‍ തനിക്ക് ഉണ്ടായിരുന്നത്.

prajusha

റിലീസിനോട് അടുത്ത ദിവസം വരുമ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ചതൊക്കെ കാണാം എന്ന് പറഞ്ഞ് ഞാനും ചേട്ടനും കൂടി ഇറങ്ങി. എല്ലായിടത്തും നോക്കിയെങ്കിലും എവിടെയും പോസ്റ്ററില്ല. അത് ഒട്ടിക്കുമായിരിക്കും എന്ന് കരുതി ഞങ്ങള്‍ തിരിച്ച് പോന്നു. പിന്നീട് തലേ ദിവസം നോക്കാന്‍ വേണ്ടി പോയപ്പോഴും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല. അത് വല്ലാത്ത വിഷമമായി പോയി. കാരണം നാളെ സിനിമയുടെ റിലീസ് ആണല്ലോ. പോസ്റ്റര്‍ ഒട്ടിക്കാന്‍ കൊടുത്തവര്‍ എവിടെയൊക്കെയോ ഒട്ടിച്ചു എന്നല്ലാതെ പൂര്‍ണമായും കൊടുത്തില്ല. എണ്‍പത് തിയറ്ററുകളുടെ ലിസ്റ്റാണ് തന്നത്. പിന്നെ നോക്കുമ്പോള്‍ അതില്‍ 42 തിയറ്ററുകളെ ഉണ്ടായിരുന്നുള്ളു. പിന്നെ പടം കാണാന്‍ പോയ തിയറ്ററില്‍ ഈ സിനിമയ്ക്ക് ഇതിന് ആള് കുറവാണ്. ചിലപ്പോഴെ ഉണ്ടാവുകയുള്ളു. നിങ്ങള്‍ മറ്റേ സിനിമയ്ക്ക് കയറാനൊക്കെ പറഞ്ഞു.

prajusha

അങ്ങനെ പോസ്റ്ററുകള്‍ ഒന്നുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ നമുക്ക് തന്നെ ഇറങ്ങി ചെയ്യാം. സംവിധായകന്‍ ആണോ ആര്‍ട്ടിസ്റ്റാണോ എന്നൊന്നും നോക്കിയില്ല. അങ്ങനെ പോസ്റ്ററുകള്‍ ബാക്കി വന്നതൊക്കെ എടുത്ത് ഞാനും ഭര്‍ത്താവും രണ്ട് മൂന്ന് പിള്ളേരും കൂടി ചേര്‍ന്ന് തിരുവനന്തപുരം സിറ്റി മുഴുവന്‍ ഒട്ടിച്ചു. രാത്രി മുഴുവന്‍ നിന്ന് രാവിലെ ഏഴര വരെ ഞങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു എന്നുമാണ് പ്രജുഷ പറഞ്ഞത്. ഇതൊക്കെ കേട്ടപ്പോള്‍ താനും ഒരു പഴയ ഓര്‍മ്മകളിലേക്ക് പോയെന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X