ആറ് വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കൺമണിയെത്തി, നടി പ്രീത പ്രദീപിന് ആൺകുഞ്ഞ് പിറന്നു, സന്തോഷം പങ്കിട്ട് താരം!
അവതാരക, സീരിയൽ നടി എന്നിങ്ങനെയുള്ള ടാഗുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളും മതികല എന്ന് പറയുമ്പോഴാകും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓര്‍ക്കാനാവുക. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ സ്നേഹിക്കുന്നത്. മൂന്നുമണി കൂടാതെ പരസ്‌പരം അടക്കമുള്ള പരമ്പരകളിലും പ്രീത തിളങ്ങിയിരുന്നു.
ഇതിന് പുറമെ ചില മലയാള സിനിമകളിലും നടി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2019ൽ ആയിരുന്നു പ്രീതയുടെ വിവാഹം. വിവേകാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം യുകെയിലേക്ക് പറന്ന താരം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസങ്ങൾ പ്രീതയ്ക്ക് ഏറ്റവും സന്തോഷം നൽകിയ ദിവസങ്ങളായിരുന്നു.

ആറ് വർഷത്തെ കാത്തിരിപ്പിനുശേഷം തന്റേയും വിവേകിന്റേയും ഇടയിലേക്ക് എത്താൻ പോകുന്ന കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു താരം. ഏഴാം മാസത്തിലേക്ക് എത്തിയപ്പോഴാണ് യുകെയിൽ നിന്നും നടി നാട്ടിലെത്തിയത്. വയറ്റ് പൊങ്കാലയും സീമന്തം ചടങ്ങും എല്ലാമായി ഗർഭകാലം പ്രീത ആഘോഷമാക്കി.
അങ്ങനെ കാത്തിരുന്ന കൺമണി എത്തി കഴിഞ്ഞു. തനിക്കും വിവേകിനും ആദ്യത്തെ കൺമണി പിറന്ന വിവരം പ്രീത തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആൺകുഞ്ഞാണ് പിറന്നത്. ഏറെ നാളുകളായി തങ്ങളുടെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രീതയും വിവേകും. സിനിമാ-സീരിയൽ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ പ്രീതയ്ക്കും വിവേകിനും ആശംസകൾ നേർന്ന് എത്തി.
ആറ് വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ പല തരത്തിലുള്ള ചോദ്യങ്ങളും കുത്ത് വാക്കുകളും പ്രീതയ്ക്കും വിവേകിനും നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വിവരിക്കാൻ കഴിയാത്ത അത്രത്തോളം സന്തോഷത്തിലായിരുന്നു താരം. ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ.
ആ പ്രഭാതം ലോകം ചെറുതായ പോലെ തോന്നി. മനസ് നിശ്ശബ്ദമായി. പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗതീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു.

ഗർഭിണിയാണെന്ന് അറിയിച്ച് പങ്കിട്ട വീഡിയോയ്ക്ക് പ്രീത നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. പ്രഗ്നൻസി ടെസ്റ്റ് നടത്തി ഭർത്താവിനെ കാണിച്ചപ്പോൾ അദ്ദേഹവും ഇമോഷണലായി പ്രതികരിക്കുന്നത് വീഡിയോയിൽ പ്രീത ഉൾപ്പെടുത്തിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇരുവരുടേയും ഈ വീഡിയോ വൈറലായിരുന്നു.
പ്രീതയുടേയും വിവേകിന്റേയും ആദ്യത്തെ കൺമണിയുടെ ഫോട്ടോകൾ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. പ്രസവം നാട്ടിൽ തന്നെ വേണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് പ്രീത യുകെയിൽ നിന്നും തിരികെ വന്നത്. അതിനാൽ തന്നെ പ്രസവത്തിന് മുമ്പ് ചെയ്യേണ്ട എല്ലാ പരമ്പരാഗത ചടങ്ങുകളും ഭംഗിയായി നടത്താൻ പ്രീതയ്ക്ക് കഴിഞ്ഞു. ഒരു ദിവസം മുമ്പാണ് ബേബി ഷവർ ചടങ്ങിന്റെ ഫോട്ടോകൾ നടി പങ്കിട്ടത്. നിറവയറിൽ മെഹന്ദിയണിഞ്ഞ് ഇരിക്കുന്ന പ്രീതയുടെ ഫോട്ടോകൾ വൈറലായിരുന്നു.
സ്നേഹം അതിന്റെ ഏറ്റവും നിർമ്മലമായ രൂപം പ്രാപിക്കുന്നതും ശ്വസിക്കാൻ തുടങ്ങുന്നതുമായ ഇടമാണ് മാതൃത്വം. എന്റെ ഉള്ളിൽ വളരുന്ന ആ അത്ഭുതത്തെ ഇന്ന് ഞാൻ ആഘോഷിക്കുന്നു എന്നാണ് ചിത്രം പങ്കിട്ട് പ്രീത കുറിച്ചത്. എന്ന് നിന്റെ മൊയ്തീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ എന്നിവയാണ് പ്രീത അഭിനയിച്ച സിനിമകളിൽ ചിലത്.


Click it and Unblock the Notifications











